ഐ.പി.എൽ അമ്പയർമാരുടെ ശമ്പളം കേട്ടാൽ ഞെട്ടും!!

എല്ലാവർക്കും അമ്പയർമാരെക്കുറിച്ച് അറിയാം എന്നാൽ അമ്പയർ ആകുന്നതിന് പിന്നിലുള്ള കടമ്പകൾ പലർക്കുമറിയില്ല. അമ്പയർമാർക്ക് ലഭിക്കുന്ന ശമ്പളവും വളരെ വലുതാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിക്കറ്റിലെ വളരെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് അമ്പയർമാർ. എല്ലാവർക്കും അമ്പയർമാരെക്കുറിച്ച് അറിയാം എന്നാൽ അമ്പയർ ആകുന്നതിന് പിന്നിലുള്ള കടമ്പകൾ പലർക്കുമറിയില്ല. അമ്പയർമാർക്ക് ലഭിക്കുന്ന ശമ്പളവും വളരെ വലുതാണ്.

 

അമ്പയറുടെ ശമ്പളം

അമ്പയറുടെ ശമ്പളം

അമ്പയർമാരുടെ ശമ്പളം ഓരോ കളിയെയും ആശ്രയിച്ച് വ്യത്യാസപ്പെടും. ഒരു പ്രാദേശിക മത്സരത്തിൽ ഒരു അമ്പയർക്ക് ദിവസം 1200 രൂപയാണ് ശമ്പളം ലഭിക്കുക. എന്നാൽ ദേശീയ തല മത്സരത്തിലാണെങ്കിൽ ദിവസം 15000 രൂപ വരെ ലഭിക്കും.

ഇന്റർനാഷണൽ മാച്ച്

ഇന്റർനാഷണൽ മാച്ച്

ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ അമ്പയർമാർക്ക് ലഭിക്കുന്ന ശമ്പളം 800 ഡോളറിനും 1200 ഡോളറിനുമിടയ്ക്കാണ്. അതായത് 50000നും 80000 രൂപയ്ക്കും ഇടയ്ക്ക് ശമ്പളം ലഭിക്കും.

ഐപിഎൽ മാച്ച്

ഐപിഎൽ മാച്ച്

ഐപിഎൽ പോലുള്ള മത്സരങ്ങളിൽ അമ്പയർക്ക് ലഭിക്കുന്ന ശമ്പളം അന്താരാഷ്ട്ര കളിയ്ക്ക് ലഭിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഓരോ മത്സരത്തിനും 2500 ഡോളറിനും 2800 ഡോളറിനുമിടയിൽ ലഭിക്കും. അതായത് ശരാശരി 1.75 രൂപ. എന്നാൽ ഐപിഎൽ അമ്പയർമാർ ഐസിസി പാനലിലെ അംഗങ്ങളായിരിക്കണം. മികച്ച അമ്പയർമാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.

ഏകാഗ്രത

ഏകാഗ്രത

വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ് അമ്പയർമാരുടേത്. വളരെയേറെ ഏകാഗ്രത ആവശ്യമാണ് ഈ ജോലിക്ക്. കാരണം അവർ എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും ശരിയായിരിക്കണം. ഇല്ലെങ്കിൽ പല വിവാദങ്ങളിലേയ്ക്കും എത്തിപ്പെട്ടേക്കാം.

നല്ല കാഴ്ച്ചശക്തി

നല്ല കാഴ്ച്ചശക്തി

അമ്പയർമാർക്ക് മികച്ച കാഴ്ച്ച ശക്തിയും കേൾവി ശക്തിയുമുണ്ടായിരിക്കണം. ബോൾ പോകുന്ന പാത വരെ അവർ കൃത്യമായും സൂക്ഷ്മമായും നിരീക്ഷിക്കണം.

അമ്പയർക്ക് തീർച്ചയായും വേണ്ട കഴിവുകൾ

അമ്പയർക്ക് തീർച്ചയായും വേണ്ട കഴിവുകൾ

  • ക്രിക്കറ്റിന്റെ നിയമങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം
  • പെട്ടെന്ന് തീരുമാനം എടുക്കാൻ കഴിയണം
  • മത്സരത്തെ സംബന്ധിച്ച ധാരണ കൃത്യമായി ഉണ്ടായിരിക്കണം

malayalam.goodreturns.in

English summary

Salaries Of Umpire’s In IPL Will Surprise You

Umpiring is one task in cricket which is least spoken. Many of us know them but we don’t know the journey behind them. This is a detailed structure of procedures one has to clear for standing as an Umpire in the cricket ground.
Story first published: Saturday, May 26, 2018, 12:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X