ജോലിക്കാരായ സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; കാശ് ചെലവാക്കിയാൽ മാത്രം പോരാ, നിക്ഷേപിക്കേണ്ടത് എവിടെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിക്കാരായ സ്ത്രീകൾ പണം സമ്പാദിക്കുന്ന കാര്യത്തിൽ കാര്യമായ ശ്രദ്ധ ചെലുത്താറില്ല. എന്നാൽ ജോലി ലഭിക്കുമ്പോൾ തന്നെ വിവിധ നിക്ഷേപ മാർ​ഗങ്ങളിൽ ചെറിയ തോതിലെങ്കിലും കാശ് നിക്ഷേപിക്കുന്നത് ഭാവിയിൽ നിങ്ങൾക്ക് ഉപകാരപ്പെടും. തുടക്കത്തിൽ നിക്ഷേപം ആരംഭിക്കാത്തവർ 30 വയസ്സിലെങ്കിലും ഭാവിയിലേയ്ക്കുള്ള കരുതൽ എന്ന നിലയിൽ സമ്പാദ്യം ആരംഭിക്കേണ്ടതാണ്. ഏറ്റവും റിസ്ക് കുറഞ്ഞതും സുരക്ഷിതവുമായ ചില നിക്ഷേപ മാർ​ഗങ്ങൾ താഴെ പറയുന്നവയാണ്.

 

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

ഏറ്റവും മികച്ച ദീർഘകാല നിക്ഷേപങ്ങളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 15 വർഷമാണ് പിപിഎഫിന്റെ കാലാവധി. ആദായനികുതി ആനുകൂല്യമുള്ള ഒരു സുരക്ഷിത നിക്ഷേപ മാർ​ഗമാണിത്. ഏപ്രിൽ-ജൂൺ ത്രൈമാസത്തിലെ പിപിഎഫ് പലിശ നിരക്ക് എട്ടു ശതമാനമാണ്. ചില സാഹചര്യങ്ങളിൽ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് പകുതി തുക പിൻവലിക്കാനും പിപിഎഫ് അക്കൗണ്ടിൽ അത്യാവശ്യ ഘട്ടങ്ങളിൽ വായ്പ എടുക്കാനുമുള്ള സൗകര്യമുണ്ട്.

നാഷണൽ പെൻഷൻ സിസ്റ്റം

നാഷണൽ പെൻഷൻ സിസ്റ്റം

ഇത് ഒരു റിട്ടയർമെന്റ് നിക്ഷേപ പദ്ധതിയാണ്. വിപണിയിലെ മാറ്റങ്ങൾ ഈ നിക്ഷേപത്തെ ബാധിക്കും. അതായത് ഇക്വിറ്റി, ഡെറ്റ് മാർക്കറ്റ് എന്നിവയിലെ മാറ്റങ്ങൾ അനുസരിച്ച് നിക്ഷേപത്തിലൂടെ ലഭിക്കുന്ന നേട്ടത്തിലും വ്യത്യാസമുണ്ടായേക്കാം. 2 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കുന്ന പദ്ധതിയാണിത്. നാഷണൽ പെൻഷൻ സിസ്റ്റം വഴി ലഭിക്കുന്ന പലിശ നിരക്കും വിപണിയെ ആശ്രയിച്ചിരിക്കും.

ടേം ഇൻഷുറൻസ്

ടേം ഇൻഷുറൻസ്

പോളിസി ഉടമയുടെ അകാല മരണത്തിലാണ് ടേം ഇൻഷുറൻസിന്റെ നേട്ടം കുടുംബത്തിന് ലഭിക്കുന്നത്. എന്നാൽ പോളിസി ഉടമ അതിജീവിക്കുന്ന സാഹചര്യത്തിൽ, ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നതും ശ്രദ്ധേയമാണ്. ഇതുകൂടാതെ, ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80C പ്രകാരം ഇൻഷുറൻസ് പ്ലാനിൽ അടക്കുന്ന പ്രീമിയത്തിന് നികുതി ആനുകൂല്യവും ലഭിക്കും.

ഹെൽത്ത് ഇൻഷുറൻസ്

ഹെൽത്ത് ഇൻഷുറൻസ്

പെട്ടെന്നുള്ള മെഡിക്കൽ എമർജൻസികൾക്ക് നിങ്ങളെ സഹായിക്കുന്ന ഒന്നാണ് ഹെൽത്ത് ഇൻഷുറൻസുകൾ. മൊത്തം കുടുംബത്തെ ഉൾപ്പെടുത്തിയും ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കാവുന്നതാണ്. ചെറിയ കുടുംബമാണ് നിങ്ങളുടേതെങ്കിൽ കുറഞ്ഞ തുകയ്ക്ക് പോളിസി എടുക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ഇതുവഴി സൗജന്യ ചികിത്സ ലഭിക്കും. പോളിസി നമ്പർ നൽകിയാൽ മാത്രം മതി.

എമർജൻസി ഫണ്ട്

എമർജൻസി ഫണ്ട്

ഒരു എമർജൻസി ഫണ്ട് കരുതേണ്ടതും ജോലിക്കാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 9 മാസം മുതൽ ഒരു വർഷം വരെയുള്ള ചെലവുകൾക്കുള്ള തുക എമർജൻസി ഫണ്ടായി കരുതണം. മെഡിക്കൽ എമർജൻസികൾ, ജോലി നഷ്ട്ടപ്പെടൽ തുടങ്ങിയ സാഹചര്യങ്ങളെ നേരിടാൻ ഈ ഫണ്ട് സഹായിക്കും.

malayalam.goodreturns.in

English summary

Money Investment Options For Working Woman

These are some money investment options for working woman. This will help to increase your retirement corpus.
Story first published: Monday, June 3, 2019, 7:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X