താമസിക്കുന്ന വീടിന് ഇൻഷുറൻസ് പരിരക്ഷ നൽകാൻ ആരും ശ്രമിക്കാറില്ല. ഇൻഷുറൻസ് പരിരക്ഷയുള്ള വീടുകൾ നഷട്ടപ്പെട്ടാൽ ലഭിക്കുന്ന നേട്ടങ്ങൾ ഇവയാണ്.
കേരളത്തിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീടുകൾ നഷ്ട്ടപ്പെട്ടവർ നിരവധിയാണ്. ജീവിതത്തിൽ ഒരിക്കൽ മാത്രം വീടു വയ്‌ക്കാൻ സാധിക്കുന്ന സാധാരണക്കാർക്ക് ഇതൊരു തീരാ നഷ്ടമാണ്. എങ്കിലും താമസിക്കുന്ന വീടിന് ഇൻഷുറൻസ് പരിരക്ഷ നൽകാൻ ആരും ശ്രമിക്കാറില്ല. ഇൻഷുറൻസ് പരിരക്ഷയുള്ള വീടുകൾ നഷട്ടപ്പെട്ടാൽ ലഭിക്കുന്ന നേട്ടങ്ങൾ ഇവയാണ്.
എന്താണ് ഹോം ഇൻഷുറൻസ്?
തീപിടിത്തം, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളാൽ താമസിക്കുന്ന കെട്ടിടത്തിന് സംഭവിക്കാവുന്ന കേടുപാടുകൾക്ക് പരിരക്ഷ നൽകുന്ന പോളിസികളാണ് ഹോം ഇൻഷുറൻസ്. ഇതോടൊപ്പം പത്തോളം മറ്റ് വിപത്തുകളിൽ നിന്നും ഉണ്ടാകാവുന്ന നാശനഷ്‌ടങ്ങൾക്കും ഹോം ഇൻഷുറൻസ് നഷ്‌ടപരിഹാരം നൽകും.
വീടിനുള്ളിലുള്ള വസ്തുക്കൾക്കും സുരക്ഷിതത്വം
തീ, പ്രകൃതിക്ഷോഭം എന്നിവ മൂലം വീടിന് ഉള്ളിലുള്ള വസ്തുക്കൾക്ക് സംഭവിക്കുന്ന നഷ്‌ടങ്ങൾക്കും പരിരക്ഷ ലഭിക്കുന്നതാണ്. ഇതിനായി വീട്ടിൽ സൂക്ഷിക്കുന്ന വില പിടിച്ച ആഭരണങ്ങളും മറ്റ് അമൂല്യ വസ്തുക്കളും കൂടി ഹോം ഇൻഷുറൻസ് പോളിസികളിൽ ഉൾപ്പെടുത്തണം.
മോഷണം നടന്നാലും സുരക്ഷിതം
ഭവന ഭേദനം, മോഷണം എന്നിവ മൂലം വസ്തുക്കൾ നഷ്‌ടപ്പെടുമ്പോഴും ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാലും ഹോം ഇൻഷുറൻസ് വഴി സംരക്ഷണം നേടാം.
പോളിസി എടുക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പോളിസി എടുക്കും മുമ്പ് എന്തൊക്കെ പരിരക്ഷ ആവശ്യമാണെന്ന് തീരുമാനിക്കണം.
- കവറേജ് ലഭ്യമായ വിപത്തുകളെ സംബന്ധിച്ച കമ്പനിയുടെ വിവരണം കൃത്യമായി വായിച്ച മനസ്സിലാക്കുക.
- ഓരോ തരം നഷ്‌ടങ്ങൾക്കും പ്രത്യേകം പ്രത്യേകം സെക്‌ഷനുകളിൽ ഉൾപ്പെടുത്തിയാണ് പരിരക്ഷ ലഭിക്കുക.
- തീപിടിത്തം, പ്രകൃതി ക്ഷോഭം എന്നിവ മൂലം സംഭവിക്കുന്ന നഷ്‌ടങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷ സെക്‌ഷൻ ഒന്നിൽ ഉൾപ്പെടുന്നു.
- കെട്ടിട നിർമാണത്തിന് ചെലവായ തുകയ്‌ക്ക് പരിരക്ഷ ലഭിക്കും എന്നാൽ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിലയ്‌ക്ക് പരിരക്ഷ ലഭിക്കുകയില്ല.
വാടക വീട്ടിൽ താമസിക്കുന്നവർക്കും പോളിസി എടുക്കാം
വാടക വീട്ടിൽ താമസിക്കുന്നവർക്കും പോളിസി എടുക്കാവുന്നതാണ്. എന്നാൽ സ്വന്തം വീടുകളിൽ താമസിക്കുന്നവർക്ക് എല്ലാ പരിരക്ഷകളും ചേർത്തു സമഗ്ര പോളിസി ലഭിക്കും. വാടക വീടുകളിൽ താമസിക്കുന്നവർ വീട്ടുസാധനങ്ങളും ഉപകരണങ്ങളും മാത്രം ഉൾപ്പെടുത്തിയുള്ള പോളിസികളാണ് എടുക്കേണ്ടത്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications