2018 ന്റെ തുടക്കം മുതൽ രാജ്യത്ത് സാമ്പത്തിക മാന്ദ്യ സൂചനകൾ ലഭിച്ച് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെയും മാന്ദ്യം ബാധിച്ചു തുടങ്ങിയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഒരു റിസ്ക്- ടാക്സ് ഫ്രീ ഡെറ്റ് ഇൻസ്ട്രുമെന്റ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, കൂടുതൽ ആളുകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപം തിരഞ്ഞെടുത്തിരുന്നു. എന്നാൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നവർ അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഇതാ..
കൂടുതൽ ലാഭം പിപിഎഫ്
പ്രധാനപ്പെട്ട എല്ലാ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് വിഭാഗങ്ങളും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനേക്കാൾ (പിപിഎഫ്) കുറഞ്ഞ വരുമാനമാണ് ഇപ്പോൾ നൽകി വരുന്നത്. പിപിഎഫിന്റെ പലിശ നിരക്കിൽ ഓരോ മൂന്ന് മാസവും മാറ്റം വരുത്തും. സാധാരണയായി ഇത് 7.5 മുതൽ 9 ശതമാനം വരെയാണ്. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ പിപിഎഫ് പലിശ നിരക്ക് ശരാശരി 8.21% ആണ്. പിപിഎഫ് പലിശ നികുതിരഹിതവുമാണ്.
വരുമാനം കുറഞ്ഞു
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ ലാർജ് ക്യാപ്, മൾട്ടി ക്യാപ്, ഇഎൽഎസ്എസ് (നികുതി ലാഭിക്കൽ) ഫണ്ടുകളുടെ അഞ്ചു വർഷത്തെ ശരാശരി വരുമാനം യഥാക്രമം 7.79%, 8.57%, 8.53% എന്നിങ്ങനെ കുറഞ്ഞു. 2019 ഓഗസ്റ്റ് 30 വരെയുള്ള കണക്കുകളാണിത്. ഈ നിരക്കുകൾ നിരക്കുകൾ വാർഷികാടിസ്ഥാനത്തിലാണ്. മൾട്ടി ക്യാപ്, ഇഎൽഎസ്എസ് ഫണ്ടുകളുടെ പ്രീ-ടാക്സ് റിട്ടേണുകൾ കൂടുതലാണെന്ന് തോന്നുമെങ്കിലും, നിക്ഷേപകർ ഇക്വിറ്റി ഫണ്ടുകൾക്ക് ഒരു ലക്ഷത്തിന് മുകളിലുള്ള നേട്ടങ്ങൾക്ക് 10% നികുതി നൽകണം.
നിക്ഷേപകർക്ക് തിരിച്ചടി
ഓപ്പൺ എൻഡ് ഇക്വിറ്റി ഫണ്ടുകളുടെ അണ്ടർ മാനേജ്‌മെന്റ് (എയുഎം) 2014 ജൂലൈയിൽ 2.5 ട്രില്യൺ ഡോളറിൽ നിന്ന് 2019 ജൂലൈ അവസാനത്തോടെ 6.84 ട്രില്യൺ ഡോളറായി ഉയർന്ന. വെറും അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം മൂന്നിരട്ടിയാണ് കൂടിയിരിക്കുന്നത്. ഇക്വിറ്റി ഫണ്ടുകൾ വ്യക്തിഗത നിക്ഷേപകരുടെ എണ്ണം കൂടിയിരിക്കുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ജിഡിപി മാന്ദ്യവും ഓഹരി വിപണിയിലെ ഇടിവ് നിക്ഷേപകർക്ക് കടുത്ത തിരിച്ചടിയാകും.
നിരാശ വേണ്ട
ഇക്വിറ്റി നിക്ഷേപകർക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നല്ല നിലിവലെ സാഹചര്യത്തിന്റെ അർത്ഥം. കാരണം 2002-03 കാലഘട്ടത്തിൽ ജിഡിപി വളർച്ച ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരുന്നു. എന്നാൽ തുടർന്നുള്ള അഞ്ച് വർഷങ്ങളിൽ ഇക്വിറ്റി വരുമാനം വളരെ ഉയരുകയും ചെയ്തു. വളർച്ച കുറവുള്ളതും മൂല്യനിർണ്ണയം ആകർഷകവുമായ സമയങ്ങളിൽ ഒരാൾ നിക്ഷേപം നടത്തുകയും ഈ ഘടകങ്ങൾ വിപരീതമാകുമ്പോൾ അവ പിൻവലിക്കുകയും ചെയ്യുക എന്നതാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാന തത്വം.
എടുത്തു ചാട്ടം വേണ്ട
ഇക്വിറ്റി റിട്ടേണുകൾ തീർച്ചയായും അസ്ഥിരമാണ്. ഈ സാഹചര്യം കണ്ട് പരിഭ്രാന്തിയിലാകേണ്ട ആവശ്യമില്ല. കാരണം പെട്ടെന്ന് തന്നെ നിലവിലെ സ്ഥിതി ചിലപ്പോൾ മാറിയെന്നും വരാം. അതുകൊണ്ട് നിക്ഷേപകർ അവരുടെ ദീർഘകാല ആസ്തി വിഹിതത്തിൽ ഉറച്ചുനിൽക്കുന്നതും ഗുണം ചെയ്തേക്കും. 2013-18, 2012-17 കാലയളവുകളിലെ നിഫ്റ്റി 50 അഞ്ച് വർഷത്തെ വരുമാനം യഥാക്രമം 18%, 15% എന്നിങ്ങനെയായിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications