ബാങ്കിൽ ഇനി കാശ് നിക്ഷേപിക്കാൻ വരട്ടെ, പിപിഎഫ് ആണ് കൂടൂതൽ നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശമ്പളക്കാരുടെയും ഇടത്തരം വരുമാനക്കാരുടെയും മികച്ച നിക്ഷേപ മാർ​ഗങ്ങളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). പരമ്പരാഗത സ്ഥിര നിക്ഷേപങ്ങൾ, റിക്കറിം​ഗ് ഡിപ്പോസിറ്റ്, പോസ്റ്റോഫീസുകൾ നൽകുന്ന സേവിംഗ്സ് സ്കീമുകൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ലാഭകരമായ വരുമാന മാർ​ഗമാണ് പിപിഎഫ്.

റിപ്പോ നിരക്കും പലിശയും

റിപ്പോ നിരക്കും പലിശയും

2019 ൽ റിസർവ് ബാങ്ക് (ആർ‌ബി‌ഐ) തുടർച്ചയായ നാലാം തവണയും റിപ്പോ നിരക്ക് കുറച്ചതോടെ 110 ബേസിസ് പോയിൻറ് ആണ് ഒരു വർഷത്തിനിടയിൽ കുറഞ്ഞത്. ഇതോടെ ബാങ്ക് എഫ്ഡികളുടെ പലിശ നിരക്കും കുറഞ്ഞു. എന്നാൽ ഈ സാഹചര്യത്തിലും 2019-20 സാമ്പത്തിക വർഷം ജൂലൈ-സെപ്റ്റംബർ പാദത്തിൽ തുറന്ന എല്ലാ പിപിഎഫ് അക്കൗണ്ടുകൾക്കും പിപിഎഫ് 7.9 ശതമാനം പലിശനിരക്ക് നൽകും.

എഫ്‍ഡി പലിശ നിരക്ക്

എഫ്‍ഡി പലിശ നിരക്ക്

ഇന്ത്യയിലെ പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പി‌എൻ‌ബി, ബാങ്ക് ഓഫ് ബറോഡ എന്നിവ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപത്തിന്റെ പരമാവധി പലിശ നിരക്ക് 7.5 ശതമാനം വരെയാണ്. എല്ലാ ബാങ്കുകളും റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കുകളിലെ മാറ്റത്തിനനുസരിച്ച് നിരക്കുകൾ കുറയ്ക്കുകയും ചെയ്യും. ഈ വർഷം ആദ്യം, ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് 10 ബേസിസ് പോയിൻറും കുറച്ചിരുന്നു.

ഇടത്തരക്കാരുടെ നിക്ഷേപങ്ങൾ

ഇടത്തരക്കാരുടെ നിക്ഷേപങ്ങൾ

ചെറുകിട സമ്പാദ്യ പദ്ധതികളും ബാങ്ക് സ്ഥിര നിക്ഷേപങ്ങളും സർക്കാർ പിന്തുണയുള്ള മറ്റ് നിക്ഷേപ പദ്ധതികളുമാണ് ഇടത്തരം വരുമാനക്കാരും റിസ്ക് എടുക്കാൻ താത്പര്യമില്ലാത്ത ഭൂരിഭാ​ഗം നിക്ഷേപകരും തിരഞ്ഞെടുക്കുന്നത്. ചെറുകിട സേവിംഗ്സ് സ്കീമുകളിൽ നിക്ഷേപിക്കുന്നതിന്റെ പ്രധാന നേട്ടം സുരക്ഷിതമായ വരുമാനം, നിക്ഷേപത്തിന് നികുതിയിളവ്, ചില സ്കീമുകളിൽ നികുതി രഹിത പിൻവലിക്കൽ എന്നിവയാണ്.

കാലാവധി

കാലാവധി

എല്ലാവിധ ചെറുകിട നിക്ഷേപ പദ്ധതികളുടെയും കാലാവധി 5 മുതൽ 15 വർഷം വരെയാണ്. ഇത്തരം നിക്ഷേപങ്ങളുള്ളവർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ വ്യക്തികൾക്ക് ആദായനികുതി കിഴിവുകൾ ക്ലെയിം ചെയ്യാനും അർഹതയുണ്ട്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിക്കും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്എസ്എ), ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ‌എസ്‌സി), കിസാൻ വികാസ് പത്രിക (കെവിപി) തുടങ്ങിയ നിക്ഷേപങ്ങളുടെയെല്ലാം പലിശ നിരക്ക് സർക്കാർ പരിഷ്കരിച്ചിരുന്നു.

മ്യൂച്വൽ ഫണ്ടിനെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം? പണം പിൻവലിച്ചില്ലെങ്കിൽ പണി പാളുന്നത് എപ്പോൾമ്യൂച്വൽ ഫണ്ടിനെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം? പണം പിൻവലിച്ചില്ലെങ്കിൽ പണി പാളുന്നത് എപ്പോൾ

നിലവിലെ പലിശ നിരക്കുകൾ

നിലവിലെ പലിശ നിരക്കുകൾ

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, സുകന്യ സമൃദ്ധി അക്കൗണ്ട് എന്നിവയുടെ നിലവിലെ പലിശ നിരക്ക് യഥാ​ക്രമം 8.6 ശതമാനവും 8.4 ശതമാനവുമാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടും നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റും 7.9 ശതമാനം വീതം വരുമാനം നൽകും. മുമ്പ് 8 ശതമാനം വരെ പലിശ ലഭിച്ചിരുന്നു. എന്നാൽ 1 മുതൽ 3 വർഷം വരെയുള്ള സ്ഥിരമായ നിക്ഷേപത്തിന് 6.9 ശതമാനവും അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.7 ശതമാനവും പലിശ നിരക്കാണ് ലഭിക്കുന്നത്.

എന്താണ് ഡൈനാമിക് ബോണ്ട് ഫണ്ടുകള്‍?എന്താണ് ഡൈനാമിക് ബോണ്ട് ഫണ്ടുകള്‍?

റിക്കറിം​ഗ് ഡിപ്പോസിറ്റ്

റിക്കറിം​ഗ് ഡിപ്പോസിറ്റ്

റിക്കറിം​ഗ് ഡിപ്പോസിറ്റ് (ആർ‌ഡി) പലിശ നിരക്കുകൾ 7.3 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി കുറച്ചു. 113 മാസം കാലാവധി പൂർത്തിയാകുന്ന കിസാൻ വികാസ് പത്രികയ്ക്ക് 7.6 ശതമാനം പലിശയാണ് ലഭിക്കുക. സേവിംഗ്സ് ഡിപ്പോസിറ്റ് അക്കൗണ്ട് ഒഴികെയുള്ള എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക് 0.1 ശതമാനം സർക്കാർ കുറച്ചിരുന്നു. ബാങ്കുകളിലെയും പോസ്റ്റോഫീസുകളിലെയും സേവിംഗ്സ് അക്കൗണ്ടിന് 4 ശതമാനം പലിശയാണ് ലഭിക്കുന്നത്. 

നിക്ഷേപകർ ഈ അഞ്ച് ശീലങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ, കാശ് പോകുന്ന വഴിയറിയില്ലനിക്ഷേപകർ ഈ അഞ്ച് ശീലങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ, കാശ് പോകുന്ന വഴിയറിയില്ല

malayalam.goodreturns.in

English summary

ബാങ്കിൽ ഇനി കാശ് നിക്ഷേപിക്കാൻ വരട്ടെ, പിപിഎഫ് ആണ് കൂടൂതൽ നേട്ടം

PPF is the most profitable source of income compared to traditional fixed deposits, recurring deposit and post-savings savings schemes. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X