ദിവസം 211 രൂപ എടുക്കാനുണ്ടോ? മാസം 50,000 രൂപ പെന്‍ഷന്‍ നേടാം, 18 ലക്ഷം ഒരുമിച്ച് കൈയ്യിലും കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ പെന്‍ഷന്‍ സ്‌കീം (National Pension System - NPS). രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, അറുപതു വയസ്സിന് ശേഷം പെന്‍ഷന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ പങ്കുചേരാം.

 

ദേശീയ പെൻഷൻ സ്കീം

വാര്‍ധക്യകാലത്ത് ജനങ്ങളുടെ സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് ദേശീയ പെന്‍ഷന്‍ സ്‌കീമിന്റെ ആത്യന്തിക ലക്ഷ്യം. പദ്ധതി പ്രകാരം എന്‍പിഎസ് അക്കൗണ്ടില്‍ 6,330 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍, അംഗങ്ങളായവര്‍ക്ക് അറുപതു വയസ്സിന് ശേഷം 50,000 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കാന്‍ വ്യവസ്ഥയുണ്ട്.

ദേശീയ പെൻഷൻ സ്കീം

ഇതിന് പുറമെ വിരമിക്കല്‍ പ്രായമെത്തിയാല്‍ ഒറ്റത്തവണയായി 18 ലക്ഷം രൂപയും അക്കൗണ്ട് ഉടമയ്ക്ക് പിന്‍വലിക്കാം. എന്നാല്‍ മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ മുപ്പതാം വയസ്സു മുതല്‍ നിക്ഷേപം ആരംഭിക്കണമെന്നു മാത്രം. ഇനി ഇരുപത്തഞ്ചാം വയസ്സു മുതല്‍ നിക്ഷേപം ആരംഭിച്ചാല്‍ വിരമിക്കല്‍ പ്രായമെത്തുമ്പോള്‍ 76,954 രൂപയായിരിക്കും പെന്‍ഷന്‍; ഒറ്റത്തവണയായി 28 ലക്ഷം രൂപ റിട്ടയര്‍മെന്റ് തുകയും കിട്ടും.

ദേശീയ പെൻഷൻ സ്കീം

നിലവില്‍ 18 മുതല്‍ 65 വയസ്സു പ്രായമുള്ള ആര്‍ക്കും ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ പങ്കുചേരാം. എന്‍പിഎസ് അക്കൗണ്ട് തുടങ്ങിയാല്‍ അറുപതു വയസ്സുവരെ നിക്ഷേപം സ്ഥിരമായി നടത്തണമെന്നാണ് ചട്ടം. യഥാക്രമം മുപ്പത്, ഇരുപത്തഞ്ചു വയസ്സു പ്രായംതൊട്ട് 6,330 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍ എന്തുമാത്രം പണം തിരികെ ലഭിക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ഓണ്‍ലൈന്‍ എന്‍പിഎസ് കാല്‍ക്കുലേറ്ററില്‍ ഒന്നു പരിശോധിക്കാം.

പോസ്റ്റ് ഓഫീസ് നിക്ഷേപം അത്ര നിസാരമല്ല, പരമാവധി നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടത് എന്ത്?

ദേശീയ പെൻഷൻ സ്കീം

മുപ്പതാം വയസ്സിലാണ് എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കുന്നതെങ്കില്‍ വിരമിക്കല്‍ പ്രായമെത്തുമ്പോള്‍ 50,110 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കാന്‍ ഉടമ അര്‍ഹനാണ്. ഒപ്പം 18 ലക്ഷം രൂപയ്ക്ക് മുകളില്‍ റിട്ടയര്‍മെന്റ് തുകയായും ഒറ്റത്തവണ പിന്‍വലിക്കാം. എട്ടു ശതമാനം റിട്ടേണ്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടല്‍.

എസ്ബിഐയിലാണോ കാശ് നിക്ഷേപിച്ചിരിക്കുന്നത്? എങ്കിൽ കേട്ടോളൂ പലിശ നിരക്കുകൾ കുത്തനെ കുറച്ചു

ദേശീയ പെൻഷൻ സ്കീം

ഇതേസമയം ബാധകമായ മറ്റു നിരക്കുകള്‍ കാല്‍ക്കുലേറ്റര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇനി ഇരുപത്തഞ്ചാം വയസ്സു മുതലാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ പ്രതിമാസ പെന്‍ഷന്‍ 76,954 രൂപയായി ഉയരുമെന്ന് കാല്‍ക്കുലേറ്റര്‍ വ്യക്തമാക്കുന്നു.

സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കുമ്പോള്‍ — അറിയണം ഇക്കാര്യങ്ങള്‍

ദേശീയ പെൻഷൻ സ്കീം

ഇവിടെയും റിട്ടേണ്‍ നിരക്ക് എട്ടു ശതമാനമാണ് കണക്കാക്കുന്നത്. ബാധകമായ മറ്റു നിരക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലാതാനും. നിലവില്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് ദേശീയ പെന്‍ഷന്‍ സ്‌കീം നിയന്ത്രിക്കുന്നത്.

Read more about: nps എൻപിഎസ്
English summary

ദേശീയ പെൻഷൻ സ്കീം: അറിയണം ഇക്കാര്യങ്ങൾ

National Pension Scheme Investment Plans. Read in Malayalam.
Story first published: Wednesday, July 31, 2019, 11:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X