സ്വർണം വാങ്ങുന്നത് പോലെ തന്നെ കാശിന് അത്യാവശ്യം വരുമ്പോൾ സ്വർണം വിൽക്കുന്നതും ഇന്ത്യക്കാർക്കിടയിൽ പതിവാണ്. പണത്തിന് പെട്ടെന്ന് ആവശ്യം വന്നാൽ പലരും സ്വർണത്തെയാകും ആശ്രയിക്കുക. അതുകൊണ്ട് തന്നെയാണ് കാലങ്ങളായി സ്വർണത്തെ ഒരു മികച്ച നിക്ഷേപ ഓപ്ഷനായി കണക്കാക്കുന്നതും. സ്വർണ്ണ ബാറുകളും നാണയങ്ങളും വിൽക്കുന്ന ബാങ്കുകൾ പോലും ഉണ്ട്. എന്നാൽ സ്വർണം വിൽക്കുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും താഴെ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ബിൽ സൂക്ഷിക്കുക
നിങ്ങളുടെ സ്വർണം വിൽക്കുന്നത് ഒരു മികച്ച ജൂവലറിയിലാണെങ്കിൽ അവർ നിങ്ങളോട് സ്വർണം വാങ്ങിയതിന്റെ യഥാർത്ഥ ബിൽ ആവശ്യപ്പെടും. വാങ്ങിയ ബില്ലിൽ സ്വർണത്തെക്കുറിച്ച് കൃത്യമായി പരാമർശിച്ചിരിക്കുന്നതിനാൽ കാര്യമായ വില മാറ്റം വരുത്താനും കഴിയില്ല. ആഭരണങ്ങളുടെ പരിശുദ്ധി സംബന്ധിച്ച കാര്യങ്ങളെല്ലാം ബില്ലിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട്.
വിവിധ ജ്വല്ലറികളിൽ അന്വേഷിക്കുക
നിങ്ങളുടെ സ്വർണം വിൽക്കാൻ പോകുന്നതിന് മുമ്പ്, വിവിധ ജ്വല്ലറികളിൽ നിന്ന് വില സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത് നല്ലത്. കാരണം സ്വർണം കൈമാറ്റം ചെയ്യപ്പെടുന്ന നിരക്കിനെക്കുറിച്ച് ന്യായമായ ധാരണയുണ്ടാക്കാൻ ഇത് നിങ്ങളെ സഹായിക്കും. നിലവാരമുള്ള ഒരു രീതിയുടെ അഭാവം മൂലം സ്വർണ്ണത്തിന്റെ കൃത്യമായ വിൽപ്പന വില അറിയുന്നത് അൽപ്പം ബുദ്ധിമുട്ടാണ്.
ഹോൾമാർക്കിംഗ്
നിങ്ങളുടെ ആഭരണങ്ങളിൽ ഹോൾമാർക്കിംഗ് മുദ്രയുണ്ടോയെന്നത് വളരെ പ്രധാനമാണ്. ഹോൾമാർക്ക് ചിഹ്നമില്ലാത്ത ആഭരണങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് മാത്രമേ ജ്വല്ലറികൾ എടുക്കുകയുള്ളൂ. ഹോൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങളിൽ ബിഐഎസ് ലോഗോ ഉണ്ടായിരിക്കും. ലൈസൻസുള്ള ലബോറട്ടറിയിൽ പരിശുദ്ധി പരിശോധിച്ചതിനെ സൂചിപ്പിക്കുന്നതാണിത്. Bis.gov.in അനുസരിച്ച് സ്വർണാഭരണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാൻ സർക്കാർ അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ ഏക ഏജൻസിയാണ് ബിഐഎസ്.
പരിശുദ്ധി പരിശോധിക്കൽ
സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കാൻ ജ്വല്ലറികൾ വ്യത്യസ്ത രീതികളാണ് ഉപയോഗിക്കുന്നത്. ചില ജ്വല്ലറികൾ ആഭരണങ്ങൾ ഉരുക്കുകയും സ്വർണ്ണത്തെ ഫിൽട്ടർ ചെയ്യുകയും ചെയ്ത് പരിശുദ്ധിയും ഭാരവും നിർണ്ണയിക്കുന്നും. ചിലർ ആഭരണത്തിലെ, എല്ലാ കല്ലുകളും വേർതിരിച്ചുകൊണ്ട് സ്വർണ്ണത്തിന്റെ യഥാർത്ഥ ഭാരം നിർണ്ണയിക്കുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
