നിങ്ങൾക്ക് ഈ ബാങ്കുകളിൽ അക്കൗണ്ടുണ്ടോ? ലയനം പണി തരുമോ? ഉടൻ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോളതലത്തിൽ ശക്തമായ ബാങ്കിംഗ് സംവിധാനം സൃഷ്ടിക്കുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളായി ചുരുക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) എണ്ണം 27 ൽ നിന്ന് 12 ആയി കുറഞ്ഞു. നിങ്ങൾക്ക് താഴെ പറയുന്ന ബാങ്കുകളിൽ ഏതിലെങ്കിലും അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെയെന്ന് പരിശോധിക്കാം.

 

ലയിച്ച ബാങ്കുകൾ

ലയിച്ച ബാങ്കുകൾ

  • പഞ്ചാബ് നാഷണൽ ബാങ്ക് + ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് + യുണൈറ്റഡ് ബാങ്ക്
  • കാനറ ബാങ്ക് + സിൻഡിക്കേറ്റ് ബാങ്ക്
  • യൂണിയൻ ബാങ്ക് + ആന്ധ്ര ബാങ്ക് + കോർപ്പറേഷൻ ബാങ്ക്
  • ഇന്ത്യൻ ബാങ്ക് + അലഹബാദ് ബാങ്ക്
പേടിക്കേണ്ട കാര്യമില്ല

പേടിക്കേണ്ട കാര്യമില്ല

മുകളിൽ പറഞ്ഞ ഒന്നോ അതിലധികോ ബാങ്കുകളിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടെങ്കിലും പേടിക്കേണ്ട ആവശ്യമില്ല. കാരണം നിങ്ങൾ ലയന പ്രക്രിയ പൂർത്തിയാക്കുന്ന പുതിയ ബാങ്കിലെ അക്കൗണ്ട് ഉടമയായി തുടരും. എന്നാൽ ഉപയോക്താക്കൾ ചില മാറ്റങ്ങൾക്ക് തയ്യാറാകുകയും വേണം.

മാറ്റങ്ങൾ ഇവയാണ്

മാറ്റങ്ങൾ ഇവയാണ്

നിങ്ങളുടെ അക്കൗണ്ട് നമ്പറും ഉപഭോക്തൃ ഐഡിയും അനുബന്ധ ഐ‌എഫ്‌എസ്‌സി കോഡും ചിലപ്പോൾ മാറാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ലയിപ്പിച്ച ഒന്നിൽ കൂടുതൽ ബാങ്കുകളിൽ അക്കൗണ്ടുകളുണ്ടെങ്കിൽ, രണ്ട് അക്കൗണ്ടുകൾക്കും ഒരു ഉപഭോക്തൃ ഐഡി അനുവദിക്കാം. എന്നാൽ വീണ്ടും കെ‌വൈ‌സി നൽകേണ്ട ആവശ്യമില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാങ്ക് ലയനത്തിന് ശേഷമുള്ള വിവിധ ബാങ്കുകളുടെ അറിയിപ്പുകളൊന്നും നഷ്‌ടപ്പെടാതിരിക്കാൻ നിങ്ങളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ബാങ്കിൽ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. കൂടാതെ ഈ അക്കൗണ്ടിൽ നിന്ന് സിപ് നിക്ഷേപവും വായ്പാ ഇഎംഐകളും ‍ ഡെബിറ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിൽ പുതിയ മാൻ‌ഡേറ്റ് ഫോമുകൾ സമർപ്പിക്കേണ്ടി വരും.

പലിശയെക്കുറിച്ച് ടെൻഷൻ വേണ്ട

പലിശയെക്കുറിച്ച് ടെൻഷൻ വേണ്ട

നിങ്ങൾ ഈ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടെങ്കിൽ, ലയനത്തെത്തുടർന്ന് നിങ്ങളുടെ പലിശനിരക്ക് ഉയരുന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. കാരണം സ്ഥിര നിക്ഷേപം പോലെ തന്നെ വായ്പകളുടെ പലിശയിലും മാറ്റമുണ്ടാകില്ല. നിങ്ങൾക്ക് വായ്പ നൽകിയ ബാങ്ക് പുതിയ എന്റിറ്റിയായി മാറുന്നുവെന്ന് മാത്ര. പതിവുപോലെ ഇഎംഐകൾ നൽകുന്നതും തുടരാം.

malayalam.goodreturns.in

English summary

നിങ്ങൾക്ക് ഈ ബാങ്കുകളിൽ അക്കൗണ്ടുണ്ടോ? ബാങ്ക് ലയനം നിങ്ങളെ ബാധിക്കുന്നത് എങ്ങനെ?

If you have an account with any of the following banks, you can check what you need to do. Read in malayalam.
Story first published: Friday, August 30, 2019, 19:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X