ജോലി ചെയ്യുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഈ അഞ്ച് കാര്യങ്ങൾ ചെയ്താൽ കാശ് വെറുതേ പോകില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസാവസാനം കൈയിൽ കിട്ടുന്ന ശമ്പളം മുഴുവൻ വീട്ട് ചെലവിനും മറ്റാവശ്യങ്ങൾക്കുമായി ഉപയോ​ഗിക്കുന്നവരാണ് മിക്ക സ്ത്രീകളും. ഫിനാൻസ് പ്ലാനിം​ഗ് എന്ന കാര്യമേ പൊതുവേ സ്ത്രീകൾ ചിന്തിക്കാറില്ല. എന്നാൽ താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ ചെയ്താൽ ഒരിയ്ക്കലും നിങ്ങളുടെ പണം വെറുതെ പാഴായി പോകില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ ഉപകരിക്കുകയും ചെയ്യും.

 

കടങ്ങൾ ഒഴിവാക്കുക

കടങ്ങൾ ഒഴിവാക്കുക

ക്രെഡിറ്റ് കാർഡ് ഉപയോ​ഗം ഇന്ന് സ്ത്രീകൾക്കിടയിലും വളരെ കൂടുതലാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും കാർ വാങ്ങാനും മക്കളുടെ വിവാഹത്തിനുമൊക്കെ ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കുന്ന അമ്മമാരുണ്ട്. അതുകൊണ്ട് തന്നെ 50 വയസ്സ് ആകുന്നതിന് മുമ്പ് തന്നെ ക്ര‍െഡിറ്റ് കാർഡ്, ബാങ്ക് വായ്പകൾ തുടങ്ങിയവ അടച്ചു തീർക്കാൻ മാസാമാസം കാശ് മാറ്റി വയ്ക്കാം.

റിട്ടയർമെന്റ് പ്ലാനിം​ഗ്

റിട്ടയർമെന്റ് പ്ലാനിം​ഗ്

ജീവിത ചെലവുകൾ വർദ്ധിച്ചു വരുന്ന ഇന്നത്തെ കാലത്ത് ജോലിയുള്ള സ്ത്രീകൾ വിരമിക്കലിന് ശേഷമുള്ള ജീവിതത്തിനും ഇപ്പോൾ തന്നെ പണം മാറ്റി വയ്ക്കണം. മക്കളെയോ ഭർത്താവിനെയോ മാത്രം ആശ്രയിച്ച് കഴിയാമെന്ന് കരുതരുത്. ഇപ്പോൾ തുടങ്ങുന്ന ചില നിക്ഷേപ പദ്ധതികൾ വഴി, വിരമിക്കലിന് ശേഷം വലിയൊരു തുക നിങ്ങളുടെ ആവശ്യങ്ങൾക്കായി കണ്ടെത്താവുന്നതാണ്. ചികിത്സാ ചെലവുകൾക്കും മറ്റും ഇത് ഉപകാരപ്പെടും.

എമർജൻസി ഫണ്ട്

എമർജൻസി ഫണ്ട്

എമർജൻസി ഫണ്ട് ഉണ്ടായിരിക്കുക എന്നത് സ്ത്രീകൾക്ക് മാത്രമല്ല, ജോലിക്കാരായ എല്ലാവർക്കും ബാധകമാണ്. കാരണം ജീവിതം ആർക്കും പ്രവചിക്കാനാകാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ എപ്പോഴാണ് പണത്തിന് ആവശ്യം വരുന്നതെന്നും പറയാനാകില്ല. ജോലി നഷ്ടപ്പെടൽ, അസുഖം അല്ലെങ്കിൽ മറ്റെന്തെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ വരുമ്പോൾ എമർജൻസി ഫണ്ട് നിങ്ങൾക്ക് വളരെയേറെ ഉപയോ​ഗപ്പെടും. ആറു മുതൽ ഒമ്പത് മാസം വരെയുള്ള നിങ്ങളുടെ ശമ്പളത്തിന് തുല്യമായ തുകയായിരിക്കണം എമർജൻസി ഫണ്ടായി മാറ്റി വയ്ക്കേണ്ടത്.

നിക്ഷേപങ്ങൾ

നിക്ഷേപങ്ങൾ

നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വിവിധ നിക്ഷേപ മാർ​ഗങ്ങൾ. പല സ്ത്രീകളും പണം ഇത്തരത്തിൽ നിക്ഷേപിക്കാൻ തയ്യാറാകാറില്ല. റിസ്ക് വളരെ കുറഞ്ഞതും വരുമാന നികുതി ആനുകൂല്യങ്ങൾ നൽകുന്നതുമായ നിരവധി നിക്ഷേപ മാർ​ഗങ്ങൾ ഇപ്പോൾ ലഭ്യമാണ്.

വിൽപ്പത്രം

വിൽപ്പത്രം

നിങ്ങളുടെ വസ്തുവകകൾ, പണം, സ്വർണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയൊക്കെ നിങ്ങളുടെ മരണ ശേഷം ആർക്ക് കൈമാറണം എന്ന കാര്യത്തിൽ ഒരു വിൽപ്പത്രം തയ്യാറാക്കി വയ്ക്കാവുന്നതാണ്.

malayalam.goodreturns.in

English summary

Working woman? 5 financial tips you must follow

Financial planning is just as important for working women as it is for working men. A lot of working women despite managing the household finances proficiently, forget to plan their finances properly. While men in the house have set financial goals and have proper investment plans in order, women often do not have any such plans.
Story first published: Tuesday, April 30, 2019, 5:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X