സമ്പാദ്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പല തരത്തിലുള്ള നിക്ഷേപ മാർഗങ്ങളിൽ പണം നിക്ഷേപിക്കാറുണ്ട്. മ്യൂച്വൽ ഫണ്ടുകൾ, ഇൻഷ്വറൻസ്, ഫിക്സഡ് ഡിപ്പോസിറ്റ്, റിയൽ എസ്റ്റേറ്റ്, സ്വർണം തുടങ്ങിയവയൊക്കെ മികച്ച് റിട്ടേൺ നൽകുന്ന നിക്ഷേപങ്ങൾ തന്നെ. എന്നാൽ ഏത് നിക്ഷേപത്തിലും ഒളിഞ്ഞിരിക്കുന്ന ചില റിസ്കുകളുണ്ട്. അതുകൊണ്ട് തന്നെ നിക്ഷേപം നടത്തുമ്പോൾ താഴെ പറയുന്ന അബദ്ധങ്ങൾ പറ്റാതെ സൂക്ഷിക്കുക.
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ അബദ്ധം
നിങ്ങളുടെ ഏജന്റ് അല്ലെങ്കിൽ വിതരണക്കാരൻ ഒരു പ്രത്യേക ഫണ്ട് കഴിഞ്ഞ വർഷം 30 ശതമാനം റിട്ടേൺ നൽകിയെന്ന് പറഞ്ഞാൽ ഉടനടി ആ ഫണ്ടിൽ നിക്ഷേപം നടത്താൻ പുറപ്പെടരുത്. കാരണം കഴിഞ്ഞ വർഷങ്ങളിൽ ലാഭം നേടിയതു കൊണ്ട് മാത്രം ഈ വർഷം അവ ലാഭം നൽകണമെന്നില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മ്യൂച്ച്വൽ ഫണ്ട് സ്കീമുകളെക്കുറിച്ചുള്ള വ്യക്തമായ ധാരണയാണ്. കൂടാതെ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ട്രാക്ക് റെക്കോർഡുകൾ പരിശോധിക്കണം. മാത്രമല്ല മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുമ്പോൾ ബാധകമായ നികുതികളെക്കുറിച്ചും ധാരണയുണ്ടായിരിക്കണം.
കൂടുതൽ നിക്ഷേപം വേണ്ട
നിങ്ങളുടെ പോർട്ട്ഫോളിയോയിൽ 6ൽ കൂടുതൽ മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഉണ്ടായിരിക്കരുത്. ഇക്വിറ്റി, ഡെറ്റ്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ എന്നിവ ഉൾപ്പെടെ ആയിരിക്കണം ആറ് മ്യൂച്വൽ ഫണ്ട് സ്കീമുകൾ തിരഞ്ഞെടുക്കേണ്ടതും. എന്നാൽ 10ഉം 20ഉം മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ ഒരുമിച്ച് നിക്ഷേപം നടത്തുന്ന നിരവധി പേരുണ്ട്. ഇത് ചിലപ്പോൾ നഷ്ടത്തിലേയ്ക്ക് നയിച്ചേക്കാം.
ഓഹരി വിപണിയെക്കുറിച്ചുള്ള അറിവ്
ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർ ചിന്തിക്കേണ്ട പ്രധാന കാര്യം ഇത് ചൂതാട്ടത്തിന് തുല്യമല്ല എന്നുള്ളതാണ്. നിക്ഷേപം നടത്തുന്ന കമ്പനിയുടെ ഫണ്ടമെന്റലുകൾ, വളർച്ചാ സാധ്യതകൾ, കടക്കെണി - ഇക്വിറ്റി അനുപാതം, ഡിവിഡന്റ്, മാനേജ്മെന്റിന്റെ ഗുണനിലവാരം തുടങ്ങിയവയെ അടിസ്ഥാനമാക്കിയായിരിക്കണം നിക്ഷേപം നടത്തേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ വ്യക്തതയില്ലാത്ത അഭിപ്രായങ്ങൾ കേട്ട് നിക്ഷേപം നടത്തിയാൽ അബദ്ധം സംഭവിച്ചേക്കാം.
നല്ല സമയം
ഉചിതമായ സമയത്ത് നിക്ഷേപം നടത്തുക എന്നതാണ് ഇക്വിറ്റിയിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇക്വിറ്റി നിക്ഷേപം ദീർഘകാലത്തേക്കുള്ളതാണ്, അതിനാൽ മാർക്കറ്റിന്റെ സമയം വളരെ പ്രധാനമാണ്. മാർക്കറ്റ് ഒരിയ്ക്കലും സ്ഥിരതയുള്ളതല്ല. അതുകൊണ്ട് ക്ഷമയോടെ മികച്ച സമയത്തിനായി കാത്തിരിക്കുക.
പ്രവേശന രീതി
മ്യൂച്വൽ ഫണ്ട് റൂട്ടിലൂടെ ഇക്വിറ്റി മാർക്കറ്റിനെ സമീപിക്കുന്നതാണ് ഏറ്റവും ലളിതമായ മാർഗം. ഏത് തരത്തിലുള്ള നിക്ഷേപമായാലും കൃത്യമായ പഠനം നടത്തിയ ശേഷം മാത്രം നിക്ഷേപം നടത്തുക.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
