ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്കു ഭവനം;ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ഭവനരഹിതർക്കും ഭൂമിയില്ലാത്ത ഭവനരഹിതർക്കും പാർപ്പിടം ഒരുക്കിക്കൊടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ വിവിധ ഭവന പദ്ധതികൾ നിലവിലുണ്ട്.

 
ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്കു ഭവനം;ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം

ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്കു ഭവനം നിർമിച്ചെടുക്കാൻ സഹായിക്കുകയാണ് ഈയിടെ കേന്ദ്രം ഭവന നിർമാണത്തിനായി പ്രഖ്യാപിച്ച 'ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം'.

ഇടത്തരം കുടുംബങ്ങൾ

ഇടത്തരം കുടുംബങ്ങൾ

താഴ്ന്ന വരുമാനക്കാരെയും തുച്ഛ വരുമാനക്കാരെയും നിർവചിക്കുന്നതു മാതിരി ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെ രണ്ടായി തരം തിരിച്ചാണ് സ്‌കീമിന്റെ പ്രയോജനം ലഭിക്കുന്നതിനായി അർഹതപ്പെടുത്തിയിരിക്കുന്നത്.

വായ്പകൾക്ക് മൂന്നു ശതമാനമാണ് സബ്‌സിഡി.

വായ്പകൾക്ക് മൂന്നു ശതമാനമാണ് സബ്‌സിഡി.

മിഡിൽ ഇൻകം ഗ്രൂപ്പ് 1 ൽപ്പെട്ട കുടുംബങ്ങൾ ബാങ്കുകൾ ഉൾപ്പെടെയുള്ള ഭവന വായ്പാ സ്ഥാപനങ്ങളിൽ നിന്നെടുക്കുന്ന 9 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് ഈടാക്കുന്ന പലിശത്തുകയിൽ നാലു ശതമാനം സബ്‌സിഡിയായി നൽകും. മിഡിൽ ഇൻകം ഗ്രൂപ്പ് 2 ൽപെട്ട കുടുംബങ്ങൾക്ക് 12 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് മൂന്നു ശതമാനമാണ് സബ്‌സിഡി.

പലിശ സബ്‌സിഡി ലഭിക്കുമ്പോൾ തുല്യമാസ തവണകളിൽ കുറവു വരുന്ന തുക, ഇന്നത്തെ നിലയിൽ, നോക്കിയാൽ മിഡിൽ ഇൻകം 1 കുടുംബങ്ങൾക്ക് 2.35 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.

ഇതേ രീതിയിൽ മിഡിൽ ഇൻകം 2 കുടുംബങ്ങൾക്ക് 2.30 ലക്ഷം രൂപയുടെ മെച്ചം ഉണ്ടാകും. പലിശ സബ്‌സിഡിയുടെ പ്രയോജനം വേണ്ടവർ ഡിസംബർ 31 നു മുൻപ് വായ്പ അനുവദിച്ചെടുക്കാൻ പ്രാരംഭ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

ഇ.എം.ഐ

ഇ.എം.ഐ

വായ്പത്തുകയുടെ അടിസ്ഥാനത്തിൽ പലിശ സബ്‌സിഡി തുക ആദ്യമേ തന്നെ അക്കൗണ്ടിൽ കുറവു വരുത്തുന്നു. ബാക്കി തുകയ്ക്കു ഭവന വായ്പ നൽകിയ സ്ഥാപനം ചുമത്തുന്ന പലിശ നിരക്കിന്റെ അടിസ്ഥാനത്തിൽ തുല്യമാസത്തവണകൾ (ഇഎംഐ) അടച്ചാൽ മതിയാകും.

മറ്റ് നിബന്ധനകൾ

മറ്റ് നിബന്ധനകൾ

പുതുതായി വീട് വയ്ക്കുന്നതിനും പൂർത്തീകരിച്ച വീടുകളോ ഫ്‌ളാറ്റുകളോ വാങ്ങുന്നതിനും എടുക്കുന്ന വായ്പകൾക്ക് പലിശ സബ്‌സിഡി ലഭ്യമാണ്. അച്ഛന്റെയോ അമ്മയുടെയോ പേരിൽ നിലവിൽ ഭവനം ഉണ്ടെങ്കിൽ പോലും ജോലിയുള്ള മുതിർന്ന മക്കൾക്കു പുതുതായി വീട് ഉണ്ടാക്കുന്നതിന് എടുക്കുന്ന വായ്പകൾക്കും പലിശ സബ്‌സിഡി ലഭ്യമാകും.

അനുവദനീയമായ കാർപറ്റ് ഏരിയാ പരിധിക്കുള്ളിൽ നിലവിൽ വീടുള്ളവർക്കു പോലും വീടുകൾ പുതുക്കിപ്പണിയുന്നതിനും മുറികൾ കൂട്ടിച്ചേർക്കുന്നതിനും മറ്റും എടുക്കുന്ന വായ്പകൾക്കു സബ്‌സിഡിക്ക് അർഹതയുണ്ട്.

English summary

Credit Linked Subsidy Scheme

The Mission, in order to expand institutional credit flow to the housing needs of urban poor will implement credit linked subsidy component as a demand side intervention,
Story first published: Saturday, January 19, 2019, 17:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X