അഞ്ച് ലക്ഷം നിക്ഷേപിച്ച് 10 ലക്ഷം നേടാം!! സുരക്ഷിതമായി കാശിറക്കാം ഈ നാല് ഇടങ്ങളിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയിലുള്ള കാശ് വിശ്വാസ യോ​ഗ്യമായ നിക്ഷേപ മാർ​ഗങ്ങളിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാനാണ് എല്ലാവരും ആ​ഗ്രഹിക്കുക. അതുകൊണ്ട് തന്നെ നിങ്ങളുടെ പക്കൽ അഞ്ച് ലക്ഷം രൂപയുണ്ടെങ്കിൽ അത് ഏതൊക്കെ നിക്ഷേപ മാർ​ഗങ്ങളിലൂടെ ഇരട്ടിയാക്കാം എന്ന് പരിശോധിക്കാം.

 

ഡെറ്റ് ഫണ്ട്

ഡെറ്റ് ഫണ്ട്

നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം ഓഹരിക്കു പകരം കമ്പനി ബോണ്ടുകള്‍, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, മറ്റ് സ്ഥിരനിക്ഷേപ മാര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപിച്ച് ഇവയില്‍ നിന്ന് ലഭിക്കുന്ന പലിശ പോലുള്ള ഉറപ്പായ ലാഭം നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യുന്ന ഫണ്ടുകളാണ് ഡെറ്റ് ഫണ്ടുകള്‍. അതുകൊണ്ട് നിങ്ങളുടെ കൈവശമുള്ള പണത്തിന്റെ 60 ശതമാനവും ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്.

എഫ്ഡി

എഫ്ഡി

ബാങ്കുകളിൽ മാത്രമല്ല വിശ്വാസ യോ​ഗ്യമായ സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിലും നിങ്ങൾക്ക് നിക്ഷേപം നടത്താം. ഉദാഹരണത്തിന് മഹീന്ദ്ര ഫിനാൻസ്, നിങ്ങൾക്ക് 5 വർഷത്തെ നിക്ഷേപങ്ങൾക്ക് 8.8 ശതമാനം പലിശ നൽകും. ബജാജ് ഫിനാൻസ് 8.75 ശതമാനം പലിശയാണ് വാ​ഗ്ദാനം ചെയ്യുന്നത്. ഇവ രണ്ടും എഎഎ റേറ്റഡ് ഡിപ്പോസിറ്റുകളാണ്. സർക്കാർ ഉടമസ്ഥതയിലുള്ള കെടിഡിഎഫ്സി 36 മാസത്തെ ഡെപ്പോസിറ്റിന് 8.5 ശതമാനം പലിശയും നൽകുന്നുണ്ട്. നിലവിൽ ഒരു ബാങ്കും നിക്ഷേപങ്ങൾക്ക് ഇത്രയും പലിശ നൽകുന്നില്ല.

 ഇക്വിറ്റി

ഇക്വിറ്റി

ഇക്വിറ്റി ഫണ്ടുകളിലുള്ള നിക്ഷേപം ഒരു തരത്തിൽ ഭാ​ഗ്യ പരീക്ഷണമാണ്. സമയം നിങ്ങൾക്ക് അനുകൂലമാണെങ്കിൽ നിക്ഷേപിക്കുന്ന പണത്തിന്റെ ഇരട്ടി നേട്ടമുണ്ടാക്കാം. എന്നാൽ പ്രതികൂല സ്ഥിതികളിൽ നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് അഞ്ച് ലക്ഷം രൂപ കൈവശമുള്ള ഒരാൾ 1.5 ലക്ഷം രൂപ ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് സേഫ്.

സ്വർണ നിക്ഷേപം

സ്വർണ നിക്ഷേപം

സ്വർണത്തിലുള്ള നിക്ഷേപം എക്കാലത്തും സുരക്ഷിതമാണ്. കഴിഞ്ഞ ഒരു വർഷമായി സ്വർണ വിപണിയിൽ നേരിയ നേട്ടങ്ങളും പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 50000 രൂപയെങ്കിലും സ്വർണത്തിൽ നിക്ഷേപിച്ചാൽ നേട്ടമുണ്ടാക്കാവുന്നതാണ്.

malayalam.goodreturns.in

English summary

Have Rs 5 Lakhs? Here's how You Can Deploy The Same

Stock market enthusiasts would always want to deploy the entire sum of money in stocks. However, as the Sensex hits 38,000 points, it would be overly optimistic to imagine you would be make whopping returns from the markets. Here are a few ways in which you can deploy Rs 5 lakhs.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X