80 സി നികുതി ഇളവില്ലാതെ റിട്ടയര്‍മെന്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കലിനു ശേഷമുള്ള ആവശ്യങ്ങള്‍ നടത്താനായി നിങ്ങളില്‍ പലരും ഒരു ദീര്‍ഘകാല മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപം നടത്താറുണ്ട്. ഇതിന് പ്രധാന കാരണം ആദായ നികുതി വകുപ്പിലെ സെക്ഷന്‍ സി പ്രകാരമുള്ള നികുതി ഇളവുകളാണ്. എന്നാല്‍ റിട്ടയര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപത്തിനൊരുങ്ങുകയാണെങ്കില്‍ ഈ പദ്ധതികളില്‍ ഇനി മുതല്‍ 80 സി ആനുകൂല്യം ലഭിക്കില്ല.

 
80 സി നികുതി ഇളവില്ലാതെ റിട്ടയര്‍മെന്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ?

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ആദിത്യ ബിര്‍ള സണ്‍ ലൈഫ് തുടങ്ങിയ ജനപ്രിയ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് പുതുക്കിയ റിട്ടയര്‍മെന്റ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയത്. നിലവിലുള്ള റിട്ടയര്‍മെന്റ് പദ്ധതികള്‍ പോലെ ഇവ പ്രവര്‍ത്തിക്കുമെങ്കിലും പഴയ പോലെ നികുതിയിളവുകള്‍ ലഭിക്കില്ല. സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യം നല്‍കുന്ന അവസാനത്തെ റിട്ടയര്‍മെന്റ് സ്‌കീം 2016ല്‍ ആരംഭിച്ച എച്ച്.ഡി.എഫ്.സി റിട്ടയര്‍മെന്റ് ഫണ്ട് ആണ്. ഇതിന് പ്രധാന കാരണം മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ക്ക് സെക്ഷന്‍ 80 സി പ്രകാരം ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള രേഖാമൂലമുള്ള അനുമതി സെബിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നതാണ്.

 

ദീര്‍ഘകാല വായ്പകള്‍ ; ഈ ബാങ്കുകള്‍ 30 മുതല്‍ 40 വര്‍ഷത്തേക്ക് വാഗ്ദാനം ചെയ്യുന്നുദീര്‍ഘകാല വായ്പകള്‍ ; ഈ ബാങ്കുകള്‍ 30 മുതല്‍ 40 വര്‍ഷത്തേക്ക് വാഗ്ദാനം ചെയ്യുന്നു


നിങ്ങള്‍ക്ക് എന്ത് ചെയ്യാം?

1- സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപയ്ക്ക് ശേഷമുള്ള നികുതി ഇളവിനെ കുറിച്ചാണ് നിങ്ങളുടെ ആശങ്കയെങ്കില്‍ അതിനെ മറികടക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. കൂടാതെ, നികുതി ആനുകൂല്യം നിങ്ങളുടെ നിക്ഷേപത്തിന്റെ അടിത്തറയായിരിക്കരുത്, പകരം അത് നിങ്ങളുടെ നിക്ഷേപ ലക്ഷ്യം, നിങ്ങള്‍ ഉണ്ടാക്കുന്ന വരുമാനം, നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകാനുള്ള റിസ്‌ക് എന്നിവയാണ്.

2- നിങ്ങള്‍ വിരമിക്കാന്‍ ഇനിയും ഏറെ വര്‍ഷങ്ങളുണ്ടെങ്കില്‍ ഓഹരി വിപണി അടിസ്ഥാനമാക്കിയുള്ള നിരവധി മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ തെരഞ്ഞെടുക്കാം. ദീര്‍ഘകാലം നിക്ഷേപം നിലനിര്‍ത്തുകയെന്നതാണ് പ്രധാന കാര്യം.

80 സി നികുതി ഇളവില്ലാതെ റിട്ടയര്‍മെന്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ?

3- നിങ്ങള്‍ വിരമിക്കലിനോട് അടുത്തെങ്കില്‍ ഓഹരി നിക്ഷേപം ഒഴിവാക്കാം. കാരണം നിങ്ങള്‍ ലക്ഷ്യം വെച്ച തുകയില്‍ എത്തിച്ചേര്‍ന്നെങ്കില്‍ നിങ്ങളുടെ മുന്‍ഗണന, ഓഹരി വിപണിയിലെ മത്സരത്തേക്കാള്‍ കടബാധ്യത ഒഴിവാക്കുന്നതിലാണ്.


4- ചില റിട്ടയര്‍മെന്റ് സ്‌കീമുകള്‍ പ്രായത്തിന് പ്രത്യേക ഓപ്ഷന്‍ നല്‍കുന്നതിനാല്‍ നിങ്ങളുടെ നിക്ഷേപത്തുക പരമാവധി ഉറപ്പാക്കാന്‍ സഹായിക്കുന്നു. ഉദാഹരണത്തിന്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് റിട്ടയര്‍മെന്റ് ഫണ്ട് നിങ്ങളുടെ പ്രായത്തിനനുസരിച്ച് വിരമിക്കല്‍ പ്ലാന്‍ രൂപകല്‍പ്പന ചെയ്യാന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് 30 വയസ്സാണെങ്കില്‍ 80 മുതല്‍ 100 ശതമാനം വരെ ഓഹരികള്‍ക്കോ ഓഹരി സംബന്ധമായ പദ്ധതികള്‍ക്കോ ഉപയോഗിക്കാം. പ്രായമനുസരിച്ച് ഇക്വിറ്റി എക്‌സ്‌പോഷര്‍ കുറയും.

80 സി നികുതി ഇളവില്ലാതെ റിട്ടയര്‍മെന്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ?

5- നിക്ഷേപ അച്ചടക്കം നിലനിര്‍ത്താന്‍ കഴിയാത്തവര്‍ക്ക് കുറഞ്ഞത് 5 വര്‍ഷത്തെക്കുള്ള റിട്ടയര്‍മെന്റ് സ്‌കീമുകള്‍ നല്ലതാണ്, നിക്ഷേപകര്‍ക്ക് ദീര്‍ഘകാലത്തേക്ക് ഈ പണം വില്‍ക്കാനോ വിനിയോഗിക്കാനോ സാധിക്കില്ല.

6- ഇപ്പോഴും 80C നികുതി ഇളവ് പദ്ധതികളില്‍ നിങ്ങള്‍ക്ക് ഇപ്പോഴും താല്‍പര്യമുണ്ടെങ്കില്‍, വിപണിയില്‍ ലഭ്യമായ പഴയ റിട്ടയര്‍മെന്റ് സ്‌കീമുകളിലൊന്ന് തെരഞ്ഞെടുക്കാവുന്നതാണ്. ഇന്‍വെസ്റ്റ്‌മെന്റ് അച്ചടക്കം ഉള്ളവര്‍ക്കായി, ELSS (ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകള്‍) നിങ്ങള്‍ ആഗ്രഹിക്കുന്ന വിഭാഗത്തിന് കീഴിലുള്ള നികുതി ഇളവുകള്‍ ആസ്വദിക്കാന്‍ സഹായിക്കും.

English summary

80 c tax free in retirement mutual funds

80 c tax free in retirement mutual funds
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X