ഇന്ത്യന്‍ നഗരങ്ങളിലെ സ്ത്രീകള്‍ ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കുന്നതില്‍ പിറകില്‍; എന്താണ് കാരണം?

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യന്‍ നഗരങ്ങളിലെ സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കുന്നതില്‍ വളരെ പിറകിലാണെന്ന് പഠനം. ഭാവി ജീവിതം സുരക്ഷിതമാക്കണമെന്ന് താല്‍പര്യമില്ലാത്തതു കൊണ്ടല്ല ഇത്. മറിച്ച്, പോളിസികളെ കുറിച്ചുള്ള അജ്ഞതയാണ് കാരണം.

 

കാശ് കൈയിൽ കൊണ്ടുനടക്കുന്നവർ സൂക്ഷിക്കുക! ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പിടി വീഴും, പിഴ ഉറപ്പ് കാശ് കൈയിൽ കൊണ്ടുനടക്കുന്നവർ സൂക്ഷിക്കുക! ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പിടി വീഴും, പിഴ ഉറപ്പ്

15 നഗരങ്ങളില്‍ സര്‍വേ

15 നഗരങ്ങളില്‍ സര്‍വേ

മാക്‌സ് ലൈഫും കാന്താര്‍ ഐഎംആര്‍ബിയും ചേര്‍ന്ന് 15 പ്രധാന നഗരങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. പലരും പോളിസി എടുക്കാത്തതിന്റെ കാരണം അവയെക്കുറിച്ചുള്ള കൃത്യമായ വിവരം ഇല്ലാത്തതാണെന്നും സര്‍വേ വ്യക്തമാക്കുന്നു. ലൈഫ് ഇന്‍ഷൂറന്‍സിന്റെയും ടേം ഇന്‍ഷൂറന്‍സിന്റെയും കാര്യത്തില്‍ ഇതു തന്നെയാണ് സ്ഥിതി.

ഇന്ത്യ പ്രൊട്ടക്ഷന്‍ കോഷ്യന്റ്

ഇന്ത്യ പ്രൊട്ടക്ഷന്‍ കോഷ്യന്റ്

ഇന്ത്യന്‍ നഗരങ്ങളിലെ 4500 പേരെ പങ്കെടുപ്പിച്ചാണ് ഇന്ത്യ പ്രൊട്ടക്ഷന്‍ കോഷ്യന്റ് എന്ന പേരിലുള്ള സര്‍വേ നടത്തിയത്. 25നും 55നും ഇടയില്‍ പ്രായമുള്ളവരും ശരാശരി രണ്ടുലക്ഷം വാര്‍ഷിക വരുമാനമുള്ളവരുമായി ആളുകളെയാണ് സര്‍വേക്കായി തെരഞ്ഞെടുത്തത്.

സ്ത്രീകള്‍ പിറകില്‍

സ്ത്രീകള്‍ പിറകില്‍

ഇതില്‍ 68 ശതമാനം പുരുഷന്‍മാരും ലൈഫ് ഇന്‍ഷൂറന്‍സ് ഉള്ളവരാണ്. എന്നാല്‍ 59 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് ഏതെങ്കിലും ഇന്‍ഷൂറന്‍സ് പോളിസിയുള്ളതെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. ടേം ഇന്‍ഷൂറന്‍സിന്റെ കാര്യത്തിലും സ്ത്രീകള്‍ പിറകിലാണ്. 22 ശതമാനം പുരുഷന്‍മാര്‍ക്കും ടേം ഇന്‍ഷൂറന്‍സ് ഉള്ളപ്പോള്‍ 19 ശതമാനം സ്ത്രീകള്‍ മാത്രമാണ് പദ്ധതിയില്‍ അംഗങ്ങളായത്.

ടേം ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിയില്ല

ടേം ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിയില്ല

ഹോള്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളെ കുറിച്ച് അറിവും ധാരണയുമുള്ളവര്‍ നഗരങ്ങളില്‍ കൂടുതലാണെങ്കില്‍ ഇവരില്‍ വെറും 44 ശതമാനം പേര്‍ക്ക് മാത്രമാണ് ടേം ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിവുള്ളത്. ഇന്‍ഷൂറന്‍സ് കാലയളവില്‍ മരണപ്പെട്ടാല്‍ മാത്രം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഇത്തരം പദ്ധതിയില്‍ നഗരവാസികളിലെ 17 ശതമാനം പേര്‍ മാത്രമാണ് ചേര്‍ന്നിട്ടുള്ളത്.

പുറകില്‍ ലുധിയാന

പുറകില്‍ ലുധിയാന

ഇന്‍ഷൂറന്‍സ് പദ്ധതികളെ കുറിച്ചുള്ള അറിവ്, പോളിസികള്‍ എടുത്തവരുടെ എണ്ണം, ഭാവി അനിശ്ചിതത്വങ്ങളെ നേരിടാനുള്ള ജനങ്ങളുടെ തയ്യാറെടുപ്പ്, വെറും സംരക്ഷണ പദ്ധതികളോടുള്ള ആഭിമുഖ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് പ്രൊട്ടക്ഷന്‍ കോഷ്യന്റ് തയ്യാറാക്കിയത്. ഇന്ത്യന്‍ നഗരങ്ങളുടെ കൂട്ടത്തില്‍ 21 ശതമാനവുമായി പഞ്ചാബിലെ വ്യാവസായിക നഗരമായ ലുധിയാനയാണ് ഏറ്റവും പിറകിലുള്ളത്. ദേശീയ ശരാശരിയായ 35നെക്കാള്‍ കുറവാണ് ഇവിടത്തെ പ്രൊട്ടക്ഷന്‍ കോഷ്യന്റ്. ഇന്‍ഷൂറന്‍സ് പദ്ധതികള കുറിച്ചുള്ള ധാരണയുടെ കാര്യത്തില്‍ ലുധിയാന നിവാസികള്‍ വളരെ പിറകിലാണ്. വെറും എട്ടാണ് ഇക്കാര്യത്തില്‍ ഇവരുടെ സ്‌കോര്‍. ഇക്കാര്യത്തില്‍ 39 ആണ് രാജ്യത്തെ ശരാശരി സ്‌കോര്‍.

ഇന്ത്യന്‍ കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധന; മാര്‍ച്ചില്‍ 2.69 ബില്യണ്‍ ഇന്ത്യന്‍ കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധന; മാര്‍ച്ചില്‍ 2.69 ബില്യണ്‍

English summary

women life insurance policies in india

women life insurance policies in india
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X