106-ാം വയസ്സിലും ഈ മുത്തശ്ശി കാശുണ്ടാക്കുന്നത് യൂട്യൂബിൽ നിന്ന്

106 വയസ്സുള്ള മസ്താനമ്മ എന്ന മുത്തശ്ശിയുടെ പാചക വീഡിയോകൾ യൂട്യൂബിലൂടെ വൈറലാകുന്നു. ലോകമെമ്പാടുമുള്ള ആളുകളാണ് ഇന്ന് ആന്ധ്രാപ്രദേശുകാരിയായ ഈ മുത്തശ്ശിയുടെ ആരാധകർ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

106 വയസ്സുള്ള മസ്താനമ്മ എന്ന മുത്തശ്ശിയുടെ പാചക വീഡിയോകൾ യൂട്യൂബിലൂടെ വൈറലാകുന്നു. ലോകമെമ്പാടുമുള്ള ആളുകളാണ് ഇന്ന് ആന്ധ്രാപ്രദേശുകാരിയായ ഈ മുത്തശ്ശിയുടെ ആരാധകർ.

ഏറ്റവും പ്രായം കൂടിയ യൂട്യൂബർ

ഏറ്റവും പ്രായം കൂടിയ യൂട്യൂബർ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ യൂട്യൂബറാണ് മസ്താനമ്മ. കൺട്രി ഫുഡ് എന്നാണ് മസ്താനമ്മയുടെ യൂട്യൂബ് ചാനലിന്റെ പേര്.

മുത്തശ്ശിയെ ഹിറ്റാക്കിയത് ചെറുമക്കൾ

മുത്തശ്ശിയെ ഹിറ്റാക്കിയത് ചെറുമക്കൾ

ചെറുമക്കളായ ലക്ഷ്മണും സുഹൃത്തായ ശ്രീനാഥ് റെഡ്ഡിയും ചേ‍ർന്നാണ് കൺട്രി ഫുഡ് എന്ന യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. ഇരുവരും വീഡിയോ എഡിറ്റ‍ർമാരാണ്. 2016 ആ​ഗസ്റ്റിലാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. നിലവിൽ 10 ലക്ഷത്തിലധികം സബ്സ്ക്രൈബ‍ർമാരാണ് കൺട്രി ഫുഡിനുള്ളത്.

നാടൻ ശൈലി

നാടൻ ശൈലി

നാടൻ ശൈലിയിലുള്ള മുത്തശ്ശിയുടെ പാചക രീതിയും രുചികരമായ ഭക്ഷണവുമാണ് ഈ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുന്നത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ഗുഡിയവാഡയിലാണ് മസ്താനമ്മയുടെ താമസം. അവിടെയുള്ള പ്രാദേശിക ഭക്ഷണ വിഭവങ്ങളാണ് മസ്താനമ്മയുണ്ടാക്കുന്നത്.

സ്പെഷ്യൽ വിഭവങ്ങൾ

സ്പെഷ്യൽ വിഭവങ്ങൾ

നാടൻ ചേരുവകളും മസാലകളുമാണ് മസ്താനമ്മ എല്ലാ വിഭവങ്ങൾക്കും ഉപയോ​ഗിക്കുന്നത്. തണ്ണിമത്തൻ ചിക്കൻ, ചിക്കൻ ഡ്രംസ്റ്റിക്, ​ഗോൺ​ഗുര ചിക്കൻ തുടങ്ങിയവയൊക്കെ മസ്താനമ്മയുടെ സ്പെഷ്യൽ വിഭവങ്ങളാണ്. മോഡേൺ വിഭവങ്ങളായ ചിക്കൻ ചീസ് ബർഗറും ക്രിസ്പി ബ‍ർ​ഗറുമൊക്കെ മസ്താനമ്മ പരീക്ഷിച്ചിട്ടുണ്ട്.

ഇന്റ‍ർനെറ്റ് ലോകം

ഇന്റ‍ർനെറ്റ് ലോകം

ഇന്റർനെറ്റിന്റെ ലോകം എങ്ങനെയെന്ന് അറിയില്ലെങ്കിലും മസ്താനമ്മ ഇന്ന് താരമാണ്. ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട താരം. യുട്യൂബിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ചെറുമക്കൾ മസ്താനമ്മയെ കാണിക്കാറുമുണ്ട്.

സിനിമയെ വെല്ലുന്ന ജീവിതം

സിനിമയെ വെല്ലുന്ന ജീവിതം

മാ‍‍‍ർത്തമ്മ എന്നായിരുന്നു മസ്താനമ്മയുടെ ആദ്യത്തെ പേര്. അനാഥയായ മാ‍‍ർത്തമ്മയെ ഒരു മുസ്ലീം കുടുംബം ദത്തെടുത്ത് സ്വന്തം ​ഗ്രാമത്തിൽ നിന്ന് കൊണ്ടു പോയി. അവരാണ് മസ്താനമ്മ എന്ന പേര് നൽകിയതും. എന്നാൽ മസ്താനമ്മയ്ക്ക് പുതിയ വീടും ആളുകളുമായി പൊരുത്തപ്പെടാനായില്ല. അധികം വൈകാതെ തന്നെ സ്വന്തം ​ഗ്രാമത്തിലേയ്ക്ക് തന്നെ തിരികെയെത്തി.

വിവാഹം

വിവാഹം

11-ാം വയസ്സിൽ വിവാഹിതയായി. ഭൂഷണം എന്നായിരുന്ന ഭ‍ർത്താവിന്റെ പേര്. ഇവ‍ർക്ക് അഞ്ച് മക്കളുമുണ്ടായി. എന്നാൽ ആ ജീവിതത്തിനും അധികം ആയുസ്സുണ്ടായിരുന്നില്ല. 22-ാം വയസ്സിൽ മസ്താനമ്മ വിധവയായി. പിന്നീട് അങ്ങോട്ട് മക്കളെ വളർത്താനുള്ള കഷ്ട്ടപ്പാടുകളായിരുന്നു മസ്താനമ്മയുടെ ജീവിതം.

കോളറ തീ‍ർത്ത ദുരിതം

കോളറ തീ‍ർത്ത ദുരിതം

എന്നാൽ ​ഗ്രാമത്തെ കോളറ പിടികൂടിയ കാലത്ത് മസ്താനമ്മയുടെ അഞ്ച് മക്കളിൽ നാല് പേരും മരിച്ചു. മൂത്ത മകൻ ഡേവിഡിന് കാഴ്ച്ച ശക്തി നഷ്ട്ടപ്പെട്ടെങ്കിലും അമ്മയ്ക്ക് തുണയായി അവൻ ബാക്കിയായി. ഇപ്പോൾ ചെറുമക്കളിലൂടെ മസ്താനമ്മയെ ലോകം മുഴുവൻ അറിയാൻ തുടങ്ങി. അമേരിക്ക, പാക്കിസ്ഥാൻ, മലേഷ്യ, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നെല്ലാം മസ്താനമ്മയുടെ പാചക വീഡ‍ിയോകൾ കാണുന്നവർ നിരവധിയാണ്.

malayalam.goodreturns.in

English summary

This 106 Year Old YouTuber Has More Than 10 Lakh Subscribers

This 106-year-old grandmother's cooking videos are winning hearts across the globe, and how! Mastanamma, probably the oldest YouTuber, rose to fame after her YouTube channel Country Foods started driving some serious traffic.
Story first published: Wednesday, May 30, 2018, 12:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X