ജോലി ലഭിച്ച് റിട്ടയർ ചെയ്യുന്ന കാലം വരെ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് പിഎഫിനെക്കുറിച്ച് ടെൻഷൻ അടിയ്ക്കേണ്ട ആവശ്യമില്ല. എന്നാൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും പലപ്പോഴായി പല കമ്പനികൾ മാറി ജോലി ചെയ്യേണ്ടി വരുന്നവർക്കും നാട്ടിലെ ജോലി രാജി വച്ച് വിദേശ രാജ്യങ്ങളിൽ ജോലിയ്ക്ക് പോകുന്നവർക്കുമൊക്കെ വർഷങ്ങളായുള്ള തങ്ങളുടെ പിഎഫ് തുകയെ സംബന്ധിച്ച് നിരവധി സംശയങ്ങളുണ്ടാകും. ഇത്തരം ചില സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് ചുവടെ ചേർക്കുന്നത്.
അക്കൗണ്ട് നിഷ്ക്രിയമാകുന്നത് എപ്പോൾ?
പിഎഫ് അക്കൗണ്ടിലെ അവസാന സംഭാവന കഴിഞ്ഞ് 36 മാസം പിന്നിട്ട് കഴിഞ്ഞാൽ അതായത് 3 വർഷം കഴിഞ്ഞാൽ അക്കൗണ്ട് നിർജീവമാകും. എന്നിരുന്നാലും അക്കൗണ്ട് ഉടമയ്ക്ക് വിരമിക്കൽ പ്രായം എത്തുന്നതു വരെ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കും. എന്നാൽ ജോലി ഉപേക്ഷിച്ചതിന് ശേഷം നേടുന്ന പലിശ നികുതി ബാധകമായിരിക്കും. പഴയ അക്കൗണ്ടിലെ പണം ട്രാൻസ്ഫർ ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യാതെ ഏതാണ്ട് 22000 കോടി രൂപയാണ് ഇപിഎഫ്ഒയുടെ നിഷ്ക്രിയ അക്കൗണ്ടിൽ നിലവിലുള്ളത്.
പിഎഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാമോ?
നേരത്തേ ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേയ്ക്ക് ജോലി മാറുമ്പോൾ നിലവിലുള്ള പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യുകയും പുതിയ അക്കൗണ്ട് തുറക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ ജോലി സ്ഥലത്ത് പഴയ പിഎഫ് അക്കൗണ്ട് നൽകിയാൽ മതി. ഇപിഎഫ്ഒ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് ജോലിക്കാരന് പിഎഫ് അക്കൗണ്ടിനെ ബന്ധിപ്പിക്കാവുന്നതാണ്. ഇതുവഴി തൊഴിൽ മാറിയാലും അക്കൗണ്ടിന്റെ കൈമാറ്റം സാധ്യമാകും.
അഞ്ച് വർഷ കാലാവധി
പഴയ അക്കൗണ്ട് അഞ്ചു വർഷത്തിനു മുൻപ് ക്ലോസ് ചെയ്യുകയാണെങ്കിൽ അതിലെ തുകയ്ക്ക് നികുതി നൽകേണ്ടി വരും. എന്നാൽ വളരെ ലളിതമായി ഈ നിക്ഷേപം ട്രാൻസ്ഫർ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നികുതി നൽകേണ്ടി വരില്ല, മുഴുവൻ തുകയും ഒറ്റ അക്കൗണ്ടിലേയ്ക്ക് മാറ്റാനും സാധിക്കും. രണ്ട് അക്കൗണ്ടിലെയും കാലാവധികൾ കണക്ക് കൂട്ടുമ്പോൾ അഞ്ച് വർഷം പൂർത്തിയായാൽ നികുതി നൽകാതെ തന്നെ നിങ്ങൾക്ക് പണം പിൻവലിക്കുകയും ചെയ്യാം.
പിഎഫ് തുക എങ്ങനെ ട്രാൻസ്ഫർ ചെയ്യാം?
- നിങ്ങൾക്ക് നിങ്ങളുടെ യുഎഎൻ നമ്പർ അറിയില്ലെങ്കിൽ നിങ്ങളുടെ തൊഴിലുടമയോട് ചോദിച്ച് യുഎഎൻ സ്വന്തമാക്കുക
- ഇപിഎഫ്ഒയുടെ വെബ്സൈറ്റായ http://members.epfoservices.in/home തുറക്കുക.
- യുഎഎൻ അടിസ്ഥാനമാക്കിയുള്ള ലോഗിൻ ഐഡി ഉണ്ടാക്കുക
- തുറന്നു വരുന്ന പുതിയ പേജിൽ നിങ്ങളുടെ യുഎഎൻ, മൊബൈൽ നമ്പർ, നിലവിലെ തൊഴിലുടമയുടെ വിവരങ്ങൾ, അക്കൗണ്ട് നമ്പർ എന്നിവ നൽകുക.
- നിങ്ങളുടെ അക്കൗണ്ട് ഇപിഎഫ്ഒ സൈറ്റിൽ കൈമാറ്റം ചെയ്യാൻ യോഗ്യമാണോയെന്ന് പരിശോധിക്കുക. അതിനായി നിങ്ങളുടെ നിലവിലെ തൊഴിലുടമയുടെ വിവരങ്ങൾ നൽകുക.
- വിവരങ്ങൾ നൽകിയതിനുശേഷം എലിജിബിലിറ്റി എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അപ്പോൾ യോഗ്യമാണോ അല്ലയോ എന്ന് സ്ക്രീനിൽ തെളിയും
- യോഗ്യമാണെങ്കിൽ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. നിങ്ങളുടെ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഫോട്ടോയുള്ള ഏതെങ്കിലും ഐഡന്റിറ്റി കാർഡ് സമർപ്പിക്കുക.
- ഇതിനു ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു പിൻ നമ്പർ വെരിഫിക്കേഷനായി അയച്ചു തരും
- തുടർന്ന് ഇപിഎഫ്ഒ മെമ്പർ ക്ലെയിം പോർട്ടലിൽ എത്തും.
- റിക്വസ്റ്റ് ഫോർ ട്രാൻസ്ഫർ അക്കൗണ്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- പിഎഫ് ട്രാൻസ്ഫർ ഫോം പൂരിപ്പിച്ചു നൽകുക
- കാപ്ച്ച നൽകുക. "ഐ എഗ്രി' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
യോഗ്യമാണോ? അയോഗ്യമാണോ?
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications