പുതിയ കാര്‍ വാങ്ങിച്ചോ? പഴയ കാര്‍ വില്‍ക്കാം വളരെ എളുപ്പത്തില്‍

യൂസ്ഡ് കാറിന് എങ്ങനെ മികച്ച റീസെയില്‍ മൂല്യം നേടാം ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ കാലത്ത് മോഡലുകള്‍ മാറുന്നതിനനുസരിച്ച് പുതിയ കാറുകള്‍ക്ക് പിന്നാലെ പോകുന്നവരാണ് നമ്മളെല്ലാവരും. ചിലപ്പോള്‍ പഴയ കാര്‍ വിറ്റിട്ടാകും പുതി വണ്ടിക്കുള്ള പണം ശരിയാക്കുന്നത്. നിങ്ങളുടെ യൂസ്ഡ് കാര്‍ എങ്ങനെ വില്‍ക്കാമെന്നും യൂസ്ഡ് കാറിന് എങ്ങനെ മികച്ച റീസെയില്‍ മൂല്യം നേടാം എന്നുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇതാ

 

ഡീലര്‍ വേണ്ട

ഡീലര്‍ വേണ്ട

നേരിട്ട് കാര്‍ വില്‍ക്കുന്നതു വഴി 10-15 ശതമാനം വില കൂടുതല്‍ കിട്ടിയേക്കാം. കാരണം വളരെ ലളിതമാണ്. നിങ്ങളില്‍ നിന്ന് കാര്‍ വാങ്ങുമ്പോള്‍ സര്‍വീസിനും മറ്റുള്ള തുകയോടൊപ്പം ലാഭവും കണക്കാക്കിയായിരിക്കും ഡീലര്‍ വിലയിടുക. അതുകൊണ്ടുതന്നെ വില്‍ക്കുന്നയാള്‍ക്ക് ഡീലര്‍ഷിപ്പില്‍ നിന്ന് കുറഞ്ഞ തുകയായിരിക്കും ലഭിക്കുക. ഡീലര്‍ഷിപ്പ്, ബ്രോക്കര്‍മാര്‍ തുടങ്ങിയവരെ ഒഴിവാക്കിയാല്‍ നിങ്ങളുടെ കാറിന് മികച്ച വില ലഭിക്കും.

എങ്ങനെ മികച്ച വില നേടാം

എങ്ങനെ മികച്ച വില നേടാം

നല്ല വില ലഭിക്കാന്‍ നിങ്ങളുടെ കാറിന്റെ പുറംഭാഗവും ഉള്‍വശവും നല്ല വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും കാറിന്റെ സാങ്കേതികവശങ്ങള്‍ അറിയണമെന്നില്ല. അവര്‍ കാറിന്റെ കണ്ടീഷന്‍ വിലയിരുത്തുന്നത് അത് പുറമെ എങ്ങനെയാണിരിക്കുന്നത് എന്നു നോക്കിയാവും.

 പൈസ മുടക്കാം

പൈസ മുടക്കാം

എളുപ്പത്തിലും കാര്യമായ ചെലവില്ലാതെയും ശരിയാക്കാവുന്ന ചെറിയ കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുക. ടയറും ബാറ്ററിയും മാറ്റുക, കാര്‍ പെയിന്റ് ചെയ്യുക തുടങ്ങിയ ചെലവേറിയ കാര്യങ്ങള്‍ക്കു പകരം മോശമായ ഹെഡ് ലാംപ് മാറ്റി പുതിയത് ഘടിപ്പിക്കാം.

പേഴ്‌സണല്‍ സാധനങ്ങള്‍ മാറ്റാം

പേഴ്‌സണല്‍ സാധനങ്ങള്‍ മാറ്റാം

ബൂട്ട് സീറ്റിനടിയില്‍, ഡാഷ് ബാര്‍ഡില്‍ തുടങ്ങി കാറിന്റെ ഉള്ളില്‍ എല്ലായിടത്തുനിന്നും നിങ്ങളുടെ പേഴ്സണലായ സാധനങ്ങള്‍ മാറ്റിയിട്ടുവേണം വാങ്ങാന്‍ വരുന്നവരെ വാഹനം കാണിക്കാന്‍.

 വില എത്രയാകണം?

വില എത്രയാകണം?

ന്യായമായ വില വേണം ഇടാന്‍. കാറിന്റെ കണ്ടീഷനും പഴക്കവും ഇന്ധക്ഷമതയും ഉള്ള അതേ മോഡലിന് എത്ര വില വിപണിയില്‍ ലഭിക്കുമെന്ന് അന്വേഷിക്കുക. വാങ്ങാന്‍ വരുന്നവര്‍ വില പേശും എന്നതുകൊണ്ട് അത് കണക്കാക്കിവേണം വിലയിടാന്‍. വിലയിടുന്നതില്‍ ഒരു മനഃശാസ്ത്രമുണ്ട്. നാല് ലക്ഷമാണ് നിങ്ങളുടെ ഉദ്ദേശിക്കുന്നതെങ്കില്‍ 3.95 ലക്ഷം രൂപ എന്നിടുക. അഞ്ച് ലക്ഷത്തിന് പകരം 4.95 ലക്ഷം രൂപ എന്നിങ്ങനെ.

വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

പേയ്മെന്റ് മുഴുവനായി ലഭിച്ചതിനുശേഷം മാത്രം രേഖകള്‍ കൈമാറുക. എല്ലാ രേഖയിലും ബയറുടെ പേര് എഴുതിച്ചേര്‍ക്കേണ്ട സ്ഥലങ്ങളില്‍ അവ കൃത്യമായി എഴുതുക. സര്‍ക്കാര്‍ നല്‍കിയ ഫോട്ടോ അടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ (ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ പാസ്പോര്‍ട്ട്) കോപ്പി വാങ്ങുന്നയാളുടെ പക്കല്‍ നിന്നു വാങ്ങി സൂക്ഷിക്കേണ്ടതുണ്ട്.

രേഖകള്‍

രേഖകള്‍

വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ താഴെപ്പറയുന്ന രേഖകള്‍ ആവശ്യമാണ്.

1. ഫോം നമ്പര്‍ 29 & ഫോം നമ്പര്‍ 30
2. ഡെലിവറി നോട്ട് & സെയ്ല്‍സ് ഡീഡ്
3. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
4. ആര്‍ടിഒ ടാക്സ് രേഖകള്‍
5. ഇന്‍ഷുറന്‍സ് പോളിസി
6. പിയുസി സര്‍ട്ടിഫിക്കറ്റ്
7. ഡ്യൂപ്ലിക്കേറ്റ് താക്കോലുകള്‍
8. ഫിനാന്‍സ് എന്‍ഒസി (ആവശ്യമെങ്കില്‍)

 

വില്‍പ്പനയ്ക്കു ശേഷം

വില്‍പ്പനയ്ക്കു ശേഷം

പുതിയ ആര്‍ടിഒ നിയമം അനുശാസിക്കുന്നത് ആര്‍സി ബുക്ക് വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റുന്നതിന്റെ ഉത്തരവാദിത്തം വില്‍പ്പനക്കാരന് ആണെന്നാണ്. പേരു മാറ്റിയ ആര്‍സി ബുക്കിന്റെ ഒരു കോപ്പി വാഹനം വാങ്ങിയ ആളുടെ അടുത്തുനിന്നും വാങ്ങാം. ഉടമസ്ഥതയുടെ വിവരങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്‌സൈറ്റില്‍ കയറി പരിശോധിക്കുകയും വേണം.

English summary

Why you should be careful while selling your car

So you've zeroed in on that car you want, got your finances in order, have made the booking and now need to get rid of your old car. Selling off an old car shouldn't be a big deal except for the price negotiation bit. This is what many of us think.
Story first published: Tuesday, November 8, 2016, 11:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X