സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ പണം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശനിരക്ക് ദിവസം കഴിയുംതോറും ഉയരുകയാണ് . കഴിഞ്ഞ 6 മാസങ്ങളിൽ മഹീന്ദ്ര ഫിനാൻസ് പോലുള്ള നിക്ഷേപ സ്ഥാപനങ്ങൾ നിങ്ങൾക്ക് 9 ശതമാനം വരെ പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയുന്നത് .

 
സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ പണം

നടപ്പിലാക്കുമ്പോൾ സ്മാർട്ട് ആയി തോന്നാവുന്ന ചില ആശയങ്ങൾ ആണിവിടെ നൽകിയിരിക്കുന്നത് .ഇത് സ്ഥിരനിക്ഷേപങ്ങളിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കും .

ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ അല്ലാതെ മറ്റ് ഓപ്ഷനുകൾ

ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ അല്ലാതെ മറ്റ് ഓപ്ഷനുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശയാണ് വാഗ്താണം ചെയുന്നത് . അത് നിങ്ങൾക്ക് ലഭിക്കുന്ന പരമാവധി ആണ്.മറ്റൊരു വശത്ത് ഒരു എ എ എ റേറ്റിംഗ് കമ്പനിയായ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് 9 ശതമാനം വരെ പലിശ നൽകും . ഗുണനിലവാരമുള്ള എ എ എ റേറ്റുചെയ്ത മിക്ക കമ്പനികളും ഇന്ന് ഫിക്സഡ് നിക്ഷേപങ്ങൾക്ക് 8 മുതൽ 9 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. വാസ്തവത്തിൽ, എൻ.സി.ഡി പോലും ഇപ്പോൾ നിങ്ങൾക്കു 9 മുതൽ 9.5 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഡെപ്പോസിറ്റ് ഒഴികെയുള്ള മറ്റു പല ഓപ്ഷനുകളും പരിഗണിക്കുന്നതിൽ തെറ്റായ തീരുമാനം അല്ല.

ത്രൈമാസത്തിൽ പലിശ കൂടുന്ന സ്‌കീം തിരഞ്ഞെടുക്കുക.

ത്രൈമാസത്തിൽ പലിശ കൂടുന്ന സ്‌കീം തിരഞ്ഞെടുക്കുക.

ത്രൈമാസത്തിൽ പലിശനിരക്ക് കൂട്ടിവയ്ക്കാത്ത നിരവധി സ്ഥാപനങ്ങൾ ഉണ്ട്. നിങ്ങളുടെ ലാഭം താഴേക്കിറങ്ങുന്നു എന്നതാണ് ഇതിൻറെ അർത്ഥം. നിങ്ങളുടെ നിക്ഷേപത്തിലേക്കു ഓരോ മൂന്നു മാസം കൂടുമ്പോഴും പലിശ ഉയരുന്നു എന്ന് ഉറപ്പുള്ള സ്‌കീമിൽ പണം നിക്ഷേപിക്കുക. എല്ലാ ബാങ്കുകളും പലിശ ത്രൈമാസത്തിൽ കൂടും എന്നാൽ , എൻ.ബി.സി.എഫ് പലിശ പലിശനിരക്ക് വർഷത്തിൽ ഒരിക്കൽ ആണ് കൂട്ടി ചേർക്കുക. .

ഫോം 16 ജി 15 എച്ച് സമർപ്പിക്കുക

ഫോം 16 ജി 15 എച്ച് സമർപ്പിക്കുക

നിങ്ങൾ ടി.ഡി.എസ്. ബാദ്ധ്യസ്ഥനല്ലെങ്കിൽ നിങ്ങളുടെ ആദായനികുതി പരിധിക്ക് താഴെയാണെങ്കിൽ, ഇത് വഴി നിങ്ങളുടെ നികുതി ബാധ്യത കുറയ്ക്കാനും അതിലൂടെ നിങ്ങൾക്കു തിരികെ ലഭിക്കാനുള്ള പണം കൂട്ടുകയും ചെയ്യാം . എന്നിരുന്നാലും, ടി.ഡി.എസ് കുറയ്ക്കാൻ ആണെങ്കിൽ നിങ്ങളുടെ നികുതി റിട്ടേൺ സമർപ്പിക്കുന്നതിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ .

പങ്കാളിയുടെ പേരിൽ സ്ഥിര നിക്ഷേപം തുടങ്ങുക.

പങ്കാളിയുടെ പേരിൽ സ്ഥിര നിക്ഷേപം തുടങ്ങുക.

നിങ്ങൾ ശമ്പളത്തിൽ നിന്നോ ബിസിനസ് വരുമാനത്തിൽ നിന്നോ നികുതി അടയ്ക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ സ്വന്തം പേരിൽ സ്ഥിര നിക്ഷേപം തുടങ്ങാതിരിക്കുക. കാരണം സ്ഥിര നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശയ്ക്കു നികുതി അടയ്‌ക്കേണ്ടതാണ്.ഉദാഹരണത്തിന്, നിങ്ങളുടെ പങ്കാളി ഒരു വീട്ടമ്മയാണെങ്കിൽ ,നികുതി അടയ്ക്കുന്നില്ലെങ്കിൽ, സ്ഥിര നിക്ഷേപം അവരുടെ പേരിൽ തുടങ്ങാവുന്നതാണ് .

ക്യുമുലേറ്റീവ് ഡെപ്പോസിറ്റ് തിരഞ്ഞെടുക്കുക

ക്യുമുലേറ്റീവ് ഡെപ്പോസിറ്റ് തിരഞ്ഞെടുക്കുക

ക്യുമുലേറ്റീവ് ഡെപ്പോസിറ്റ് ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പാക്കുക. റിട്ടേൺ ഉയർന്നതാണ് എന്നതാണ് കാരണം,ക്യുമുലേറ്റീവ് ഡെപോസിറ്റിൽ പലിശ മൂന്ന് മാസത്തിലോ , ആറു മാസത്തിലോ ആണ് കണക്കാക്കുക.

English summary

Ways To Make More Money From Fixed Deposits

Here are a few smart ideas when implemented, which would allow you to maximize your returns from Fds
Story first published: Friday, October 26, 2018, 11:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X