സാങ്കേതിക വിദ്യയുടെ വളർച്ച ബാങ്കിംഗ് മേഖലയെ അടിമുടി മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ കാശ് കൈയിൽ കൊണ്ടു നടക്കുന്നവർ ഇന്ന് വളരെ കുറവാണ്. പകരം സാധനങ്ങൾ വാങ്ങുന്നതിനും ഫുഡ് ഓർഡർ ചെയ്യുന്നതിനും ക്യാബ് ബുക്ക് ചെയ്യുന്നതിനുമൊക്കെ യുപിഐ അല്ലെങ്കിൽ ഡിജിറ്റൽ വാലറ്റുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇ - വാലറ്റുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് കാശ് പോകും.
യുവാക്കൾക്കളെ ആകർഷിക്കുന്ന ഘടകം
ഡിജിറ്റൽ വാലറ്റ് ഉപയോഗം രാജ്യത്തെ യുവാക്കൾക്കിടയിൽ വ്യാപകമായി കഴിഞ്ഞു. ഡിസ്കൗണ്ടുകൾ, കൂപ്പണുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ എന്നിവയാണ് യുവാക്കളെ ഇ - വാലറ്റുകളുടെ സ്ഥിരം ഉപഭോക്താക്കളാക്കി മാറ്റുന്നത്. അതുകൊണ്ട് തന്നെ തട്ടിപ്പുകൾക്കിരയാകുന്നതും യുവാക്കൾ തന്നെയാണ്.
സുരക്ഷിതമാണ് പക്ഷേ..
ഇ - വാലറ്റുകൾ സുരക്ഷിതമാണെങ്കിലും ചിലപ്പോൾ തട്ടിപ്പുകാർ കെണിയിൽ വീഴ്ത്താൻ സാധ്യതയുണ്ട്. ഇ - വാലറ്റ് ഉപയോഗിക്കുമ്പോൾ ബാങ്ക് അക്കൗണ്ടുകൾ, കാർഡ് വിവരങ്ങൾ, ഇടപാട് ചരിത്രം, വ്യക്തിഗത വിവരങ്ങൾ മുതലായവ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഈ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടുമ്പോഴാണ് തട്ടിപ്പുകൾ നടക്കുന്നത്.
ഇന്ത്യയിലെ പ്രധാപ്പെട്ട ഡിജിറ്റൽ വാലറ്റുകൾ
- പേടിഎം
- മൊബിക്വിക്ക്
- ഫോൺപേ
- എയർടെൽ മണി
- ഒല മണി
- ജിയോ മണി
- ആമസോൺ പേ
ഡൗൺലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക
ഡിജിറ്റൽ വാലറ്റുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഗൂഗിൾ പ്ലേ അല്ലെങ്കിൽ ആപ്പിൾ സ്റ്റോർ പോലുള്ള ഔദ്യോഗിക സ്റ്റോറിൽ നിന്ന് മാത്രമേ ഇ-വാലറ്റ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാവൂ. എന്നാൽ പ്ലേ സ്റ്റോറുകളിൽ പോലും വ്യാജ ആപ്ലിക്കേഷനുകൾ സുലഭമാണ്. അതുകൊണ്ട് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ആപ്ലിക്കേഷന്റെ ആധികാരികത ഉറപ്പു വരുത്തണം.
ആപ്പ് അപ്ഡേഷൻ
ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിനും മറ്റും വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. കാരണം ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
പങ്കുവയ്ക്കരുത്
നിങ്ങളുടെ ഇ-വാലറ്റ് ഒടിപി, പാസ്‍വേർഡ്, യൂസർനെയിം തുടങ്ങിയ കാര്യങ്ങൾ ഒരിക്കലും, ഒരു സാഹചര്യത്തിലും ആരുമായും പങ്കിടരുത്. കാരണം ഈ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ വളരെ എളുപ്പമാണ്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
