സാധാരണക്കാരുടെ പ്രിയപ്പെട്ട സ്വർണപ്പണയത്തിന്മേൽ പലിശയിളവുള്ള കാർഷികവായ്പ നൽകുന്നത് നിർത്തലാക്കണമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച കമ്മിറ്റിയും ശുപാർശ ചെയ്തു. ഹ്രസ്വകാല കാർഷികവായ്പകളെല്ലാം കിസാൻ ക്രെഡിറ്റ് കാർഡിലൂടെ മാത്രം നൽകണമെന്നാണ് കമ്മിറ്റിയുടെ ശുപാർശ. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ റിസർവ് ബാങ്ക് നിയോഗിച്ച ഇന്റേണൽ വർക്കിങ് ഗ്രൂപ്പാണ് ഇങ്ങനെ ഒരു ശുപാർശ മുന്നോട്ടു വച്ചത്. റിപ്പോർട്ട് കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് ഗവർണർക്ക് സമർപ്പിച്ചു.
വായ്പാ ദുരുപയോഗം
കുറഞ്ഞ പലിശയായതിനാൽ നിരവധി പേർ ഈ പദ്ധതി വഴി വായ്പ എടുക്കുന്നുണ്ട്. എന്നാൽ വായ്പ എടുക്കുന്നതിൽ ഭൂരിഭാഗവും അനർഹരാണെന്നും ഇത്തരക്കാരെ ഒഴിവാക്കണമെന്നും സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും കത്തയിച്ചിരുന്നു. സുനിൽകുമാറിന്റെ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോൾ ആർബിഐയുടെ സമിതി സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട്.
അപാകതകൾ
വായ്പനൽകുന്നത് കൃഷിക്കുവേണ്ട ചെലവിന്റെ അടിസ്ഥാനത്തിലല്ല, സ്വർണത്തിന്റെ അളവനുസരിച്ചാണ്. അതിനാൽ ആവശ്യമുള്ളതിലും കൂടുതൽ ആളുകൾ വായ്പയെടുക്കും. സുരക്ഷിതമായതിനാൽ ഇത്തരം വായ്പ നൽകാൻ ബാങ്കുകൾക്ക് പ്രത്യേകം താത്പര്യമുണ്ട്. എന്നാൽ, വായ്പ എടുക്കുന്ന പണം പലരും കൃഷിയ്ക്ക് വേണ്ടിയല്ല മറ്റാവശ്യങ്ങൾക്കാണ് വിനിയോഗിക്കുന്നത്. ഇത്തരം വായ്പകൾ കർഷകരുടെ കടബാധ്യത വർധിപ്പിക്കുന്നതായും കമ്മിറ്റി വിലയിരുത്തി.
കിസാൻ ക്രെഡിറ്റ് കാർഡ്
കാർഷിക വായ്പയ്ക്കുള്ള അനുയോജ്യ മാർഗമാണ് കേന്ദ്ര സർക്കാരിന്റെ കിസാൻ ക്രെഡിറ്റ് കാർഡ്. ഇതുവഴി അനർഹരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനാകും. എല്ലാ കിസാൻ ക്രെഡിറ്റ് കാർഡുകളും ആധാറുമായി ബന്ധിപ്പിക്കുകയും വേണം. എന്നാൽ, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ കിസാൻ ക്രഡിറ്റ് കാർഡ് വഴി വായ്പ എടുക്കുന്നവർ വളരെ കുറവാണെന്നും റിസർവ് ബാങ്കിന്റെ സമിതി കണ്ടെത്തി.
ഉടൻ നിർത്തലാക്കില്ല
റിസർവ് നിയോഗിച്ച സമിതി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും പലിശയിളവുള്ള സ്വർണപ്പണയ കാർഷിക വായ്പ ഈ സാമ്പത്തികവർഷം നിർത്തലാക്കാൻ സാധ്യതയില്ലെന്നാണ് വിവരം. കാരണം സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കൂടുതൽ വായ്പ വിതരണം ചെയ്യാൻ കഴിഞ്ഞ ദിവസം ധനമന്ത്രി ബാങ്കുകൾ നിർദ്ദേശം നൽകിയിരുന്നു. സാമ്പത്തിക മാന്ദ്യത്തെ തടയുകയാണ് നിലവിൽ സർക്കാരിന്റെ പ്രധാന ലക്ഷ്യം.
നൂലാമാലകളില്ല
നൂലാമാലകളില്ലാതെ എളുപ്പത്തിൽ സാധാരണക്കാർക്ക് ലഭിച്ചിരുന്ന ഒരു വായ്പയായിരുന്നു സ്വർണം പണയം വച്ചുള്ള കാർഷിക വായ്പ. അതുകൊണ്ട് തന്നെ 3 ലക്ഷം രൂപ വരെയുള്ള തുകകൾക്ക് കർഷകരും സാധാരണക്കാരും കൂടുതൽ ആശ്രയിച്ചിരുന്നതും ഈ വായ്പയെയാണ‍്. ഈ വായ്പ നിർത്തലാക്കിയാൽ സാധാരണക്കാർക്ക് വായ്പ എടുക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടി വരും. കാരണം ഈടില്ലാതെ ഒരു ലക്ഷം രൂപ വരെയാണു കിസാൻ ക്രെഡിറ്റ് കാർഡ് വഴി വായ്പ അനുവദിക്കുക. ഇതിനു മുകളിൽ വായ്പ വേണമെങ്കിൽ കൃഷിഭൂമി പണയം വയ്ക്കേണ്ടി വരും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications