സാമ്പത്തിക ജീവിതം സുരക്ഷിതമാക്കണോ? ഈ അഞ്ച് ശീലങ്ങള്‍ നേരത്തേ തുടങ്ങൂ...

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തില്‍ പഠനം, ജോലി, വിവാഹം തുടങ്ങിയ സുപ്രധാന സംഭവവികാസങ്ങള്‍ക്കു ശേഷം ജീവിതം ഒരു വഴിത്തിരിലെത്തിനില്‍ക്കുന്ന പ്രായമാണ് 30 വയസ്സ്. ജീവിതത്തില്‍ വലിയ തീരുമാനങ്ങളെടുക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ലെങ്കിലും നേരത്തേ എടുത്തിരിക്കേണ്ട ചില തീരുമാനങ്ങളുണ്ട്- പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍. സുരക്ഷിതമായ സാമ്പത്തിക ഭാവി ഉറപ്പാക്കാന്‍ ഈ തീരുമാനങ്ങള്‍ എടുത്തേ മതിയാവൂ.

1. സമ്പാദ്യം നേരത്തേ തുടങ്ങുക
 

1. സമ്പാദ്യം നേരത്തേ തുടങ്ങുക

ജീവിതത്തില്‍ സാമ്പത്തിക ഭദ്രത വേണമെങ്കില്‍ സമ്പാദ്യങ്ങള്‍ നേരത്തേ തുടങ്ങണം. നേരത്തേ നിക്ഷേപം തുടങ്ങുമ്പോഴുള്ള മെച്ചം ചെറിയ തുകയായാലും പ്രശ്‌നമില്ല എന്നതാണ്. കാരണം നിക്ഷേപത്തിന് വളരാന്‍ വേണ്ടുവോളം സമയമുണ്ട്. ചെറിയ തുക നിശ്ചിത ഇടവേളകളില്‍ നിക്ഷേപിച്ചാല്‍ ഭാവിയില്‍ വലിയ സമ്പാദ്യമാവും നമുക്ക് നല്‍കുക. 30 വയസ്സിനു മുമ്പാണ് ഇതു തുടങ്ങാന്‍ പറ്റിയ സമയം. ഇതിന് ഏറ്റവും പറ്റിയ നിക്ഷേപ പദ്ധതി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപിയാണ്.

2. കടം വരാതെ നോക്കുക

2. കടം വരാതെ നോക്കുക

ജീവിതത്തില്‍ വലിയ ഉത്തരവാദിത്തങ്ങളൊന്നുമില്ലെങ്കിലും ബാങ്കില്‍ നിന്ന് ലോണെടുക്കുകയോ ക്രെഡിറ്റായി സാധനങ്ങള്‍ വാങ്ങുകയോ ചെയ്യുന്ന ശീലം പൊതുവേയുണ്ട്. എന്നാല്‍ ഇത് നല്ല കാര്യമല്ല. നിര്‍ബന്ധിത സാഹചര്യത്തില്‍ അവ എടുത്താല്‍ തന്നെ നിശ്ചിത സമയത്തിനുള്ളില്‍ അവ തിരിച്ചടച്ച് കടബാധ്യതയില്‍ നിന്ന് മുക്തനാവാന്‍ പ്രത്യേക ശ്രദ്ധ വേണം. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സായാലും വിദ്യാഭ്യാസ ലോണ്‍ തിരിച്ചടവായാലും അവ കൃത്യസമയത്ത് തന്നെ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തുക പ്രധാനമാണ്. ഇനി നിലവില്‍ കുറേ കടങ്ങളുള്ളയാളാണെങ്കില്‍ അവ എങ്ങനെ അടച്ചു തീര്‍ക്കുമെന്നതിനെ കുറിച്ച നല്ല പ്ലാന്‍ ഉണ്ടാക്കി അത് നടപ്പിലാക്കാന്‍ ശ്രമിക്കുക.

3. അടിയന്തര ഫണ്ട് സ്വരൂപിക്കുക

3. അടിയന്തര ഫണ്ട് സ്വരൂപിക്കുക

അടിയന്തര ഘട്ടങ്ങളില്‍ പണം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാവാം. അവ മുന്‍കൂട്ടിക്കണ്ടുള്ള പ്രവര്‍ത്തനമാണ് എമര്‍ജന്‍സി ഫണ്ട്. ഇത് നമ്മെ ടെന്‍ഷന്‍ ഫ്രീയാക്കും. ആറു മാസത്തെ ദൈനംദിന ചെലവുകള്‍ക്കുള്ള പണം എമര്‍ജന്‍സി ഫണ്ടായി കരുതിവയ്ക്കണമെന്നാണ് വിദഗ്ധരുടെ ഉപദേശം. ജോലി നഷ്ടം, അപ്രതീക്ഷിതമായ കുടുംബ ആവശ്യങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ അവ ഉപയോഗിക്കാന്‍ പാടുള്ളൂ. അല്ലാതെ അടിച്ചുപൊളിച്ചു നടക്കാന്‍ അതില്‍ നിന്ന് എടുത്ത് ഉപയോഗിക്കരുത്.

4. മാസ ബജറ്റ് തയ്യാറാക്കുക

4. മാസ ബജറ്റ് തയ്യാറാക്കുക

ഓരോ മാസത്തെയും വരവ് ചെലവുകള്‍ മുന്‍കൂട്ടി കണക്കാക്കി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയെന്നത് വളരെ പ്രധാനമാണ്. ഇതിന് കൃത്യമായ മാസ ബജറ്റ് ആവശ്യമാണ്. നമ്മുടെ പണം എങ്ങോട്ടേക്കൊക്കെ പോകുന്നു എന്നതിനെ കുറിച്ചുള്ള കൃത്യമായ ധാരണ അതു നല്‍കും. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് നാം കൂടുതലായി പണം കളയുന്നുണ്ടോ എന്നു കണ്ടെത്താനും ചെലവുകള്‍ കുറയ്ക്കാനുള്ള വഴികള്‍ എന്തൊക്കെയെന്ന് പ്ലാന്‍ ചെയ്യാനും ഇതിലൂടെ സാധിക്കും. ഓരോ ദിവസത്തെയും വരവും ചെലവും കൃത്യമായി രേഖപ്പെടുത്തുന്നത് ശീലമാക്കിയാല്‍ മാസ ബജറ്റ് ഉണ്ടാക്കുക വലിയ പ്രയാസമുള്ള കാര്യമല്ല. അത്യാവശ്യ ബില്ലുകള്‍ അടച്ചു ബാക്കിയുള്ള തുകയില്‍ എത്ര തുക കടം വീട്ടാനും എത്ര തുക നിക്ഷേപത്തിനുമായി മാറ്റിവയ്ക്കാനാവും എന്ന് ഇതുവഴി കണ്ടെത്താം.

5. നല്ല ഇന്‍ഷൂറന്‍സ് പോളിസികള്‍ വേണം

5. നല്ല ഇന്‍ഷൂറന്‍സ് പോളിസികള്‍ വേണം

ചികില്‍സാ ചെലവുകള്‍ ആകാശംമുട്ടെ ഉയരുന്ന ഇക്കാലത്ത് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്. അല്ലാത്ത പക്ഷം അപ്രതീക്ഷിതമായെത്തുന്ന ഏതെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മുടെ സമ്പാദ്യം മുഴുവന്‍ ഊറ്റിക്കുടിക്കും. മെഡിക്കല്‍ ഇന്‍ഷൂറന്‍സും ലൈഫ് ഇന്‍ഷൂറന്‍സും ആദായ നികുതിയില്‍ 80 സി, 80 ഡി പ്രകാരം ഇളവ് നേടിത്തരുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

English summary

5 smart money moves to make before you turn 30

5 smart money moves to make before you turn 30
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X