ഇവയ്‌ക്കെല്ലാം ഇൻഷുറൻസ് പരിരക്ഷകൾ ഉണ്ടായിരിക്കണം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടുംബത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്ന കാലം മാറി.ജീവിതത്തിന്റെ രീതി മാറിയതോടെ റിസ്‌ക്കും കൂടിയിരിക്കുകയാണ്.അത് കൊണ്ട് തന്നെ എല്ലാ രീതിയിലും സുരക്ഷിത്വം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

 
ഇവയ്‌ക്കെല്ലാം ഇൻഷുറൻസ് പരിരക്ഷകൾ ഉണ്ടായിരിക്കണം

നിങ്ങൾക്കത്യാവശ്യമായി എന്തെങ്കിലും ആശുപത്രി ചെലവ് വന്നാൽ അത് നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് കവർ ചെയ്യുമോ?ഇല്ല,അത്തരം സാഹചര്യങ്ങളിൽ,നിങ്ങൾക്കു ബുദ്ധിമുട്ടുകൾ നേരിടാൻ സഹായകമായ ആരോഗ്യ ഇൻഷ്വറൻസ് ഉണ്ടായിരിക്കണം.

അതുപോലെ, മരണം സംഭവിച്ചാൽ അത്ര കാലത്തെ ഇൻഷുറൻസ് തുക കുടുംബങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടു നേരിടേണ്ടി വന്നാൽ അതവർക്ക് സഹായകമാകും.ഇത്തരം ഇൻഷുറൻസ് പോളിസികൾ ജീവിത സാഹചര്യങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വന്നാൽ നിങ്ങളെ സംരക്ഷിക്കും.ജീവിതത്തിലെ പല സാഹചര്യങ്ങളിലും നിങ്ങൾക്കു സഹായകമാകുന്ന ഇൻഷുറൻസ് പരിരക്ഷകൾ

ലൈഫ് കവർ

ലൈഫ് കവർ

ഒരു വ്യക്തിക്ക് തന്റെ ജീവിതത്തെ കുറിച്ച് കൃത്യമായ പ്ലാൻ ഉണ്ടായിരിക്കണം.നന്നായി ചിന്തിച്ചു യുക്തി പൂർവമായി ഒരു ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ വരാവുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളായ,മരണം,അസുഖം,വൈകല്യം എന്നിവയിൽ നിന്നും കരകയറാൻ സാമ്പത്തിക പരിരക്ഷ നൽകും

ഇൻഷുറൻസ് പോളിസി കാലയളവിൽ നിങ്ങൾ മരണപ്പെട്ടാൽ മരണാനുകൂല്യത്തിന് നിങ്ങളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളാണ് അർഹരാവുക.

 

ആരോഗ്യ പരിരക്ഷ

ആരോഗ്യ പരിരക്ഷ

ആരോഗ്യ പരിരക്ഷ നിങ്ങൾക്കു ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.ഇന്നത്തെ കാലഘട്ടത്തിൽ ഒരു യുവ ദമ്പതികള്‍ക്കു അടിസ്ഥാന ഇൻഷുറൻസ് 5 ലക്ഷം രൂപയും 20 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസും ഉണ്ടായിരിക്കണം.

വാഹന ഇൻഷൂറൻസ്

വാഹന ഇൻഷൂറൻസ്

മൂന്നാമതായി സ്വന്തമായി വാഹനമുണ്ടെങ്കിൽ നിർബന്ധമായും മോട്ടോർ ഇൻഷ്വറൻസ് ഉണ്ടായിരിക്കണം.

ഭവന ഇൻഷുറൻസ്

ഭവന ഇൻഷുറൻസ്

പോളിസി ഹോൾഡർക്കു ഹോം ഇൻഷ്വറൻസ് ഉണ്ടായിരിക്കണം.50 ലക്ഷമോ അതിൽ കൂടുതലോ മുടക്കി ഒരു വീട് വെച്ചാൽ,വീട് നിങ്ങൾ തീർച്ചയായും ഇൻഷുർ ചെയ്യേണ്ടതാണ്.മരണം സംഭവിച്ചു കുടുംബത്തിലെ വരുമാനം നിന്നുപോയാൽ അത് നിങ്ങൾക്കു സഹായമാകും.

പെൻഷൻ പോളിസികൾ

പെൻഷൻ പോളിസികൾ

മുകളിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ പോളിസികളും രോഗം ബാധിച്ചാലോ അപകടങ്ങൾ സംഭവിച്ചാലോ സംരക്ഷിക്കാൻ വേണ്ടി ഉള്ളവയാണ്.എന്നാൽ പോളിസി ഉടമകൾ ജോലി വിരമിച്ചാൽ സഹായകമാകുന്ന പെൻഷൻ പോളിസികൾ നിലവിൽ ഉണ്ട്.

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പോളിസികൾ

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പോളിസികൾ

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മ്യുച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് നല്ലതെന്നാണ് പലരും കരുതുന്നത്.

നിങ്ങളുടെ കുട്ടിയുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്ന, ഇൻഷുറൻസ്,നിക്ഷേപം എന്നിവയുടെ സംയോജനമാണ് ചൈൽഡ് ഇൻഷ്വറൻസ് പ്ലാൻ.പോളിസി ടേമിന്റെ അവസാനത്തിൽ ലൈഫ് കവറുകൾ മൊത്തം തുകയായി ആയി ലഭിക്കുന്നതാണ്.

 

 

English summary

insurance policies for different needs

The most basic insurance that should be part of your life
Story first published: Wednesday, September 19, 2018, 17:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X