രാജ്യത്തെ പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവ ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ തങ്ങളുടെ ഉപഭോക്താക്കളെ ബോധവത്ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി അടുത്തിടെ എച്ച്ഡിഎഫ്സി ബാങ്ക് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വരെ ഉപഭോക്താക്കൾക്ക് നിർദ്ദേശങ്ങൾ നൽകി. ബാങ്കിന്റെ പ്രധാന നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
തട്ടിപ്പ് വ്യാപകം
ഓൺലൈൻ തട്ടിപ്പുകൾ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തട്ടിപ്പുകൾ സംബന്ധിച്ച് നിരവധി പരാതികളാണ് ദിവസവും പൊലീസ് സ്റ്റേഷനുകളിലും സൈബർസെല്ലിലും ലഭിക്കുന്നത്. ഇതോടെയാണ് ബാങ്കുകൾ ഉപഭോക്താക്കൾക്ക് ബോധവത്ക്കരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആപ്പ് ലോക്ക് ഫീച്ചർ
ഓൺലൈൻ തട്ടിപ്പുകാരിൽ നിന്ന് രക്ഷപ്പെടാൻ ആദ്യം തന്നെ ചെയ്യേണ്ടത് നിങ്ങളുടെ പേയ്മെന്റ് ആപ്പ്, മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ തുടങ്ങിയവയുടെ ആപ്പ് ലോക്ക് ഫീച്ചർ പ്രവർത്തനക്ഷമമാക്കുക എന്നതാണ്.
ബാങ്കിന്റെ മുന്നറിയിപ്പ്
വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും മറ്റും നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. ഉപഭോക്താക്കൾ ബാങ്ക് അധികൃതരുമായി മാത്രം ബന്ധപ്പെടുക. തെറ്റായ ബാങ്ക് ആപ്പുകളും മറ്റും ഡൗൺലോഡ് ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നത്. കൂടാതെ വേരിഫൈഡ് ടിക് ചിഹ്നമുള്ള ബാങ്കിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ സൈറ്റുകളിൽ നൽകുന്ന വിവരങ്ങൾ ഉപഭോക്താക്കൾക്ക് ഫോളോ ചെയ്യാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നിങ്ങളുടെ ഫോണിൽ ബാങ്ക് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് തരാൻ അപരിചിതരെ ഏൽപ്പിക്കരുത്
- നിങ്ങളുടെ പേയ്മെന്റ് ആപ്പ്, മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ തുടങ്ങിയവയുടെ ആപ്പ് ലോക്ക് ഫീച്ചർ പ്രവർത്തനക്ഷമമാക്കുക
- അറിയാത്ത കോളർമാർ നിർദ്ദേശിക്കുന്ന ഏതെങ്കിലും തരത്തിലുള്ള എസ്എംഎസുകൾ ഫോർവേഡ് ചെയ്യാതിരിക്കുക
- സംശയാസ്പദമായ കോളുകൾ ഉടൻ കട്ട് ചെയ്യുക
ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
- സേർച്ച് എഞ്ചിനുകളിലൂടെ (ഗൂഗിൾ) ലഭിക്കുന്ന കസ്റ്റമർ സർവീസ് നമ്പറുകൾ വിശ്വസനീയമല്ല
- നിങ്ങളുടെ ബാങ്കിംഗ് പാസ്‍വേഡുകൾ പങ്കിടുകയോ മൊബൈലിൽ അവ സൂക്ഷിക്കുകയോ അരുത്
- ഫോൺ കോളിലൂടെ ഒരിയ്ക്കലും ബാങ്കിംഗ് സംബന്ധിച്ച വിവരങ്ങൾ നൽകരുത്
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
