വിരമിക്കലിന് ശേഷവും മക്കളുടെ മുന്നിൽ കൈ നീട്ടാതെ വരുമാനം നേടാൻ ചില നിക്ഷേപ മാർഗങ്ങളുണ്ട്. സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്നതും റിസ്ക് കുറഞ്ഞതുമായ നിക്ഷേപ മാർഗങ്ങളാണ് സീനിയർ സിറ്റിസൺസ് റിട്ടയർമെന്റ് പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്തേണ്ടത്. ഇത്തരത്തിൽ സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്ന മികച്ച ചില നിക്ഷേപ മാർഗങ്ങൾ പരിചയപ്പെടാം.
പ്രധാൻ മന്ത്രി വയാ വന്ദന യോജന (പിഎംവിവിവൈ)
പ്രധാൻ മന്ത്രി വയാ വന്ദന യോജനയിൽ അംഗങ്ങളാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 60 വയസാണ്. പരമാവധി പ്രായപരിധിയില്ല. ഈ സ്കീമിന് കീഴിൽ ഒരാൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും കുറഞ്ഞ പെൻഷൻ പ്രതിമാസം 1,000 രൂപ അല്ലെങ്കിൽ പ്രതിവർഷം 12,000 രൂപയാണ്. കൂടാതെ സ്കീമിന് കീഴിലുള്ള പരമാവധി പെൻഷൻ പ്രതിമാസ തുക 5,000 രൂപ അല്ലെങ്കിൽ പ്രതിവർഷം 60,000 രൂപയുമാണ്. നിങ്ങൾ വാർഷിക പെൻഷൻ പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, മിനിമം നിക്ഷേപം 1,44,578 രൂപയും പരമാവധി നിക്ഷേപം 7,22,892 രൂപയുമാണ്.
സീനിയർ സിറ്റിസൺ സേവിംഗ് സ്കീം (എസ്‌സിഎസ്‌എസ്)
പേര് സൂചിപ്പിക്കുന്നത് പോലെ മുതിർന്ന പൗരന്മാർക്കോ അല്ലെങ്കിൽ വിരമിച്ചവർക്കോ മാത്രമേ ഈ സ്കീം ലഭ്യമാകൂ. 60 വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും ഈ പദ്ധതിയിൽ പോസ്റ്റോഫീസിൽ നിന്നോ ബാങ്കിൽ നിന്നോ അംഗങ്ങളാകാം. അഞ്ചു വർഷത്തെ കാലാവധിയാണുള്ളത്. പദ്ധതിയുടെ കാലാവധി കഴിഞ്ഞ് മൂന്ന് വർഷത്തേക്ക് കൂടി വേണമെങ്കിൽ നീട്ടാം. ഓരോ പാദത്തിലും പലിശ നിരക്കും നിശ്ചയിച്ചിട്ടുണ്ട്.
ബാങ്ക് സ്ഥിര നിക്ഷേപം
വിരമിച്ചവർക്കും മുതിർന്ന പൗരന്മാർക്കും ഇടയിലെ ഒരു ജനപ്രിയ നിക്ഷേപ മാർഗമാണ് ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി). ഇത് ഒരു പരമ്പരാഗത നിക്ഷേപ മാർഗമാണ്. സുരക്ഷിതമായ സ്ഥിര വരുമാനമാണ് എഫ്ഡികൾ വാഗ്ദാനം ചെയ്യുന്നത്. നികുതി ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്, അഞ്ച് വർഷത്തെ സേവിംഗ് ബാങ്ക് എഫ്ഡി ഒരു മികച്ച ഓപ്ഷനാണ്. എഫ്ഡിയിൽ നിക്ഷേപിക്കുന്നത് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യത്തിന് അർഹമാണ്.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications