പെട്ടെന്ന് കാശിന് ആവശ്യം വന്നാൽ നിങ്ങൾ എന്ത് ചെയ്യും? എളുപ്പത്തിൽ കാശുണ്ടാക്കാനുള്ള മാർ​ഗം ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് കാശിന് ആവശ്യം വരുന്ന നിരവധി സാഹചര്യങ്ങൾ പലപ്പോഴും പലർക്കും ഉണ്ടാകാറുണ്ട്. ഇത്തരം സാമ്പത്തിക അടിയന്തരാവസ്ഥകളിൽ ആളുകൾ ഹ്രസ്വകാല വായ്പകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും മറ്റും ചിലപ്പോൾ സഹായിക്കുമെങ്കിലും പണമായി തന്നെ ആവശ്യങ്ങളുണ്ടാകുന്ന സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്ന് നോക്കാം.

 

ക്രെഡിറ്റ് കാർഡ് വായ്പകൾ

ക്രെഡിറ്റ് കാർഡ് വായ്പകൾ

ചില ക്രെഡിറ്റ് കാർഡ് കമ്പനികളും ബാങ്കുകളും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് അനുസരിച്ച് വായ്പ നൽകാറുണ്ട്. എന്നാൽ ഇത്തരം വായ്പകളുടെ പ്രധാന ദോഷം തിരിച്ചടയ്ക്കുമ്പോഴുള്ള പലിശ നിരക്ക് വളരെ കൂടുതലായിരിക്കും എന്നതാണ്. അതിനാൽ കുറഞ്ഞ പലിശ നൽകി എടുക്കാവുന്ന മറ്റൊരു ഹൃസ്വകാല വായ്പയാണ് സ്വർണം പണയം വച്ചുള്ള വായ്പ.

സ്വർണ വായ്പ

സ്വർണ വായ്പ

ബാങ്കിലോ മറ്റ് ഫിനാൻസ് സ്ഥാപനങ്ങളിലോ സ്വർണാഭരണങ്ങളോ സ്വർണ നാണയമോ പണയം വച്ച് എടുക്കുന്ന വായ്പയാണിത്. വായ്പ തുക സ്വർണത്തിൻറെ മൂല്യത്തെ ആശ്രയിച്ചിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗ നിർദേശ പ്രകാരം സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പയായി നൽകാം. ആഭരണത്തിന്റെ പരിശുദ്ധി പരിശോധിച്ച ശേഷം മാർക്കറ്റ് വിലയ്ക്കനുസരിച്ചാണ് ബാങ്ക് വായ്പ തുക നിശ്ചയിക്കുന്നത്.

സുരക്ഷിത വായ്പ

സുരക്ഷിത വായ്പ

സ്വർണ വായ്പ എടുക്കുന്ന ആൾക്കും നൽകുന്നയാൾക്കും സുരക്ഷിതമായ വായ്പ രീതിയാണ്. കൂടാതെ വളരെ കുറച്ച് രേഖകൾ മാത്രമാണ് സ്വർണ വായ്പയ്ക്ക് ആവശ്യം. മാത്രമല്ല ചുരുങ്ങിയ സമയത്തിനുള്ളിൽ വായ്പ ലഭിക്കുകയും ചെയ്യും. സ്വർണ വായ്പയുടെ തിരിച്ചടവ് കൃത്യമായ തവണകളിൽ തിരിച്ചടയ്ക്കണമെന്നില്ല. തുക ഒരുമിച്ച് തിരിച്ചടയ്ക്കുന്ന ബുള്ളറ്റ് പേയ്മെന്റ് രീതിയിലും പണം നൽകാം. കാശ് ലഭിക്കുന്നതിന് അനുസരിച്ച് കാലാവധിയ്ക്ക് മുമ്പ് അടച്ചു തീർത്താൽ പ്രീ-പെയ്മെന്റ് പിഴ നൽകേണ്ട ആവശ്യവുമില്ല.

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

സ്വർണ വായ്പ എടുക്കാൻ ആവശ്യമായ പ്രധാനപ്പെട്ട രേഖകൾ താഴെ പറയുന്നവയാണ്.

  • ഐഡന്റിറ്റി പ്രൂഫ് (പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, റേഷൻ കാർഡ് മുതലായവ)
  • അഡ്രസ് പ്രൂഫ് (വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ അല്ലെങ്കിൽ മറ്റ് യൂട്ടിലിറ്റി ബില്ലുകൾ)
  • അടിസ്ഥാന കെ.വൈ.സി രേഖകൾ
  • ഓൺലൈൻ വായ്പ

    ഓൺലൈൻ വായ്പ

    സ്വർണ വായ്പ ഓൺലൈനായും എടുക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാൽ ആഭരണം ഏതെങ്കിലും ബാങ്കിം​ഗ് സ്ഥാപനത്തിൽ സമർപ്പിക്കണമെന്ന് മാത്രം. വായ്പാ തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ആകുകയും ചെയ്യും.

malayalam.goodreturns.in

English summary

How To Get Loan Immediately?

Many people sometimes have a need for a quick cash. People often depend on short term loans in these financial emergency.
Story first published: Wednesday, May 22, 2019, 16:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X