മക്കളുടെ വിദ്യാഭ്യാസത്തിനായി എങ്ങനെ കാശ് മാറ്റിവയ്ക്കാം? ലാഭകരമായ നിക്ഷേപങ്ങൾ ഇവയാണ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാതാപിതാക്കളുടെ ഏറ്റവും വലിയ ഉത്കണ്ഠകളിലൊന്നാണ് മക്കളുടെ വിദ്യാഭ്യാസ ചെലവ്. ഓരോ ദിവസവും പഠന ചെലവുകൾ വർദ്ധിച്ച് വരികയാണ്. നഴ്സറി അഡ്മിഷന് പോലും കൊടുക്കണം ലക്ഷങ്ങൾ. എന്നാൽ മക്കളുടെ വിദ്യാഭ്യാസത്തിനായി സുരക്ഷിതമായി പണം നിക്ഷേപിക്കാനും നേട്ടമുണ്ടാക്കാനും സാധിക്കുന്ന ചില നിക്ഷേപ മാർഗങ്ങൾ പരിശോധിക്കാം.

 

ഫീസ് വർദ്ധനവ്

ഫീസ് വർദ്ധനവ്

ഐഐടി ഡെൽഹിയിൽ ബി.ടെക് കോഴ്സിന് 2011ൽ സെമസ്റ്റർ ട്യൂഷൻ ഫീസ് 62,500 രൂപയായിരുന്നു. എന്നാൽ 2016 ആയപ്പോഴേയ്ക്കും ഇത് 1.12 ലക്ഷമായി ഉയർന്നു. വിദ്യാഭ്യാസ ചെലവ് ഇത്തരത്തിലാണ് ഉയരുന്നതെങ്കിൽ 2031ആകുമ്പോഴേയ്ക്കും ബിടെക്ക് പഠനത്തിനായി കുറഞ്ഞത് 33 ലക്ഷം രൂപയിലധികം ചെലവാക്കേണ്ടി വരും.

മികച്ച പ്ലാനിംഗ്

മികച്ച പ്ലാനിംഗ്

വിദ്യാഭ്യാസച്ചെലവ് ഇങ്ങനെ ഉയരുന്നതിനാൽ കുട്ടികൾ ഉണ്ടാകുമ്പോൾ തന്നെ മാതാപിതാക്കൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി പണം മാറ്റി വയ്ക്കേണ്ട സ്ഥിതിയാണ്. ഇതിനായി മാതാപിതാക്കൾ ശരിയായ പ്ലാനിംഗ് നടത്തുകയും മികച്ച നിക്ഷേപ മാർഗം തിരഞ്ഞെടുക്കുകയും വേണം.

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപങ്ങൾ വർഷം തോറും 6 മുതൽ 7% വരെ നേട്ടം മാത്രമാണ് ഉണ്ടാക്കുന്നത്. ഇത് ഉപയോഗിച്ച് കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് താങ്ങാൻ കഴിയില്ല. അതിനായി കൂടുതൽ റിട്ടേൺ ലഭിക്കുന്ന നിക്ഷേപങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്നതു വഴി ഉയരുന്ന വിദ്യാഭ്യാസച്ചെലവുകൾക്ക് അനുസരിച്ച് റിട്ടേൺ നേടാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായാം. എന്നാൽ ഉയർന്ന തുക ലഭിക്കുന്നതിനായി കുറഞ്ഞത് 15 വർഷമെങ്കിലും നിക്ഷേപ കാലാവധി ആവശ്യമാണ്. ഫണ്ടിന്റെ തിരഞ്ഞെടുപ്പും എല്ലാ മാസങ്ങളിലും നിക്ഷേപിക്കേണ്ട തുകയും നിങ്ങളുടെ കുട്ടിയുടെ നിലവിലെ പ്രായത്തെ ആശ്രയിച്ചിരിക്കും.

എസ്ഐപി (SIP)

എസ്ഐപി (SIP)

നിങ്ങൾ ഓരോ മാസവും 5,000 രൂപ SIP വഴി നിക്ഷേപിക്കുകയാണെങ്കിഷ 15 വർഷം കൊണ്ട് നിങ്ങൾക്ക് 25.20 ലക്ഷത്തിന്റെ നേട്ടമുണ്ടാക്കാം. ഇത് ഒരു മികച്ച നിക്ഷേപ മാർഗമാണ്.

ബാലൻസ്ഡ് ഫണ്ട്

ബാലൻസ്ഡ് ഫണ്ട്

ഓഹരി നിക്ഷേപത്തിനേക്കാളും റിസ്‌ക് കുറഞ്ഞ നിക്ഷേപമാണ് ബാലൻസ്ഡ് ഫണ്ട്. അതുകൊണ്ട്‌ തന്നെ ആദ്യമായി ഓഹരി നിക്ഷേപങ്ങളിലേക്ക്‌ കടന്നുവരുന്നവര്‍ക്ക്‌ അനുയോജ്യമായ ഒന്നാണ്‌ ബാലന്‍സ്‌ഡ് ഫണ്ട്‌. കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ ഇന്ത്യയിലെ ബാലൻസ് ഫണ്ടുകളുടെ ശരാശരി വരുമാനം 10% ആണ്.

മന്ത്ലി ഇൻകം പ്ലാൻ

മന്ത്ലി ഇൻകം പ്ലാൻ

മുതല്‍ പരമാവധി സുരക്ഷിതമാക്കാന്‍ പരിശ്രമിച്ചുകൊണ്ടു തന്നെ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ലാഭം നല്‍കാന്‍ പ്രവര്‍ത്തിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഇവ. നിക്ഷേപകര്‍ നല്‍കുന്ന പണം ബോണ്ട്, കടപ്പത്രം, ഓഹരി എന്നിവയില്‍ നിക്ഷേപിച്ച് ലാഭം നല്‍കുകയാണ് ഇവ ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മന്ത്ലി ഇൻകം പ്ലാൻ വഴി ലഭിത്ത ശരാശരി വാർഷിക വരുമാനം 8.5% ആണ്.

malayalam.goodreturns.in

English summary

How to Choose the Best Funds for Your Child's Education

With this rising education cost, funding a child's education is one of the biggest concerns of parents now.
Story first published: Thursday, July 19, 2018, 12:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X