പുതിയ മാതാപിതാക്കൾക്ക് കുഞ്ഞ് വരുന്നതിന് മുമ്പ് ചില ഫിനാൻഷ്യൽ പ്ലാനിം​ഗ് ടിപ്സ്

കുഞ്ഞിനായി കാത്തിരിക്കുന്ന മാതാപിതാക്കൾക്ക് ഇതാ ചില സാമ്പത്തിക പാഠങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനായി കാത്തിരിക്കുന്ന മാതാപിതാക്കൾക്ക് ഇതാ ചില സാമ്പത്തിക പാഠങ്ങൾ. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ടെൻഷനില്ലാതെ പ്രശ്നങ്ങളെ നേരിടാം.

 

പ്രസവത്തിന് മുമ്പുള്ള ചെലവുകൾ

പ്രസവത്തിന് മുമ്പുള്ള ചെലവുകൾ

മാസാമാസം ഉള്ള ചെക്കപ്പുകൾ, സ്കാനിം​ഗ്, മരുന്ന് എന്നിവയടങ്ങുന്നതാണ് പ്രസവത്തിന് മുമ്പുള്ള ചെലവുകൾ. അടിയന്തരമായ മറ്റ് ചില ആവശ്യങ്ങളും ചിലപ്പോൾ ​ഗർഭകാലത്ത് ഉണ്ടായേക്കാം. അതിനാൽ ഓരോ മാസവും ഒരു നിശ്ചിത തുക ആശുപത്രി ചെലവുകൾക്കായി മാറ്റി വയ്ക്കണം. പെട്ടെന്നുള്ള ആവശ്യങ്ങൾ എടുക്കാൻ കുറച്ചധികം തുകയും കരുതിയിട്ടുണ്ടാകണം.

വരുമാനം കുറയും

വരുമാനം കുറയും

ഭാര്യയും ഭ‍ർത്താവും ജോലിയ്ക്ക് പോകുന്ന കുടുംബമാണ് നിങ്ങളുടേതെങ്കിൽ ​ഗ‍ർഭകാലത്ത് ചിലപ്പോൾ സ്ത്രീകൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വരികയോ അവധിയിൽ പ്രവേശിക്കേണ്ടി വരികയോ ചെയ്തേക്കാം. ഈ സമയത്ത് രണ്ട് പേരിൽ നിന്നുള്ള വരുമാനം ഒന്നായി ചുരുങ്ങും. ഇതിനനുസരിച്ച് ചെലവുകൾ ആസൂത്രണം ചെയ്യുക.

പ്രസവശേഷമുള്ള ചെലവുകൾ

പ്രസവശേഷമുള്ള ചെലവുകൾ

അമ്മയ്ക്കും കുഞ്ഞിനുമുള്ള വാക്സിനേഷനുകൾ, മരുന്ന്, മറ്റ് ആശുപത്രി ചെലവുകൾ എന്നിവയൊക്കെ പ്രസവശേഷമുള്ള ചെലവുകളിൽപ്പെടുന്നു. ഭാര്യയ്ക്കോ ഭ‍ർത്താവിനോ ഹെൽത്ത് ഇൻഷുറൻസ് കവറേജ് ഉണ്ടെങ്കിൽ ഈ ചെലവുകൾ അതിൽപ്പെടും. ഇത് കൂടാതെ കുട്ടികൾക്കുള്ള പ്രത്യേക ഭക്ഷണം, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ തുടങ്ങി മറ്റനേകം ചെലവുകൾ കുഞ്ഞിന് 3-4 വയസ് ആകുന്നത് വരെ പ്രതിമാസം ചെലവഴിക്കേണ്ടി വരും.

വിദ്യാഭ്യാസം, വിവാഹം

വിദ്യാഭ്യാസം, വിവാഹം

മക്കളുടെ പഠനത്തിനും വിവാഹത്തിനുമൊക്കെ പണം മാറ്റി വയ്ക്കുന്നതിനായി ദീർഘകാല നിക്ഷേപ പദ്ധതികൾ ഏറെ ഗുണം ചെയ്യും. ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടുകളും ​ഗോൾഡ് സ്കീമുകളുമൊക്കെ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. കുഞ്ഞിന്റെ ജന്മദിനം പോലുള്ള ചെറിയ ആഘോഷ പരിപാടികൾക്ക് എഫ്ഡി, ആ‍ർഡി നിക്ഷേപങ്ങളാണ് നല്ലത്.

അടിയന്തിര ഫണ്ട്

അടിയന്തിര ഫണ്ട്

അടിയന്തിര ഫണ്ട് നിങ്ങളുടെ കുട്ടിക്ക് വേണ്ടിയുള്ള പ്രത്യേക ഫണ്ടല്ല, മറിച്ച് നിങ്ങളുടെ ജോലി നഷ്ടപ്പെടുന്നതു പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളെ അതിജീവിക്കാൻ വേണ്ടിയുള്ളതാണ് ഈ തുക. ചുരുങ്ങിയത് ആറ് മാസത്തേയ്ക്ക് കുടുംബത്തിന്റെ ചെലവുകൾക്ക് ആവശ്യമായ തുക ഈ ഫണ്ടിൽ ഉണ്ടായിരിക്കണം.

malayalam.goodreturns.in

English summary

Financial Planning Tips for New Parents

New parents often ignore short-term expenses to focus on long-term requirements like child education, leaving themselves vulnerable to emergencies in the initial years of the child-growth.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X