പുതുവര്‍ഷത്തില്‍ നിങ്ങളുടെ സമ്പാദ്യം എവിടെ സുരക്ഷിതമായി നിക്ഷേപിക്കാം?

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ രാജ്യത്ത് പല തരത്തിലുള്ള നിക്ഷേപ പദ്ധതികളുണ്ട്. അതിലൊന്നാണ് എഫ് ഡി അല്ലെങ്കില്‍ ദീര്‍ഘകാല നിക്ഷേപ പദ്ധതി. ഒരു എഫ് ഡി ആരംഭിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്ന ഭൂരിഭാഗംപേര്‍ക്കുമുള്ള സംശയമാണ് എവിടെ നിക്ഷേപിക്കണമെന്നുള്ളത്. കൈയ്യിലുള്ള സമ്പാദ്യം ദീര്‍ഘകാലത്തേക്കാണ് നിക്ഷേപിക്കുമ്പോള്‍ അതെവിടെയാണ് സുരക്ഷിതമെന്നുവേണം ആദ്യം ചിന്തിക്കേണ്ടത്. പ്രത്യേകിച്ച് നോട്ട് പ്രതിസന്ധി കൂടി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനും വലിയ പ്രാധാന്യമുണ്ട്.
നിങ്ങളുടെ നിക്ഷേപത്തിന്റെ സുരക്ഷ, അതില്‍ നിന്ന് കിട്ടുന്ന പലിശ, ദൈര്‍ഘ്യം ഇതൊക്കെ ശ്രദ്ധിക്കണം.

 

2017ല്‍ നമ്മുടെ പണം അത്തരത്തില്‍ ധൈര്യമായി നിക്ഷേപിക്കാവുന്ന ബാങ്കുകളും പദ്ധതികളും ഏതാണെന്ന് നോക്കാം:-

1. കെ ടി ഡി എഫ് സി

1. കെ ടി ഡി എഫ് സി

നിങ്ങളുടെ സമ്പാദ്യം ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്ന ഏറ്റവും ഉചിതമായ സ്ഥാപനങ്ങളിലൊന്നാണ് കേരള സര്‍ക്കാര്‍ സ്ഥാപനമായ മലയാളികളുടെ സ്വന്തം കെടിഡിഎഫ്‌സി. പലിശ നിരക്കുകള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും കെടിഡിഎഫ്‌സി ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് ഇപ്പോഴും 8.50 ശതമാനം പലിശ നല്‍കുന്നുണ്ട്. ഇവിടെ നിക്ഷേപിക്കുന്ന പണത്തിന് കേരള ഗവണ്‍മെന്റ് ഗ്യാരന്റി നല്‍കുന്നുയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത് നിങ്ങളുടെ സമ്പാദ്യം പൂര്‍ണ്ണസുരക്ഷിതമാണെന്നര്‍ത്ഥം.

2. ബജാജ് ഫിനാന്‍സ്

2. ബജാജ് ഫിനാന്‍സ്

കെടിഡിഎഫ്‌സിയെ അപേക്ഷിച്ച് ബജാജ് ഫിനാന്‍സ് പിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് നല്‍കുന്ന പലിശ ഒരല്‍പ്പം കുറവാണെങ്കിലും 2017ല്‍ നിങ്ങളുടെ പണം മികച്ച രീതിയില്‍ ഇവിടെ സൂക്ഷിക്കാം. 8.25 ശതമാനമാണ് ബജാജ് നല്‍കുന്ന എഫ് ഡി നിരക്ക്. എന്നാല്‍ അത്തരം ഫിനാന്‍സ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ബജാജ് നല്‍കുന്ന പലിശനിരക്ക് വളരെ കൂടുതലാണ്. അതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ 7.25 ശതമാനം മാത്രമാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് മാസം നല്‍കുന്നത്. കൂടാതെ സുരക്ഷയുടെ കാര്യ്ത്തില്‍ എഎഎ റേറ്റിംഗ് ലഭിച്ച കമ്പനിയാണ് ബജാജ് ഫിനാന്‍സ്.

3. പി പി എഫ്

3. പി പി എഫ്

പബ്ലിക് പ്രോവിഡറ്റ് ഫണ്ട് നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായും നികുതിരഹിതമാണ് എന്നതുതന്നെയാണ് പിപിഎഫിനെ മറ്റുള്ള പദ്ധതികളില്‍ നി്ന്നും വ്യത്യസ്തമാക്കുന്നതും കൂടുതല്‍ ആള്‍ക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതും. പ്രോവിഡന്റ് ഫണ്ടുകള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ ഗ്യാരന്റിയുമുണ്ട്. 8.1 ശതമാനമാണ് പിപിഎഫ് നല്‍കുന്ന പലിശനിരക്ക്. 2017ല്‍ നിങ്ങളുടെ സമ്പാദ്യം കണ്ണുമടച്ച് ഇതിലേക്ക് നിക്ഷേപിക്കാം.

4. ഐഡിഎഫ്‌സി ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍

4. ഐഡിഎഫ്‌സി ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍

2017ല്‍ സുരക്ഷിതമായി നിക്ഷേപിക്കാവുന്ന മറ്റൊരു ബാങ്കാണ് ഐഡിഎഫ്‌സി ബാങ്ക്. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് ഐഡിഎഫ്‌സി ഫിക്‌സഡ് ഡെപ്പോസ്റ്റുകള്‍ക്ക് സാമാന്യം നല്ല പലിശനിരക്കാണ് നല്‍കുന്നത്. ബാങ്കിംഗ് രംഗത്തെ പുതിയ സംരംഭകരാണെങ്കിലും നിങ്ങളുടെ ദീര്‍ഘ-ഹ്രസ്വകാല സമ്പാദ്യങ്ങള്‍ ഇവിടെ സുരക്ഷിതമായിരിക്കും.

രാജ്യത്ത് ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമടക്കം ഒരുപാട് കമ്പനികളുണ്ട്. 2017ല്‍ നിങ്ങളുടെ സമ്പാദ്യം കൂടുതല്‍ സുരക്ഷിതമായ ഒരിടത്ത്് നിക്ഷേപിക്കൂ.

English summary

Best Safe Investments In India For 2017

There are plenty of safe investments if you are a long term investor. Of course, interest rates in the economy have declined and shares have gone nowhere. If you are looking to park your money in safe instruments in 2017, here are some great options.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X