വിമാന യാത്രക്കാ‍‍ർക്ക് കോളടിച്ചു; ഫ്ലൈറ്റ് വൈകിയാലും ലഗേജ് നഷ്ട്ടപ്പെട്ടാലും നഷ്ടപരിഹാരം

യാത്രയ്ക്കിടെ വിമാനം വൈകുകയോ ലഗേജ് നഷ്ടപ്പെടുകയോ ചെയ്താല്‍ നഷ്ടപരിഹാരം ഉറപ്പാക്കുന്ന പുതിയ ചട്ടങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം രൂപം നല്‍കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത. യാത്രയ്ക്കിടെ വിമാനം വൈകുകയോ ലഗേജ് നഷ്ടപ്പെടുകയോ ചെയ്താല്‍ നഷ്ടപരിഹാരം ഉറപ്പാക്കുന്ന പുതിയ ചട്ടങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം രൂപം നല്‍കി. വ്യോമയാന മന്ത്രാലയത്തിന്റെ ഈ ശുപാര്‍ശകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയാല്‍ താഴെ പറയുന്ന കാര്യങ്ങൾ പ്രാബല്യത്തില്‍ വരും.

ഫ്ലൈറ്റ് വൈകിയാൽ

ഫ്ലൈറ്റ് വൈകിയാൽ

പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വിമാനം നാല് മണിക്കൂറിലധികം വൈകുമെന്ന് വിമാനക്കമ്പനി അറിക്കുകയാണെങ്കില്‍ യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ വാങ്ങാം. പെട്ടെന്നുണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങള്‍ കാരണം വിമാനം വൈകുമ്പോള്‍ അര്‍ദ്ധ രാത്രിക്ക് ശേഷം മാത്രമേ പുറപ്പെടുവെങ്കില്‍ യാത്രക്കാരെ ഹോട്ടലില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും തിരികെ സമയത്ത് എയര്‍പോര്‍ട്ടില്‍ എത്തിക്കുകയും വേണം.

കണക്ഷന്‍ വിമാനങ്ങള്‍ വൈകിയാൽ

കണക്ഷന്‍ വിമാനങ്ങള്‍ വൈകിയാൽ

കണക്ഷന്‍ വിമാനങ്ങള്‍ വൈകിയാലും യാത്രക്കാരന് നഷ്ടപരിഹാരം കിട്ടും. മൂന്ന് മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ 5000 രൂപയും നാല് മുതല്‍ 12 മണിക്കൂര്‍ വരെ വൈകിയാല്‍ 10,000 രൂപയും 12 മണിക്കൂറിന് മുകളില്‍ വൈകിയാല്‍ 20,000 രൂപയും യാത്രക്കാരന് വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണം.

റണ്‍വേയില്‍ എത്തിയ ശേഷം വൈകിയാൽ

റണ്‍വേയില്‍ എത്തിയ ശേഷം വൈകിയാൽ

റണ്‍വേയില്‍ എത്തിയ ശേഷം വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണ പാനീയങ്ങള്‍ നല്‍കണം. യാത്രക്കാര്‍ വിമാനത്തില്‍ കയറിയ ശേഷം 90 മിനിറ്റ് വൈകുകയും അടുത്ത അര മണിക്കൂറിനുള്ളില്‍ വിമാനം പുറപ്പെടാന്‍ സാധ്യതയില്ലെങ്കിലും യാത്രക്കാരെ പുറത്തിറക്കിയിരിക്കണം.

വിമാനം റദ്ദാക്കിയാൽ

വിമാനം റദ്ദാക്കിയാൽ

യാത്രാ തീയതിയുടെ ഒരു ദിവസം മുമ്പ് മുതല്‍ രണ്ടാഴ്ച മുന്‍പ് വരെയുള്ള സമയത്ത് വിമാനം റദ്ദാക്കിയതായുള്ള അറിയിപ്പ് നല്‍കിയാല്‍ യാത്രാ സമയത്തിന്റെ രണ്ട് മണിക്കൂറിനുള്ളില്‍ മറ്റൊരു വിമാനം സജ്ജീകരിക്കുകയോ മുഴുവന്‍ ടിക്കറ്റ് തുകയും തിരിച്ച് നല്‍കുകയോ വേണം. പുറപ്പെടേണ്ട സമയത്തിന് 24 മണിക്കൂറിനുള്ളില്‍ വിമാനം റദ്ദാക്കുകയാണെങ്കില്‍ പണം മുഴുവനായി യാത്രക്കാരന് തിരികെ നല്‍കണം.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക്

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക്

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി എയർലൈൻസ് നിർബന്ധിത സീറ്റുകൾ നൽകിയിരിക്കണം. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള സമയം വരെ ഈ സീറ്റുകള്‍ ഒഴിച്ചിടുകയും വേണം.

യാത്രക്കാരൻ മരണപ്പെട്ടാൽ

യാത്രക്കാരൻ മരണപ്പെട്ടാൽ

യാത്രയ്ക്കിടയില്‍ യാത്രക്കാരന്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്താലും വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണം. ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങളിൽ ഇത് ബാധകമാണ്.

ലഗേജുകള്‍ നഷ്ടപ്പെട്ടാൽ

ലഗേജുകള്‍ നഷ്ടപ്പെട്ടാൽ

ലഗേജുകള്‍ നഷ്ടപ്പെടുകയാണെങ്കില്‍ 3000 രൂപയാണ് യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കുക. വിമാനം വൈകിയാല്‍ ഒരോ കിലോഗ്രാമിനും 1000 രൂപ വീതം നല്‍കണം. ലഗേജിന് തകരാറ് സംഭവിച്ചാലും 1000 രൂപ നഷ്ടപരിഹാരമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആഭ്യന്തര അന്തർദ്ദേശീയ വിമാനങ്ങൾക്ക് ഇത് ബാധകമാണ്.

ടിക്കറ്റ് ക്യാൻസൽ ചെയ്യാം

ടിക്കറ്റ് ക്യാൻസൽ ചെയ്യാം

ടിക്കറ്റ് ബുക്ക് ചെയ്തശേഷം അത് ക്യാന്‍സല്‍ ചെയ്യാനോ മറ്റൊരു തീയതിയിലേക്ക് മാറ്റാനോ 24 മണിക്കൂര്‍ സമയം യാത്രക്കാരന് നല്‍കണം. ഈ സമയത്തെ മാറ്റങ്ങള്‍ക്കോ ക്യാന്‍സലേഷനോ പണം ഈടാക്കാന്‍ പാടില്ല.

malayalam.goodreturns.in

English summary

You May Soon Get Compensation For Delayed Flights, Loss of Baggage

For air travellers facing baggage-related issues, delayed flights, the air passenger citizen charter for domestic sector has proposed that an airline will have to pay some fine.
Story first published: Saturday, May 26, 2018, 11:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X