സ്ത്രീകളിൽ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും നിരവധി ആനൂകൂല്യങ്ങളും പദ്ധതികളും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. അവ എന്തൊക്കെയാണെന്നും എങ്ങനെ കൂടുതൽ കാശ് സമ്പാദിക്കാമെന്നും പരിശോധിക്കാം.
വായ്പയ്ക്ക് പലിശ കുറവ്
മറ്റുള്ളവർക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ പലിശയ്ക്ക് സ്ത്രീകൾക്ക് ഭവന വായ്പ, വാഹന വായ്പ, പേഴ്സണൽ ലോൺ എന്നിവ ലഭിക്കും. 5 മുതൽ 10 ബേസിസ് പോയിന്റുകൾ വരെയാണ് പലിശ നിരക്കിൽ വ്യത്യാസമുള്ളത്. ഷെഡ്യൂൾഡ്, കൊമേഴ്സ്യൽ ബാങ്കുകൾ ഉൾപ്പെടെ കുറഞ്ഞ പലിശ നിരക്കാണ് സ്ത്രീകളിൽ നിന്ന് ഈടാക്കുന്നത്.
സുകന്യ സമൃദ്ധി അക്കൗണ്ട്
പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് 'സുകന്യ സമൃദ്ധി'. 2015 ജനുവരിയിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. പെണ്‍കുട്ടിക്ക് പത്തു വയസ് തികയുന്നത് വരെ ഏതു പ്രായത്തിലും അവരെ രക്ഷിതാക്കള്‍ക്ക് ഈ പദ്ധതിയില്‍ ചേര്‍ക്കാം. പത്തു വയസ് വരെ രക്ഷിതാവിനും, പത്തു വയസിന് മേല്‍ പെണ്‍കുട്ടിക്കും അക്കൗണ്ട് കൈകാര്യം ചെയ്യാം.
സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ പലിശ നിരക്ക്
പരമാവധി 1.50 ലക്ഷം രൂപ വരെയാണ് ഒരു വർഷം ഈ നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുന്നത്. ഒരു മാസത്തിലോ അല്ലെങ്കിൽ ഒരു സാമ്പത്തിക വർഷത്തിലോ നിക്ഷേപങ്ങളുടെ എണ്ണത്തിന് പരിധിയുമില്ല. 8.5 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. ഒരോ ത്രൈമാസത്തിലും പലിശ നിരക്കിൽ മാറ്റമുണ്ടാകും.
നിക്ഷേപ കാലാവധി
ഏതെങ്കിലും പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലോ, പൊതുമേഖലാ ബാങ്കുകളിലോ ആണ് അക്കൗണ്ട് തുറക്കേണ്ടത്. പദ്ധതിയുടെ അടിസ്ഥാനത്തിൽ അക്കൗണ്ട് ആരംഭിക്കുന്ന തീയതി മുതൽ 21 വർഷമാണ് പദ്ധതിയുടെ കാലാവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന പലിശയടക്കം മുഴുവന്‍ തുകയും നികുതി മുക്തമാണ്.
കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി
സ്ത്രീകളുടെ പേരിൽ സ്ഥലമോ വീടോ വാങ്ങുമ്പോൾ സർക്കാർ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. സാധാരണ ഈടാക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടിയേക്കാൾ 2 മുതൽ 2.5 ശതമാനം വരെ കുറവാണ് സ്ത്രീകളുടെ പേരിൽ വീടോ സ്ഥലമോ രജിസ്റ്റർ ചെയ്യുമ്പോൾ ഈടാക്കുന്നത്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
