സ്വർണ വില ഇനി ഉടൻ കുറയില്ല; ഇപ്പോൾ വാങ്ങിയാൽ 10 വർഷത്തിനുള്ളിൽ വൻ ലാഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വില കഴിഞ്ഞ കുറച്ചു മാസങ്ങളായി കുത്തനെ ഉയരുകയാണ്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് വിൽപ്പന തുടരുന്നത്. ആ​ഗോള വിപണിയിലും സ്ഥിതി മറിച്ചല്ല. എന്നാൽ ഇനി ഉടൻ സ്വർണ വില താഴേയ്ക്ക് പോകില്ലെന്നാണ് ഏറ്റവും പുതിയ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

 

റിപ്പോർട്ട് ഇങ്ങനെ

റിപ്പോർട്ട് ഇങ്ങനെ

പ്രകൃതിവിഭവ നിക്ഷേപ കമ്പനിയായ ഗോഹ്രിംഗ് & റോസെൻക്വാജ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് സ്വർണ വില ഉടൻ കുറയില്ലെന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. കേന്ദ്ര ബാങ്കുകൾ ഭൗതിക സ്വർണം വാങ്ങാൻ താത്പര്യപ്പെടുന്നത് കൊണ്ട് തന്നെ സ്വർണത്തിന്റെ വില ഉയർന്ന് തന്നെ തുടരുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. സെൻ‌ട്രൽ‌ ബാങ്കുകൾ‌ ഇപ്പോൾ‌ ഇ‌ടിഎഫുകൾ‌ക്കൊപ്പം ഭൗതിക സ്വർണവും ശേഖരിക്കാൻ‌ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

സ്വർണ ശേഖരം

സ്വർണ ശേഖരം

സെൻട്രൽ ബാങ്കുകൾ ഇപ്പോഴും വലിയ അളവിൽ സ്വർണം വാങ്ങുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 ലെ ആദ്യ ആറുമാസത്തിൽ മാത്രം 374 ടൺ അധികമായി സെൻട്രൽ ബാങ്കുകൾ വാങ്ങിയതായാണ ലോക ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. നിലവിലെ ആഗോള വ്യാപാരയുദ്ധം വളർച്ചയിൽ ഇടിവുണ്ടാക്കുമെന്നും അസംസ്കൃത എണ്ണവില കുറയ്ക്കുമെന്നുമാണ് വിലയിരുത്തൽ. എന്നാൽ എണ്ണയ്ക്ക് വിപരീതമായി കൂടുതൽ നിക്ഷേപകർ സ്വർണ്ണത്തിൽ നിക്ഷേപം നടത്തുമെന്നും നിരീക്ഷകർ പറയുന്നു.

സ്വര്‍ണവില കുതിച്ചുയരുമ്പോള്‍ ഒരു പവന്‍ വാങ്ങാന്‍ ഇനി എത്ര രൂപയാകുമെന്നറിയാമോ?

റിസർവ് ബാങ്കിന്റെ സ്വർണം വാങ്ങൽ

റിസർവ് ബാങ്കിന്റെ സ്വർണം വാങ്ങൽ

ഡോളറിന്റെ വ്യതിയാനങ്ങൾക്കനുസരിച്ച് വിദേശനാണ്യ കരുതൽ മാനേജ്മെൻറ് തന്ത്രത്തിന്റെ ഭാഗമായി റിസർവ് ബാങ്കും (ആർ‌ബി‌ഐ) 18 മാസത്തിലേറെയായി സ്വർണം വാങ്ങുന്നുന്നുണ്ടെന്നാണ് വിവരം. ആഗോളതലത്തിൽ വിവിധ വൻകിട നിക്ഷേപരും സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ ആരംഭിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് സ്വര്‍ണവില ഇങ്ങനെ ഉയരുന്നത്?

10 വർഷത്തിനുള്ളിൽ വൻ ലാഭം

10 വർഷത്തിനുള്ളിൽ വൻ ലാഭം

ഇപ്പോൾ സ്വർണത്തിൽ നിക്ഷേപം നടത്തുന്നവർക്ക്, വരുന്ന 10 വർഷത്തിനുള്ളിൽ വൻ ലാഭം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. സാമ്പത്തിക മാന്ദ്യം ഉണ്ടാകാൻ ഇടയുണ്ടെന്ന ആശങ്കകൾ ഉള്ളതിനാൽ നിക്ഷേപകർ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപ മാർ​ഗങ്ങളാണ് ഇപ്പോൾ തിര‍ഞ്ഞെടുക്കുന്നത്. ചൈനീസ് ഉൽ‌പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫ് ഏർപ്പെടുത്തുന്നത് യുഎസ് മാറ്റിവച്ചതിനെത്തുടർന്ന് സ്വർണ വില റെക്കോർഡ് ഉയരത്തിൽ നിന്ന് കുത്തനെ ഇടിഞ്ഞിരുന്നു.

സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുക; ഈ നിയമങ്ങൾ നിങ്ങൾക്ക് അറിയാമോ?

സ്വർണ വില

സ്വർണ വില

മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്സ്) വെള്ളിയാഴ്ച, ഒക്ടോബർ മാസത്തെ സ്വർണ്ണ കരാർ 10 ഗ്രാമിന് 38,220 രൂപയിലെത്തി. കഴിഞ്ഞ ദിവസം 10 ഗ്രാമിന് റെക്കോർഡ് വിലയായ 38,666 രൂപയിലെത്തിയിരുന്നു. ഇന്ന് സംസ്ഥാനത്ത് സ്വർണം ഒരു പവന് 28000 രൂപയാണ് വില.

malayalam.goodreturns.in

Read more about: gold സ്വർണം
English summary

സ്വർണ വില ഇനി ഉടൻ കുറയില്ല; ഇപ്പോൾ വാങ്ങിയാൽ 10 വർഷത്തിനുള്ളിൽ വൻ ലാഭം

The latest reports are that gold prices will not go down soon. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X