അമേരിക്കയും ലണ്ടനുമല്ല ലോകത്തിലെ ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങൾ പൊതുവെ ആഗോള മൂലധനം കുറഞ്ഞവയാണെന്ന് പുതിയ റിപ്പോർട്ട്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ 2019ലെ ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ ലിസ്റ്റ് ഏതൊക്കെയാണെന്ന് പരിശോധിക്കാം. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ലൈവബിലിറ്റി റാങ്കിംഗിൽ വിയന്നയാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
മികച്ച നഗരങ്ങൾ
മെൽബണാണ് രണ്ടാം സ്ഥാനത്തുള്ള നഗരം. ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളാണ് ആദ്യ 10 ലിസ്റ്റിലുള്ള രാജ്യങ്ങൾ. മൂന്ന് നഗരങ്ങൾ വീതമാണ് പട്ടികയിൽ ഇരു രാജ്യത്തിനുമുള്ളത്. ഒസാക്ക, ടോക്കിയോ, കോപ്പൻഹേഗൻ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് നഗരങ്ങൾ. മെൽബൺ, സിഡ്‌നി, അഡ്‌ലെയ്ഡ് എന്നിവയാണ് മികച്ച ജീവിത നിലവാരം വാഗ്ദാനം ചെയ്യുന്ന നഗരങ്ങൾ. കാൽഗറി, വാൻകൂവർ, ടൊറന്റോ എന്നിവയാണ് വടക്കേ അമേരിക്കയിലെ മികച്ച സ്ഥലങ്ങൾ.
ഇടത്തരം നഗരങ്ങൾ
സമ്പന്ന രാജ്യങ്ങളിലെ ഇടത്തരം നഗരങ്ങളാണ് സൂചികയിൽ ആധിപത്യം പുലർത്തുന്നത്. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം, പൊതുജനാരോഗ്യ സംരക്ഷണം, മികച്ച ഗതാഗത സംവിധാനങ്ങൾ എന്നിവയാണ് ഈ നഗരങ്ങളെ മുൻ നിരയിൽ എത്തിക്കുന്നത്. 3 ലക്ഷം മുതൽ 10 ലക്ഷം വരെയാണ് ഈ നഗരങ്ങളിലെ ജനസംഖ്യ.
ആദ്യ 10 നഗരങ്ങൾ
ജീവിക്കാൻ ഏറ്റവും മികച്ച 10 നഗരങ്ങളുടെ ലിസ്റ്റ്
- വിയന്ന
- മെൽബൺ
- സിഡ്നി
- ഒസാക്ക
- കാൽഗറി
- വാൻകൂവർ
- ടൊറന്റോ
- ടോക്കിയോ
- കോപ്പൻഹേഗൻ
- അഡ്‌ലെയ്ഡ്
സാമ്പത്തിക കേന്ദ്രങ്ങൾ
സാമ്പത്തിക കേന്ദ്രങ്ങളായ ലണ്ടൻ (നമ്പർ 48), ന്യൂയോർക്ക് (നമ്പർ 58) എന്നിവയെ പിന്നിലാക്കിയാണ് മറ്റ് ആഭ്യന്തര എതിരാളികൾ മുന്നേറിയിരിക്കുന്നത്. ഹോങ്കോങ്ങും സിംഗപ്പൂരും മികച്ച പ്രകടനം കാഴ്ചവച്ചു - എന്നാൽ യഥാക്രമം 38, 40 സ്ഥാനങ്ങളിലാണ് എത്തിയിരിക്കുന്നത്. ഹോങ്കോങ്ങിന്റെ സമീപകാലത്തെ രാഷ്ട്രീയ പ്രശ്നങ്ങൾ വരും വർഷങ്ങളിലെ റാങ്കിംഗിനെ സ്വാധീനിക്കാൻ ഇടയുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, സംസ്കാരം എന്നിവയുടെ ഗുണനിലവാരത്തിനനുസരിച്ചാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
ഡൽഹി പിന്നിലേയ്ക്ക്
മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ന്യൂഡൽഹി, കെയ്‌റോ തുടങ്ങിയ നഗരങ്ങൾ റാങ്കിംഗിൽ ഏറെ പിന്നോട്ട് പോയി. പട്ടികയിൽ ഏറ്റവും താഴെയുള്ള നഗരങ്ങൾ ധാക്ക, ലാഗോസ്, ഡമാസ്കസ് എന്നിവയാണ്. യുദ്ധത്തിൽ തകർന്ന സിറിയൻ തലസ്ഥാനം കഴിഞ്ഞ ഏഴു വർഷമായി അവസാന സ്ഥാനം നിലനിർത്തി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications