ചെലവ് ചുരുക്കാന്‍ സാധിക്കുമോ?എങ്കില്‍ ലാഭക്ഷമത വര്‍ദ്ധിപ്പിക്കാം!

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതൊരു ബിസിനസ്സിന്റെ സേവനത്തിന്റേയോ ഉല്‍പ്പന്നത്തിന്റേയോ ഏകാങ്ക മുല്യം(യൂണിറ്റ് കോസ്റ്റ്)കുറയ്ക്കാനായി സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന വളരെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളാണ് ചെലവു ചുരുക്കല്‍. ഉപഭോഗം കുറക്കുക അല്ലെങ്കില്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് ചെലവ് ചുരുക്കല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എളുപ്പത്തില്‍ നടപ്പാക്കാവുന്നതും മൂലധനനിക്ഷേപം ആവശ്യമില്ലാത്തതുമായ ചില മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങളുടെ ബിസിനസ്സിന്റെ മത്സരക്ഷമതയും ലാഭവും വര്‍ധിപ്പിക്കുന്നതെങ്ങനെയെന്ന് നോക്കാം:

 

മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം

മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം

ഏതൊരു ബിസിനസ്സ് ആണെങ്കിലും പ്ലാനിംഗിന് വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിന്റെ അപ്പുറത്താണ് അതിന്റെ പ്രാധാന്യം.

നിങ്ങളുടെ സ്ഥാപനത്തില്‍ എപ്പോഴും ഒരു പോസിറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ ശ്രമിക്കണം. അടുക്കും ചിട്ടയും വൃത്തിയുമുള്ള ഒരിടം ചെലവും അപകടങ്ങളും അനിഷ്ടസംഭവങ്ങളും കുറയ്ക്കും; നഷ്ടപ്പെട്ട വിലപിടിപ്പുള്ള സാധനങ്ങള്‍ വീണ്ടെടുക്കാനും എളുപ്പമായിരിക്കും.

കമ്മ്യൂണിക്കേഷന്‍

കമ്മ്യൂണിക്കേഷന്‍

സ്‌കൈപ്പ്, വാട്ട്സ്ആപ്പ്, ഇമെയ്ല്‍ പോലുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിതമായ ടൂളുകള്‍ ഉപയോഗിച്ചാല്‍ ആശയവിനിമയത്തിന് വേണ്ടിയുള്ള അധിക ചെലവ് ഒരു പരിധിവരെയെങ്കിലും കുറക്കാനാവും. നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ക്കു പകരം വിഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നതും നല്ലതാണ്.

കൊറിയര്‍ കുറക്കാം

കൊറിയര്‍ കുറക്കാം

കമ്പനിയുടെ എല്ലാ ബ്രാഞ്ചുകളിലേക്കും സാധനങ്ങള്‍ കൊറിയര്‍ ചെയ്യുന്ന പതിവ് മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും കാണാന്‍ സാധിക്കും. കൊറിയര്‍ അയക്കുന്നതിന്റെ മാത്രം കണക്കെടുത്താല്‍ ലക്ഷങ്ങള്‍ ആ ഇനത്തില്‍ പോകുന്നത് മനസിലാക്കാനാകും. അത്യാവശ്യമെങ്കില്‍ മാത്രം ആഴ്ചയില്‍ ഒരുവട്ടം കൊറിയര്‍ ചെയ്താല്‍ നല്ലൊരു തുക ലാഭിക്കാം.

English summary

How to control your expenses in a business

Take advantage of the freelance workforce. Use energy-efficient appliances. Keep a virtual office. Barter. Go paperless. Re-examine your phone plan and ditch your land line.
Story first published: Monday, December 26, 2016, 10:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X