അടുത്ത അവധികാലം ഒരു യാത്ര പോകാൻ പ്ലാനുണ്ടോ? പണം സേവ് ചെയ്യാൻ ചില നിക്ഷേപ മാർഗ്ഗങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു യാത്രയിലൂടെ അവധിക്കാലം നന്നായി ആസ്വദിക്കാൻ കഴിയുക എന്നത് , നമ്മുടെ മറ്റു സാമ്പത്തിക കാര്യ്ങ്ങളെ ബാധിക്കാതെ യാത്രയ്ക്കായുള്ള ഫണ്ട് കണ്ടെത്തുന്നതിലൂടെയാണ്. അവധിക്കാലം മുന്നിൽ കണ്ടു കൊണ്ട്, പണം അതിലേക്കായി മാറ്റി വെക്കുക എന്നതാണ് അതിനായി ചെയ്യേണ്ട ആദ്യത്തെ കാര്യം. ഹ്രസ്വകാല നിക്ഷേപ ഓപ്ഷനുകൾ വഴി പണം ഇതിലേക്കായി മാറ്റി വെക്കാവുന്നതാണ് .

 
അടുത്ത അവധികാലം ഒരു യാത്ര പോകാൻ പ്ലാനുണ്ടോ? പണം സേവ് ചെയ്യാൻ ചില നിക്ഷേപ മാർഗ്ഗങ്ങൾ

അത് എപ്പോൾ വേണമെങ്കിലും ലിക്വിഡേറ്റ് ചെയ്യാവുന്നതാണ് . ഒരു അവധിക്കാലത്തിനായി പണം നിക്ഷേപിക്കുമ്പോൾ, ഒരു വലിയ കോർപ്പസ് സൃഷ്ടികാനായി ആദ്യം തന്നെ കുറഞ്ഞ റിസ്ക്, , ഇൻഷുറൻസ് , ഉയർന്ന ലിക്വിഡിറ്റി ഉപകരണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിക്ഷേപിക്കുക.

നിങ്ങളുടെ അവധിക്കാലത്തിനായി  ഫണ്ട് സ്വരൂപിക്കാൻ സഹായിക്കുന്ന അഞ്ച് മികച്ച ഹ്രസ്വകാല നിക്ഷേപ ഓപ്ഷനുകൾ :

നിങ്ങളുടെ അവധിക്കാലത്തിനായി ഫണ്ട് സ്വരൂപിക്കാൻ സഹായിക്കുന്ന അഞ്ച് മികച്ച ഹ്രസ്വകാല നിക്ഷേപ ഓപ്ഷനുകൾ :

ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ:

ഒരു ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് (എഫ് ഡി) എന്നത് ചെറിയ സമയം മുതൽ മുതൽ ദീർഘകാലത്തേക്കു വരെ നിക്ഷേപിക്കാവുന്ന സുരക്ഷിതമായ ഓപ്ഷനാണ്. 7 ദിവസം മുതൽ 10 വർഷം വരെ നിക്ഷേപം നടത്താവുന്നതാണ്. പലിശനിരക്ക് അനുസരിച്ച് വ്യത്യാസപ്പെടും. ഓരോ മാസവും ബാങ്ക് അക്കൗണ്ടിലേക്ക് പലിശ ക്രെഡിറ്റ് ചെയാനുള്ള ഓപ്‌ഷനോ, അല്ലെങ്കിൽ കൂടുതൽ വരുമാനം നേടുന്നതിന് പലിശ റീഇൻവെസ്റ്റ്മെന്റ് ചെയ്യുകയോ ആവാം.

നിലവിൽ, ബാങ്കുകൾ നിക്ഷേപിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ 4% മുതൽ 8% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് അവരുടെ നിക്ഷേപത്തിൽ 0.5 ശതമാനം പലിശ അധികമാണ് ലഭിക്കുന്നത്. എപ്പോൾ വേണമെങ്കിലും ഒരു എഫ്. ഡി പിൻവലിക്കാവുന്നതാണ് . നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപത്തെ കുറിച്ച് ചിന്തിക്കുമ്പോൾ,നാണയ പെരുപ്പം ബാധിക്കാതെ നിങ്ങളുടെ പണം വർദ്ധിക്കുമോ എന്ന് പരിശോധിക്കേണ്ടതാണ്.2018 ലെ 100 ​​രൂപ 2020 ൽ 75 രൂപ ആണെന്ന് സങ്കല്പിക്കാം.മൂല്യ തകർച്ചയെ തരണം ചെയ്തു നിങ്ങളുടെ പണത്തിനു മതിയായ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

 

 ഓട്ടോ സ്വീപ് അക്കൗണ്ട്‌

ഓട്ടോ സ്വീപ് അക്കൗണ്ട്‌

മിക്കവാറും എല്ലാ ബാങ്കുകളും സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട്‌നു 4 % പലിശയാണ് തരുന്നത്. എന്നാല്‍ സ്ഥിരനിക്ഷേപത്തിന് ഇപ്പോള്‍ കാലാവധി അനുസരിച്ച് 7 % മുതല്‍ 11 % വരെ പലിശ ലഭിക്കുന്നുണ്ട്. സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടില്‍ കൂടുതല്‍ പണം സാധാരണ സൂക്ഷിക്കുന്നവരും എന്നാല്‍ ഈ പണം സ്ഥിര നിക്ഷേപത്തില്‍ ഇടാന്‍ ബുദ്ധിമുട്ടുള്ളവരുമായവര്‍ക്ക് ( എപ്പോള്‍ വേണമെങ്കിലും ആവശ്യം വന്നേക്കാം എന്ന കാരണത്താല്‍ ) സ്ഥിരനിക്ഷേപതിന്റെ പലിശ ലഭ്യമാക്കുന്നത്തിനുള്ള ഓപ്ഷനാണ് ഓട്ടോ സ്വീപ് അക്കൗണ്ട്‌. ഇതിന്റെ പ്രത്യേകത ഈ സ്ഥിര നിക്ഷേപം എപ്പോള്‍ വേണമെങ്കിലും സേവിങ്ങ്സ് അക്കൌണ്ടില്‍ കൂടി പിന്‍വലിക്കാം എന്നതാണ്. വിവിധ ബാങ്കുകളില്‍ ഇത് പല പേരിലാണ് അറിയപ്പെടുന്നത്.

സേവിങ്ങ്സ് അക്കൌണ്ടുകളുടെയും സ്ഥിരനിക്ഷേപങ്ങളുടെയും ഗുണങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന അക്കൌണ്ടുകളാണ് ഓട്ടോ സ്വീപ് അക്കൌണ്ടുകള്‍. ഈ അക്കൌണ്ടില്‍ ഒരു ഭാഗം സേവിങ്ങ്സ് അക്കൌണ്ട് ആയും ഒരു ഭാഗം സ്ഥിര നിക്ഷേപമായും പ്രവര്‍ത്തിക്കുന്നു. നമ്മുടെ സ്വീപ് ഇന്‍ അക്കൌണ്ടില്‍ നമ്മള്‍ നിശ്ചയിക്കുന്ന ഒരു തുകയുടെ മുകളില്‍ നിക്ഷേപം വന്നാല്‍ ആ തുക ഓട്ടോമാറ്റിക് ആയി സ്ഥിര നിക്ഷേപം ആയി മാറും. സ്വീപിംഗ് അക്കൌണ്ടുകള്‍ തുടങ്ങാന്‍ ബാങ്കില്‍ അപേക്ഷ കൊടുക്കുന്നതിനോടൊപ്പം നമ്മുക്ക് സേവിങ്ങ്സ് അക്കൗണ്ട്‌ ആയി വേണ്ട തുക നിശ്ചയിക്കണം. ഈ തുകയെ ത്രേഷ്ഓള്‍ഡ്‌ എമൌണ്ട് എന്ന് വിളിക്കുന്നു. ഈ തുകയ്ക്ക് സാധാരണ സേവിങ്ങ്സ് ബാങ്ക് പലിശ മാത്രമേ ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന് ഒരാള്‍ ത്രെഷോള്‍ഡ്‌ തുകയായി 5000 രൂപ നിശ്ചയിച്ചാല്‍ അതിനു മുകളില്‍ ആ അക്കൌണ്ടില്‍ വരുന്ന തുകയ്ക്ക് ( സാധാരണ 1000 ത്തിന്റെ ഗുണിതങ്ങളില്‍ ) സ്ഥിര നിക്ഷേപ പലിശ ലഭിക്കും. എന്നാല്‍ നമ്മുക്ക് ഈ തുക എപ്പോള്‍ വേണമെങ്കിലും സാധാരണ സേവിങ്ങ്സ് അക്കൗണ്ട്‌ പോലെ ATM വഴിയോ ചെക്ക് ആയോ പിന്‍വലിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. നമ്മുടെ സ്ഥിര നിക്ഷേപ തുക എത്ര കാലം നില നില്‍ക്കുന്നു എന്നതനുസരിച്ച് ബാങ്ക് ഓരോ കാലാവധിക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥിര നിക്ഷേപ പലിശ ഇതിനു ലഭിക്കും

 

റിക്കറിങ് ഡെപ്പോസിറ്റ്

റിക്കറിങ് ഡെപ്പോസിറ്റ്

കൈവശം വലിയ തുകയൊന്നുമില്ല; എന്നാല്‍ മാസാമാസം ചെറുതെങ്കിലും ഒരു നിശ്ചിത തുക നിക്ഷേപിക്കാന്‍ കഴിയും. അങ്ങനെയുള്ളവര്‍ക്കാണ് റിക്കറിങ് ഡെപ്പോസിറ്റ് (ആവര്‍ത്തന നിക്ഷേപം). നിശ്ചിത തുക, നിശ്ചിത കാലത്തേക്ക് പതിവായി നിക്ഷേപിക്കുക, ഉയര്‍ന്ന പലിശ.

കാലാവധി

നിക്ഷേപിക്കുന്നയാളുടെ സൗകര്യാനുസൃതം കാലാവധി തീരുമാനിക്കാം. കുറഞ്ഞത് ഏഴു ദിവസം; പരമാവധി 10 വര്‍ഷം.

കോര്‍പ്പറേറ്റ് ബോണ്ട്

പൊതുജനങ്ങളില്‍നിന്ന് പണം സമാഹരിക്കാന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കടപ്പത്രങ്ങള്‍ ഇറക്കാറുണ്ട്. വിവിധ ഏജന്‍സികള്‍ നല്‍കിയിട്ടുള്ള റേറ്റിങ് ആണ് ഇവയുടെ സുരക്ഷിതത്വത്തിന് ആധാരമായി കണക്കാക്കാറുള്ളത്. കാലാവധിക്കനുസരിച്ച് കടപ്പത്രങ്ങളുടെ പലിശ നിരക്കിലും വ്യത്യാസമുണ്ട്.

ലിക്വിഡ് മ്യൂച്വൽ ഫണ്ട്

മ്യുച്ചൽ ഫണ്ട്നി എന്നാൽ നിങ്ങളിൽ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ.മ്യൂച്ചല്‍ഫണ്ടുകള്‍ പലതരത്തിലുണ്ട്. അവയിൽ ഒന്നാണ് ലിക്വിഡ് ഫണ്ട് ട്രഷറി ബില്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയിലേക്ക് ചെറിയ കാലയളവില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നുവെന്നതാണ് ഈ മണി മാര്‍ക്കറ്റ് എന്ന ലിക്വിഡ് ഫണ്ടിന്റെ പ്രത്യേകത.

 

English summary

best short term investment options to fund your next dream vacation

best short term investment options to fund your next dream vacation
Story first published: Wednesday, February 20, 2019, 17:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X