പുതുതായി വിവാഹം കഴിഞ്ഞ ദമ്പതികൾക്കായി ചില സാമ്പത്തിക ഉപദേശങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കല്യാണത്തിനും ഹണിമൂണിനും ശേഷം, നിങ്ങൾ ജീവിതം ആരംഭിക്കുന്നു . നിങ്ങൾ ഒരുമിച്ചു താമസിക്കാൻ ആരംഭിക്കുമ്പോൾ , പണം ഒരുമിച്ചു സേവ് ചെയ്യാനും ആരഭിക്കുന്നതാണ് . ഒരു പുതിയ തുടക്കം ആയതിനാൽ പല കാര്യങ്ങളിലും നിങ്ങൾക്കു സംശയങ്ങൾ ഉണ്ടായേക്കാം.

 
പുതുതായി വിവാഹം  കഴിഞ്ഞ  ദമ്പതികൾക്കായി ചില സാമ്പത്തിക  ഉപദേശങ്ങൾ

പങ്കാളിയോട് സാമ്പത്തിക കാര്യങ്ങൾ തുറന്നു പറയാതെ മടി കാണിക്കുന്നതിന് പകരം എന്നിരുന്നാലും, നിങ്ങളുടെ പങ്കാളിയിൽ നിന്നും അകന്നു പോകുന്നതിനുപകരം, തികച്ചും സത്യസന്ധമായ വിധത്തിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സമീപനം സ്വീകരിക്കുക.

നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ തീരുമാനിക്കുക

നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ തീരുമാനിക്കുക

നിങ്ങൾ നിങ്ങളുടെ റോളുകൾ സജ്ജമാക്കിക്കഴിഞ്ഞാൽ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എന്തൂഏകയെന്നു അറിയുക, വ്യക്തിഗതമായും ഒന്നിച്ചും നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന സാമ്പത്തിക താൽപ്പര്യങ്ങൾ മനസിലാക്കുക. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ഹ്രസ്വ കാലത്തേക്കാണോ ,ചെറിയ കാലഘട്ടത്തേക്കാണോ, ദീർഘകാലതേക്കാണോ എന്ന് അറിയുക. അതിനനുസരിച്ച് നിങ്ങളുടെ സാമ്പത്തികം ആസൂത്രണം ചെയ്യുക. നിങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് നിങ്ങളുടെ വരുമാനം, നിക്ഷേപ കാലാവധി, റിസ്ക് തുടങ്ങിയവ പരിഗണിക്കുക. പതിവായ ഇടവേളകളിൽ നിങ്ങളുടെ ലക്ഷ്യങ്ങളും സാമ്പത്തിക നിലയും നിങ്ങൾ വീണ്ടും പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

നിങ്ങളുടെ ലൈഫ് കവർ കൂട്ടുക

നിങ്ങളുടെ ലൈഫ് കവർ കൂട്ടുക

നിങ്ങൾ വിവാഹിതരാണ് എന്നത് കൊണ്ട് നിങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ തുല്യമാണ്. ഒരാൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വന്നാൽ നിങ്ങൾ പരസ്പരം സഹായിക്കേണ്ടതാണ്. നിങ്ങൾക്ക് നിലവിൽ ഒരു ലൈഫ് കവർ ഉണ്ടെങ്കിൽ നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സംരക്ഷണത്തിന് ആ കവറേജ് മതിയാകുമോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ, എല്ലാവരെയും കവർ ചെയ്യുന്ന ഒരു ലൈഫ് കവർ തിരഞ്ഞെടുക്കുക. ഒരു കാര്യം ഓർക്കുക, നിങ്ങൾ എത്ര ചെറുപ്പത്തിൽ ഇൻഷുറൻസ് എടുക്കുന്നുവോ അത്രയും പ്രീമിയം കുറവായിരിക്കും.

കടം ഒന്നിച്ചു തീർക്കൂ

കടം ഒന്നിച്ചു തീർക്കൂ

വിവാഹം കഴിക്കുന്നതോടെ, പങ്കാളിയുടെ കടം നിങ്ങളുടെതാകില്ല. എന്നാൽ എന്നാൽ നിങ്ങളുടെ ജീവിതനിലവാരം, ബഡ്ജറ്റ്, ഭാവിയിൽ വായ്പ ലഭിക്കാനുള്ള സാധ്യത എന്നിവയെ ഇത് ബാധിക്കും . ഉദാഹരണത്തിന്, ഒരു വ്യക്തിയുടെ ഉയർന്ന ക്രെഡിറ്റ് കാർഡ് ബിൽ അല്ലെങ്കിൽ കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗ് നിങ്ങൾക്ക് ഒരു ഭവന വായ്പ നേടാൻ ബുദ്ധിമുട്ടുണ്ടാക്കും, കൂടാതെ പലിശ നിറയ്ക്കും കൂടിയേക്കാം . അതുകൊണ്ട് നിങ്ങളുടെ നല്ല സാമ്പത്തിക ഭാവിക്കായി നിങ്ങളുടെ കടത്തിന്റെ ലോഡ് കുറയ്ക്കുന്നതിൽ പരസ്പരം സഹായിക്കുക.

അടിയന്തര ഫണ്ട് ആരംഭിക്കുക

അടിയന്തര ഫണ്ട് ആരംഭിക്കുക

അടിയന്തിര ഫണ്ടിലേക്ക് ഒരു തുക നിക്ഷേപിക്കുക എന്നത് പ്രധാനമാണ്, കാരണം നിങ്ങൾക്കു വിവാഹ ശേഷം ഉത്തരവാദിത്തങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രതീക്ഷിക്കാത്ത എന്തെങ്കിലും സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായാൽ, ഉദാഹരണത്തിന് തൊഴിൽ നഷ്ടം, പെട്ടെന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ മുതലായവ, ഈ ഫണ്ട് നിങ്ങൾക്കു കൈത്താങ്ങാകും . ഒരു വർഷത്തേക്കുള്ള നിങ്ങളുടെ ചെലവ് കണക്കാക്കി വേണം ഈ ഫണ്ട് സ്വരൂപിക്കാൻ . ഇത്തരം അടിയന്തര ആവശ്യങ്ങൾക്കായി ഒരു നിശ്ചിത തുക എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്ന ഫണ്ടുകളിൽ നിക്ഷേപിക്കുക.

English summary

5 money tips for newlyweds to put their financial house in order

5 money tips for newlyweds to put their financial house in order
Story first published: Thursday, February 21, 2019, 16:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X