നാം ഹെല്‍ത്ത് ചെക്കപ്പ് നടത്താറുണ്ട്; എന്നാല്‍ സാമ്പത്തിക ആരോഗ്യം ചെക്ക് ചെയ്യാറുണ്ടോ?

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുവെ ശാരീരിക ആരോഗ്യത്തിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്താന്‍ ഹെല്‍ത്ത് ചെക്കപ്പ് ഇടയ്ക്കിടെ ചെയ്യുന്നവരാണ് നാം. എന്നാല്‍ നമ്മുടെ സാമ്പത്തിക ആരോഗ്യം എത്രമാത്രമുണ്ടെന്നും അത് മെച്ചപ്പെടുത്താനുള്ള വഴികള്‍ എന്തൊക്കെയാണെന്നും നാം എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അത് ചെയ്തു തുടങ്ങണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.


തട്ടിപ്പുകാര്‍ കുടുങ്ങും; ആദായ നികുതി വിവരങ്ങള്‍ ജിഎസ്ടിക്ക് കൈമാറാന്‍ സംവിധാനം ഒരുങ്ങുന്നു

 

എന്താണ് ഫിനാന്‍ഷ്യല്‍ വെല്‍നെസ്സ്?

എന്താണ് ഫിനാന്‍ഷ്യല്‍ വെല്‍നെസ്സ്?

സാമ്പത്തിക ആരോഗ്യം എന്നത് നമ്മുടെ ബാലന്‍സ് ഷീറ്റുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല. അതൊരു മാനസികാവസ്ഥ കൂടിയാണ്. നാം സാമ്പത്തികമായ പ്രയാസം അനുഭവിക്കുന്നവരാണോ, നല്ല സാമ്പത്തിക ഭദ്രതയുണ്ടോ, ലഭ്യമായ വരുമാനം കൊണ്ട് മാന്യമായി ജീവിക്കാന്‍ കഴിയുന്നുണ്ടോ, വിലയ നികുതിയുള്ള ലോണുകള്‍ ഉണ്ടോ, വിദൂര സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനുള്ള സാഹചര്യമുണ്ടോ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് സാമ്പത്തിക ആരോഗ്യമെന്നത്.

സാമ്പത്തിക സമ്മര്‍ദ്ദം ഉണ്ടോ?

സാമ്പത്തിക സമ്മര്‍ദ്ദം ഉണ്ടോ?

സാമ്പത്തിക ആരോഗ്യം വിലയിരുത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങള്‍ സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണോ എന്നതാണ്. ഇതിന് സത്യസന്ധമായ ഉത്തരം കണ്ടെത്താന്‍ നാം ശ്രമിക്കണം. ക്രെഡിറ്റ് കാര്‍ഡിലെ ബാലന്‍സ്, മറ്റ് ബില്ലുകള്‍ എന്നിവ വീട്ടാന്‍ നിങ്ങള്‍ പ്രയാസപ്പെടുന്നുണ്ടെങ്കില്‍, വന്‍ പലിശയുള്ള ലോണ്‍ അടച്ചു തീര്‍ക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ നിങ്ങള്‍ സാമ്പത്തികമായി ഫിറ്റല്ല എന്നാണ് അത് അര്‍ഥമാക്കുന്നത്. സാമ്പത്തികമായ ഈ സമ്മര്‍ദ്ദം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെയും ജോലിയിലും ബിസിനസിലും മറ്റു കാര്യങ്ങളിലുമുള്ള പ്രകടനത്തെയും അത് സാരമായി ബാധിക്കുകയും ചെയ്യും.

വരുമാനത്തിനനുസരിച്ച ജീവിതം

വരുമാനത്തിനനുസരിച്ച ജീവിതം

സാമ്പത്തിക ആരോഗ്യം പരിഗണിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഘടകമണിത്. നിങ്ങള്‍ വരുമാനത്തിന് അനുസരിച്ചുള്ള ജീവിതമാണോ നയിക്കുന്നത് എന്നത്. വരുമാനത്തില്‍ ഉപരിയായുള്ള ജീവിതം കടങ്ങള്‍ കുന്നുകൂടുന്നതിലേക്കാണ് നയിക്കുക. അതേസമയം വരുമാനത്തേക്കാള്‍ കുറഞ്ഞ രീതിയിലുള്ള ജീവിതം സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിങ്ങളെ സഹായിക്കും.

ഇതെങ്ങനെ പരിശോധിക്കും?

ഇതെങ്ങനെ പരിശോധിക്കും?

ഇക്കാര്യം പരിശോധിക്കുകയെന്നത് വലിയ ശ്രമകരമായ ജോലിയൊന്നുമല്ല. നിങ്ങളുടെ ഒരു വര്‍ഷത്തെ വരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് കണക്കാക്കുക. ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ ഇത് എളുപ്പത്തില്‍ സാധിക്കും. അതിനുശേഷം നിങ്ങളുടെ ചെലവുകള്‍ എന്തൊക്കെയാണെന്ന് കുറിച്ചുവയ്ക്കുക. ദൈനംദിന ചെലവുകള്‍ക്കു പുറമെ, വിനോദയാത്രയുടെ ചെലവുകള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തി വേണം ഇത് തയ്യാറാക്കാന്‍. എക്‌സെല്‍ ഷീറ്റിലോ മറ്റോ ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവും. മൊത്തം വരുമാനവും ചെലവും 12 കൊണ്ട് ഹരിച്ചാല്‍ ഒരു മാസം ശരാശരി എത്ര തുക ലഭിക്കുന്നുവെന്നും ചെലവ് എത്രയാണെന്നും കണ്ടെത്താനാവും. ഓരോ മാസവും ഏതൊക്കെ വഴിയിലൂടെയാണ് പണം ചെലവാകുന്നതെന്നു കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. ഒപ്പം വരുമാനം എന്തൊക്കെയാണെന്നും.

വരുമാനവും കടവും തമ്മിലെ അനുപാതം

വരുമാനവും കടവും തമ്മിലെ അനുപാതം

മാസാന്ത ചെലവുകള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ വരുമാനവും കടവും തമ്മിലെ അനുപാതം കണ്ടെത്തുക പ്രയാസമാവില്ല. അത് 20 ശതമാനത്തില്‍ താഴെയാണെങ്കില്‍ നിങ്ങളുടെ സാമ്പത്തിക ആരോഗ്യം മെച്ചമാണെന്ന് പറയാനാവും. അത് 40 ശതമാനത്തിനു മുകളിലാണെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാണെന്നാണ് അതിനര്‍ഥം. സാമ്പത്തിക സമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇത്തരമൊരു സാഹചര്യത്തില്‍ സാധിക്കില്ല.

എമര്‍ജിന്‍സി ഫണ്ട് എത്ര?

എമര്‍ജിന്‍സി ഫണ്ട് എത്ര?

അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള എമര്‍ജന്‍സി ഫണ്ടിന്റെ ലഭ്യത സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറെ സഹായകമാവും. ഓരോ മാസത്തെയും ചെലവുകള്‍ എത്രയെന്ന് മനസ്സിലാക്കിയ സ്ഥിതിക്ക് വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം എമര്‍ജന്‍സി ഫണ്ടിലേക്ക് മാറ്റിവയ്ക്കാനാവണം. ചുരുങ്ങിയത് ആറു മാസത്തെ ചെലവുകള്‍ക്ക് മതിയാവുന്ന തുക എമര്‍ജന്‍സി ഫണ്ടായി നീക്കിവയ്ക്കാന്‍ സാധിക്കുകയെന്നത് സാമ്പത്തിക ആരോഗ്യത്തില്‍ വളരെ പ്രധാനമാണ്.

എന്തൊക്കെ മാറ്റങ്ങള്‍ സാധ്യമാണ്?

എന്തൊക്കെ മാറ്റങ്ങള്‍ സാധ്യമാണ്?

സാമ്പത്തികാരോഗ്യ ചെക്കപ്പിലൂടെ നിങ്ങളുടെ ജീവിതത്തില്‍ വരുത്തേണ്ട സാമ്പത്തിക ക്രമീകരണങ്ങളെ കുറിച്ചുള്ള ഒരു ധാരണ ലഭിക്കും. എവിടെയൊക്കെ എത്രയൊക്കെ ചെലവഴിക്കാം, എത്ര പണം മിച്ചം വയ്ക്കണം, എവിടെയൊക്കെ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങളില്‍ നല്ല ക്രമീകരണമുണ്ടാക്കാനും ഇതുവഴി കഴിയും. വരുമാനം വര്‍ധിപ്പിക്കാനുള്ള കൂടുതല്‍ വഴികള്‍ കണ്ടെത്താനും ഇത് സഹായകമാണ്. സാമ്പത്തിക ആരോഗ്യം ഉണ്ടാകുമ്പോള്‍ മാത്രമാണ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ജീവിതം ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ എന്ന കാര്യം വിസ്മരിക്കരുത്.

ഭൂമിയുടെ ന്യായവിലയിൽ ഇന്ന് മുതൽ വർദ്ധനവ്; ഭൂമിയിടപാടുകൾക്ക് ഇനി ചെലവേറും

English summary

Financial planning: Have you got a financial wellness check-up done?

Financial planning: Have you got a financial wellness check-up done?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X