ചിലരെ സമ്പന്നരാക്കുന്നത് ഭാഗ്യമാണ്, മറ്റ് ചിലരെ കഠിനാധ്വാനവും ബുദ്ധിയുമാണ് ധനികരാക്കുന്നത്.
പെട്ടെന്ന് കാശുണ്ടാക്കാൻ പല വഴികളും സ്വീകരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചിലരെ സമ്പന്നരാക്കുന്നത് ഭാഗ്യമാണ്, മറ്റ് ചിലരെ കഠിനാധ്വാനവും ബുദ്ധിയുമാണ് ധനികരാക്കുന്നത്. കാശുകാരാകാൻ നിങ്ങളെ സഹായിക്കുന്ന ചില ടിപ്സ് ഇതാ...
ഓഹരി നിക്ഷേപം
ഓഹരികളിലോ ബോണ്ടുകളിലോ നിക്ഷേപം നടത്തുന്നത് നിങ്ങളെ വളരെ വേഗം സമ്പന്നരാകും. എന്നാൽ പലരും ഇതിന് തയ്യാറാകാറില്ല. കാരണം റിസ്ക് തന്നെ. എന്നാൽ ഓഹരികളെക്കുറിച്ച് കൃത്യമായ അറിവ് നേടിയ ശേഷം നിക്ഷേപം നടത്തുന്നവർക്ക് അബദ്ധം പറ്റില്ല. ഇവിടെയാണ് ബുദ്ധിപരമായ തീരുമാനം എടുക്കേണ്ടത്.
സമ്പാദ്യം
ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ച് ജോലി ഉള്ളപ്പോൾ ആരും ചിന്തിക്കാറില്ല. എന്നാൽ മുൻകൂട്ടി ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുന്നവരാണ് ബുദ്ധിമാന്മാർ. കാരണം ജോലി ലഭിക്കുമ്പോൾ തന്നെ ഓരോ മാസവും കൃത്യമായ ഒരു തുക ഈ ഇനത്തിലേയ്ക്ക് മാറ്റി വയ്ക്കേണ്ടതാണ്.
റിയൽ എസ്റ്റേറ്റ് നിക്ഷേപം
റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപവും നിങ്ങൾക്ക് വരുമാനം നേടിത്തരും. നിങ്ങൾ താമസിക്കുന്ന വീട് അല്ലാതെ മറ്റൊരു വീട് കൂടി വാങ്ങുന്നവർക്ക് അത് വാടകയ്ക്ക് നൽകി സ്ഥിര വരുമാനം നേടാം. കൂടാതെ വസ്തുക്കളും മറ്റും വാങ്ങി പിന്നീട് മറിച്ച് വിറ്റും ലാഭം നേടാവുന്നതാണ്.
അനാവശ്യ കാര്യങ്ങൾക്ക് പണം ചെലവാക്കരുത്
പണം ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക. അനാവശ്യ കാര്യങ്ങൾക്ക് പണം ചെലവാക്കുന്നത് ബുദ്ധിപരമായ കാര്യമല്ല. ചൂതുകളി, ലോട്ടറി ടിക്കറ്റ് വാങ്ങൽ, സിഗരറ്റ് തുടങ്ങിയ കാര്യങ്ങൾ തീർച്ചയായും അനാവശ്യ കാര്യങ്ങളാണ്. ഇക്കാര്യങ്ങൾക്ക് ദിവസവും പണം ചെലവാക്കുന്ന നിരവധിയാളുകൾ നമ്മുടെ നാട്ടിലുണ്ട്. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്ന് പഴമക്കാർ പറയുന്ന പോലെ എന്തിനും ഏതിനും വ്യക്തമായ ഒരു കണക്ക് സൂക്ഷിക്കുക.
മിച്ചം പിടിക്കുക
ഓരോ മാസവും സ്ഥിരമായി, ക്രമമായി വരുമാനത്തിന്റെ ഒരു ഭാഗം മിച്ചം പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ മിച്ചം പിടിക്കുന്ന തുക സ്ഥിരമായി, ക്രമമായി റിട്ടേണ് തരുന്ന നിക്ഷേപ മാർഗങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യണം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications