കുട്ടികളില്‍ എങ്ങനെ സാമ്പാദ്യശീലം വളര്‍ത്താം?ദാ ഇങ്ങോട്ട് നോക്കൂ.

കുട്ടികളില്‍ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാക്കുന്നതിനൊപ്പം തങ്ങളുടെ ജീവിതത്തില്‍ പണം എത്രത്തോളം മൂല്യമുള്ളതാണെന്നും അവരെ ബോധിപ്പിക്കേണ്ടത് അധ്യാപകരുടേയും രക്ഷകര്‍ത്താക്കളുടേയും ഉത്തരവാദിത്തമാണ്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ശീലിപ്പിക്കേണ്ടത് രക്ഷകര്‍ത്താക്കളുടെ ചുമതലയാണ്. ഭൂരിഭാഗം രക്ഷകര്‍ത്താക്കളും ഇതിനെക്കുറിച്ച് ചിന്തിക്കുകയോ വേണ്ടത്ര പ്രധാന്യം നല്‍കുകയോ ചെയ്യാറില്ലെന്നുള്ളതാണ് സത്യം. വളരെ ചെറുപ്പത്തില്‍ തന്നെ പണത്തിന്റെ മൂല്യം കുട്ടികള്‍ അറിഞ്ഞിരിക്കണം. കുട്ടികളില്‍ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാക്കുന്നതിനൊപ്പം തങ്ങളുടെ ജീവിതത്തില്‍ പണം എത്രത്തോളം മൂല്യമുള്ളതാണെന്നും അവരെ ബോധിപ്പിക്കേണ്ടത് അധ്യാപകരുടേയും രക്ഷകര്‍ത്താക്കളുടേയും ഉത്തരവാദിത്തമാണ്. അതവരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ നേരായ രീതിയില്‍ സമ്പാദ്യശീലമുണ്ടാക്കാന്‍ സാധിക്കൂ. ചെറിയ രീതിയില്‍ സമ്പാദിക്കാന്‍ പഠിപ്പിക്കുമ്പോഴും കുട്ടികളില്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ടതായ കുറച്ച് കാര്യങ്ങളുണ്ട്.

കുട്ടികള്‍ ചെയ്യുന്ന ചെറിയ ജോലികള്‍ക്ക് പ്രതിഫലം നല്‍കുന്നത് നല്ലതാണോ?

കുട്ടികള്‍ ചെയ്യുന്ന ചെറിയ ജോലികള്‍ക്ക് പ്രതിഫലം നല്‍കുന്നത് നല്ലതാണോ?

ഒരിക്കലും കുട്ടികള്‍ ചെയ്യുന്ന ചെറിയ ചെറിയ ജോലികള്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്യരുത്. ഇത് രക്ഷകര്‍ത്താക്കള്‍ കുട്ടികളോട് ചെയ്യുന്ന വലിയ പിഴവാണ്. പലരും നന്നായി പഠിക്കാനും, കിടപ്പ്ുമുറി വൃത്തിയാക്കാനുമൊക്കെ കുട്ടികള്‍ക്ക് കാശ് നല്‍കാറുണ്ട്. ഇത് തീര്‍ച്ചയായും അവരില്‍ പണത്തിന്റെ മുല്യബോധമല്ല വളര്‍ത്തുന്നത്. മറിച്ച് കുട്ടികളുടെ പണത്തോടുള്ള ആര്‍ത്തിയാണ്.
ഒരു തവണ നിങ്ങള്‍ പണം നല്‍കിയാല്‍ പിന്നീട് ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും അവര്‍ പ്രതിഫലം പ്രതീക്ഷിക്കും. പണം നല്‍കാതിരുന്നാല്‍ അത് കിട്ടാന്‍ വേണ്ടി ഒരുപക്ഷെ തെറ്റുകളിലേക്ക് അവര്‍ പോകാനും സാധ്യതയുണ്ട്.

 

 

കുട്ടികള്‍ക്ക് എത്ര തുക നല്‍കാം?

കുട്ടികള്‍ക്ക് എത്ര തുക നല്‍കാം?

ഏഴു വയസു മുതല്‍ കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കി തുടങ്ങാം. എന്നാല്‍ പണം കൈകാര്യം ചെയ്യാന്‍ ഏഴു വയസുള്ള കുട്ടിക്ക് സാധിക്കുന്നില്ലെങ്കില്‍ അല്‍പ്പം കൂടി കാത്തിരിക്കാം. കുട്ടിയുടെ പ്രായം കൂടുന്നതിനനുസരിച്ച് നല്‍കുന്ന തുകയിലും മാറ്റം വരുത്താം. ചെറിയ കുട്ടികള്‍ക്ക് മിഠായിയോ മധുരമോ വാങ്ങാനുള്ള പണമാണ് ആവശ്യമെങ്കില്‍ ടീനേജുകാര്‍ക്ക് സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കുകയാകും ആവശ്യം. തുടക്കത്തില്‍ ചെറിയ തുകകള്‍ നല്‍കിയാല്‍ മതിയാവും. ക്രമേണ വര്‍ധിപ്പിച്ച് മാസം തോറും നല്‍കിത്തുടങ്ങാം. ഏഴു വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ചെറിയ കാലയളവില്‍ ചെറിയ തുകകള്‍ കൈകാര്യം ചെയ്യാനാകും എളുപ്പം. എന്തായാലും കൃത്യമായ ബജറ്റ് കണക്കാക്കി വേണം തുക നിശ്ചയിക്കാന്‍. കൂടുതല്‍ പണം നല്‍കുന്നത് കുട്ടികളില്‍ അച്ചടക്കം ഇല്ലാതാക്കും.

 

 

തുക നിക്ഷേപിക്കാന്‍ പിഗ്ഗി ബാഗ്

തുക നിക്ഷേപിക്കാന്‍ പിഗ്ഗി ബാഗ്

കുട്ടികള്‍ക്ക് വളരെ സന്തോഷമുള്ള കാര്യമാണ് പിഗ്ഗി ബാഗില്‍ കാശ് നിക്ഷേപിക്കുന്നത്. കൂടാതെ പണം കൈയ്യില്‍ കിട്ടുമ്പോള്‍ പ്രായമുള്ളവരെ പോലെ തന്നെ കുട്ടികള്‍ക്കും അതെങ്ങനെ ചെലവാക്കാമെന്ന ചിന്തയും വരും. പണക്കുടുക്ക സമ്മാനിക്കുന്നത് വഴി അവരില്‍ സമ്പാദ്യം വളര്‍ത്തുകയും ചെയ്യാം സന്തോഷിപ്പിക്കുകയും ചെയ്യാം. പിന്നീട് ആ പിഗ്ഗി ബാഗിലുള്ള തുക കുട്ടിക്കു ആവശ്യമായ എന്തെങ്കിലും കളിപ്പാട്ടമോ മറ്റോ വാങ്ങാനായി ഉപയോഗിക്കാം.

 

 

കുട്ടികള്‍ പണം കടം വാങ്ങുന്നത് തടയണം.

കുട്ടികള്‍ പണം കടം വാങ്ങുന്നത് തടയണം.

പണം കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ക്ക് തെറ്റുകള്‍ പറ്റാം. ഭാവിയില്‍ വലിയ നഷ്ടങ്ങള്‍ ഉാകുന്നതിനെക്കാള്‍ മെച്ചം ചെറിയ പ്രായത്തിലെ ചെറിയ നഷ്ടങ്ങളാണ്. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും കുട്ടി പണം കടം വാങ്ങുന്നുണ്ടോ എന്നത് രക്ഷകര്‍ത്താക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. പണം കടം വാങ്ങുന്നതും നല്‍കുന്നതും ടീനേജുകാര്‍ക്കിടയില്‍ ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. കടത്തിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും അത്തരം ഇടപാടുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുക.

എന്തൊരു ചിലവ്! കാലിപോക്കറ്റിനോട് ഇനി നോ പറയൂഎന്തൊരു ചിലവ്! കാലിപോക്കറ്റിനോട് ഇനി നോ പറയൂ

 

 

English summary

How to teach children to save money?

It's very important to teach children to save money from very young age. Most of the parents are ignoring these.
Story first published: Wednesday, December 21, 2016, 12:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X