സാധാരണക്കാർക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതികൾ; ജൂലൈ മുതൽ പലിശ നിരക്കുകൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്മോൾ സേവിംഗ്സ് സ്കീമുകൾ, ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ, റിക്കറിം​ഗ് ‍ഡിപ്പോസിറ്റുകൾ, മറ്റ് സർക്കാർ സഹായ നിക്ഷേപ ഓപ്ഷനുകൾ എന്നിവയാണ് ശമ്പളക്കാരായ വ്യക്തികളും, ഇടത്തരം വരുമാനക്കാരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന നിക്ഷേപ മാർ​ഗങ്ങൾ. നികുതി ഇളവുകൾ, സുരക്ഷിതത്വം, പലിശ നിരക്ക്, കാലാവധികൾ തുടങ്ങിയ ഘടകങ്ങളാണ് ഇത്തരം നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ഇത്തരം എല്ലാ സ്മോൾ സേവിംഗ്സ് സ്കീമുകൾക്കും 5 മുതൽ 15 വർഷം വരെ നിർബന്ധിത ലോക്ക്-ഇൻ കാലയളവും ഉണ്ട്.

റിപ്പോ നിരക്കും പലിശയും

റിപ്പോ നിരക്കും പലിശയും

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് അടുത്തിടെ 10 ബേസിസ് പോയിൻറ് കുറച്ചിരുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ പലിശ നിരക്കാണ് 0.1 ശതമാനം കുറച്ചത്. റിസർവ് ബാങ്ക് (ആർ‌ബി‌ഐ) റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കും കുറച്ചിരിക്കുന്നത്. ഫെബ്രുവരി, ഏപ്രിൽ, ജൂൺ മാസങ്ങളിൽ നടന്ന മൂന്ന് വായ്പാനയ യോ​ഗങ്ങളിലും 25 ബേസിസ് പോയിന്റ് വീതം കുറച്ചിരുന്നു. ഇതോടെ 2019ൽ മൊത്തം 75 ബേസിസ് പോയിന്റ് ആണ് റിപ്പോ നിരക്കിൽ കുറവ് വന്നത്.

പലിശ നിരക്കിൽ വ്യത്യാസം വരുത്തുന്ന പദ്ധതികൾ

പലിശ നിരക്കിൽ വ്യത്യാസം വരുത്തുന്ന പദ്ധതികൾ

താഴെ പറയുന്നവയാണ് സ്മോൾ പലിശ നിരക്ക് കുറച്ച സ്മോൾ സേവിം​ഗ്സ് സ്കീമുകൾ

  • പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
  • സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്എസ്എ)
  • നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ‌എസ്‌സി)
  • കിസാൻ വികാസ് പത്രിക (കെവിപി)
  • വിവിധ കാലാവധികളിലുള്ള ടേം ഡെപ്പോസിറ്റ്
  • സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
  • പുതുക്കിയ നിരക്കുകൾ

    പുതുക്കിയ നിരക്കുകൾ

    സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെയും സുകന്യ സമൃദ്ധി അക്കൗണ്ടിന്റെയും പുതുക്കിയ പലിശ നിരക്കുകൾ യഥാക്രമം 8.6 ശതമാനവും 8.4 ശതമാനവുമാണ്. നേരത്തേ യഥാക്രമം 8.7 ശതമാനവും 8.5 ശതമാനവുമായിരുന്നു പലിശ നിരക്ക്. 8 ശതമാനം പലിശ നിരക്കായിരുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനും നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിനും ഇനി മുതൽ 7.9 ശതമാനമാണ് പലിശ നിരക്ക്. 113 മാസം കാലാവധി പൂർത്തിയാകുന്ന കിസാൻ വികാസ് പത്രികയ്ക്ക് 7.6 ശതമാനം ലഭിക്കും.

    ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക്

    ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക്

    1 മുതൽ 3 വർഷം വരെയുള്ള സ്ഥിരമായ നിക്ഷേപത്തിന് 6.9 ശതമാനവും അഞ്ചുവർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.7 ശതമാനവും വരുമാനം ലഭിക്കും. റിക്കറിം​ഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് 7.3 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായും കുറച്ചു.

malayalam.goodreturns.in

English summary

Small Savings Schemes Rate Cut Comes Into Effect

Small savings schemes, bank fixed deposits, recurring deposits, and other government aided investment options are the most heavily invested sources of income for salaried individuals and the middle income group.
Story first published: Tuesday, July 2, 2019, 13:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X