ലൈഫ് ഇൻഷ്വറൻസ് എടുക്കാൻ പ്ലാൻ ചെയ്യുകയാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതൊരു സാമ്പത്തിക പ്ലാനിന്റെയും അടിസ്ഥാനം ടേം ഇൻഷുറൻസ് ആണ്.കാരണം ഇതിനു കുറഞ്ഞ ചിലവാണെന്നു മാത്രമല്ല,ഉപഭോക്താവിന് സംരക്ഷണവും നൽകുന്നു.നമ്മൾ പലപ്പോഴും ഇൻഷുറൻസ് എടുക്കുമ്പോൾ പ്ലാനിലെ ഇൻഷുറൻസ് തുക മുഴുവനും നമ്മുക്ക് ആവശ്യമായി വരുമോ എന്ന് ചിന്തിക്കാതെ ആണ് ഇൻഷുറൻസ് തുകയും പ്ലാനും തിരഞ്ഞെടുക്കുക.

 
ലൈഫ് ഇൻഷ്വറൻസ് എടുക്കാൻ പ്ലാൻ ചെയ്യുകയാണോ? ശ്രദ്ധിക്കേണ്ട കാ

അതുമല്ലെങ്കിൽ ഏറ്റവും കുറഞ്ഞ പ്രീമിയം എത്രയാണോ അതിനനുസരിച്ചു ഇൻഷുറൻസ് തിരഞ്ഞെടുക്കും,കുറഞ്ഞ പ്രീമിയം അടച്ചു ഒടുവിൽ ലഭിക്കുന്ന തുക നമ്മുടെ കുടുംബത്തിന്റെ സംരക്ഷണത്തിന് മതിയാകുമോ എന്ന് ചിന്തിക്കാറില്ല.വാസ്തവത്തിൽ ഒരാൾ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ ,അയാളുടെ ജീവിത രീതി,ജീവിത ലക്ഷ്യങ്ങൾ തുടങ്ങിയവ മാനസ്സിലാക്കി അതിനനുസരിച്ചു വേണം ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാൻ.ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ടവ അഞ്ചു കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ആവശ്യമായ ഇൻഷുറൻസ് തുക എത്രയെന്നു കണക്കുകൂട്ടുക.

ആവശ്യമായ ഇൻഷുറൻസ് തുക എത്രയെന്നു കണക്കുകൂട്ടുക.

ലൈഫ് ഇൻഷ്വറൻസ് ആവശ്യകതകൾ കണക്കുകൂട്ടാനുള്ള ലളിതമായ മാർഗ്ഗം,നിങ്ങളുടെ നിലവിലെ വാർഷിക വരുമാന സംഖ്യയെ ആറു മുതൽ പത്തു വരെ ഉള്ള ഏതെങ്കിലും ഒരു സംഖ്യയുമായി ഗുണിച്ചു നോക്കുക എന്നതാണ്.ലൈഫ് ഇൻഷ്വറൻസ് പരിരക്ഷ കണക്കാക്കുന്നതിനുള്ള ഈ രീതിയെ "ഹ്യൂമൻ ലൈഫ് വാല്യൂ" എന്നാണ് വിളിക്കുന്നത്.

ഈ രീതി പ്രധാനമായും ഒരു വ്യക്തിയുടെ ജീവിതത്തിന്റെ നിലവിലെ മൂല്യം കണക്കാക്കുന്നു,ഭാവിയിൽ ലഭിക്കാൻ പോകുന്ന വരുമാനവും കണക്കിലെടുത്തുകൊണ്ടാണ് ഇത്.ഇവ പരിഗണിച്ചുകൊണ്ട് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുത്താൽ,പോളിസി ഉടമയുടെ മരണം സംഭവിച്ചാലും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കും.

 

സിംഗിൾ പ്രീമിയം അല്ലെങ്കിൽ സാധാരണ പ്രീമിയം ഓപ്ഷൻ തിരഞ്ഞെടുക്കുക

സിംഗിൾ പ്രീമിയം അല്ലെങ്കിൽ സാധാരണ പ്രീമിയം ഓപ്ഷൻ തിരഞ്ഞെടുക്കുക

നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ,ജീവിത ലക്ഷ്യങ്ങൾ തുടങ്ങിയവ കണക്കാക്കി സിംഗിൾ അല്ലെങ്കിൽ റെഗുലർ പ്രീമിയം പെയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.ടേൺ പ്ലാനുകൾ നിങ്ങളുടെ സൗകര്യത്തിനനുസരിച്ചു തിരഞ്ഞെടുക്കുക.യൂലിപ്സ് പ്ലാനുകളും എൻഡോവ്മെൻറ് പ്ലാനുകളും ലിമിറ്റഡ്,റെഗുലർ പെയ്‌മെന്റ് ആയി നൽക്കാവുന്നതാണ്.

റെഗുലർ പ്രീമിയം പെയ്മെന്റ് ഓപ്ഷനിൽ പോളിസി ഹോൾഡർ ഓരോ വർഷവും പ്രീമിയം അടയ്‌ക്കേണ്ടതാണ്.വർഷാവർഷത്തെ വരുമാനം തീർച്ചയായും ലഭിക്കും എന്നുറപ്പുള്ളവർക്കു ഈ പോളിസി ആണ് ഉത്തമം.

പോളിസി കാലാവധിയുടെ ആദ്യ ഏതാനും വർഷത്തേക്ക് പരിമിതമായ പ്രീമിയം നൽകുന്നതാണ് ലിമിറ്റഡ് പെയ്‌മെന്റ് ഓപ്ഷൻ,വരുമാനം കുറയുകയോ,മാറ്റം വരുകയോ ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഓപ്ഷനാണിത്.ഒരു വലിയ തുക നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് സിംഗിൾ പേയ്മെന്റ് നല്ല ഓപ്ഷനാണ്.

 

ടേം പ്ലാൻ

ടേം പ്ലാൻ

ഇൻഷുറൻസ് പോളിസി ഹോൾഡിങ്ങിന്റെ മരണശേഷം സാമ്പത്തിക സുരക്ഷയ്ക്കായി ആവശ്യം വരുന്ന പ്രധാനപ്പെട്ടതും അടിസ്ഥാനപരവും ആയ കാര്യമാണ് ടേം പോളിസി.ഇൻഷുർ ചെയ്ത ആൾക്ക് മരണാനുകൂല്യം ലഭിക്കുന്നത് ഈ പ്ലാനുകൾ വഴിയാണ് .

പോളിസിയുടെ ലക്ഷ്യം എന്തെന്ന് നേരത്തെ തീരുമാനിക്കണം

പോളിസിയുടെ ലക്ഷ്യം എന്തെന്ന് നേരത്തെ തീരുമാനിക്കണം

കുടുംബത്തിലെ വരുമാനം ഏതെങ്കിലും കാരണവശാൽ നിന്ന് പോയാൽ അതിനെ മറികടക്കാനാണ് ഇൻഷുറൻസ് പോളിസികൾ.സാമ്പത്തിക പരിരക്ഷ എന്ത് കാര്യത്തിനാണ് വേണ്ടി വരുക എന്നത് നേരത്തെ തീരുമാനിക്കേണ്ടതാണ്.

ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ പരിശോധിക്കുക

ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ പരിശോധിക്കുക

നിങ്ങൾ ലൈഫ് ഇൻഷ്വറൻസ് പോളിസി എടുക്കാൻ തീരുമാനിക്കുന്നതിനു മുമ്പ് ഇൻഷുറൻസ് കമ്പനി മരണാനുകൂല്യം നൽകുമെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. മാത്രമല്ല കമ്പനി എത്ര രൂപ വരെ നൽകുമെന്നും അന്വേഷിക്കേണ്ടതാണ്.

ക്ലെയിം സെറ്റിൽമെന്റ് റേഷ്യോയുടെ സഹായത്തോടെ ഇത് മനസിലാക്കാം . ഇന്ന് ലൈഫ് ഇൻഷ്വറൻസ് പോളിസിയുടെ മരണാനുകൂല്യം ഇൻഷുർ ചെയ്ത വ്യക്തിയുടെ നോമിനിക്കാണ്‌ ലഭിക്കുക.അതിനാൽ, പോളിസി പ്രക്രിയയിൽ മുന്നോട്ട് പോകുമ്പോൾ ഒരു നോമിനി ഉണ്ടായിരിക്കണം

 

 

English summary

things to check before you finalize an insurance policy

Read on the things to check before you finalize an insurance policy
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X