വായ്പ എടുക്കുന്നവർക്ക് സന്തോഷ വാർത്ത, പലിശ കുറയും; എഫ്ഡി നിക്ഷേപകർക്ക് പണി കിട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ വായ്പ എടുക്കുന്നവർക്ക് സന്തോഷവാർത്ത. റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചതോടെ വായ്പാ പലിശ നിരക്കുകളിൽ വീണ്ടും കുറവ് ലഭിക്കും. ഈ വർഷം തുടർച്ചയായ അഞ്ചാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഇത്തവണ 25 ബേസിസ് പോയിന്റാണ് റിപ്പോ നിരക്ക് കുറച്ചിരിക്കുന്നത്. റിവേഴ്സ് റിപ്പോ നിരക്കും 25 ബേസിസ് പോയിന്റ് കുറച്ചു.

ബാഹ്യ ബെഞ്ച്മാർക്ക് ബന്ധിപ്പിക്കൽ

ബാഹ്യ ബെഞ്ച്മാർക്ക് ബന്ധിപ്പിക്കൽ

ഒക്ടോബർ 1 മുതൽ ബാങ്കുകൾ വായ്പ പലിശ നിരക്ക് ആർ‌ബി‌ഐ റിപ്പോ നിരക്ക് പോലുള്ള ബാഹ്യ ബെഞ്ച്മാർക്കുകളുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയതോടെ ആർബിഐയുടെ ഇപ്പോഴത്തെ പലിശ കുറയ്ക്കലും ഉടൻ ഉപഭോക്താക്കളിൽ എത്തും. ആർബിഐയുടെ പലിശ നിരക്ക് കുറയ്ക്കലിന് ഒപ്പം ബാങ്കുകളും പലിശ കുറയ്ക്കാൻ നിർബന്ധിതരാകും.

നിരക്കുകൾ ഇങ്ങനെ

നിരക്കുകൾ ഇങ്ങനെ

റിപ്പോ നിരക്ക് 5.15 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 4.90 ശതമാനവുമായാണ് ഇത്തവണ പരിഷ്കരിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി മുതൽ ഇന്നുവരെ തുടർച്ചയായ അഞ്ച് തവണയും ആർബിഐ പലിശ നിരക്കുകൾ കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. മൊത്തത്തിൽ 135 ബേസിസ് പോയിന്റാണ് റിസർവ് ബാങ്ക് കുറച്ചിരിക്കുന്നത്.

ഒക്ടോബർ ഒന്ന് മുതൽ വാഹന, ഭവന വായ്പകളുടെ പലിശ കുറയ്ക്കാൻ ബാങ്കുകളോട് ആർബിഐഒക്ടോബർ ഒന്ന് മുതൽ വാഹന, ഭവന വായ്പകളുടെ പലിശ കുറയ്ക്കാൻ ബാങ്കുകളോട് ആർബിഐ

എഫ്ഡി നിന്നുള്ള പലിശ വരുമാനം

എഫ്ഡി നിന്നുള്ള പലിശ വരുമാനം

റിപ്പോ നിരക്ക് കുറച്ചതോടെ എഫ്ഡിയിൽ നിക്ഷേപിക്കുന്നവർക്ക്, പ്രത്യേകിച്ച് എഫ്ഡിയിൽ നിന്നുള്ള പലിശ വരുമാനത്തെ പ്രധാനമായും ആശ്രയിക്കുന്ന മുതിർന്ന പൗരന്മാർക്ക് അവരുടെ വരുമാനത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. വർഷാരംഭം മുതൽ തുടർച്ചയായി റിപ്പോ നിരക്ക് കുറയ്ക്കുന്നതിനാൽ ബാങ്കുകൾ ഏതാനും മാസങ്ങളായി എഫ്ഡികളുടെ പലിശ നിരക്ക് കുത്തനെ കുറയ്ക്കുകയാണ്.

എട്ട് ശതമാനത്തിന് മുകളിൽ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ഇവയാണ്എട്ട് ശതമാനത്തിന് മുകളിൽ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ഇവയാണ്

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപം

നിങ്ങൾ സ്ഥിര നിക്ഷേപത്തിലാണ് പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ബാങ്ക് എഫ്ഡികളല്ലാതെ മറ്റ് നിക്ഷേപ ഓപ്ഷനുകളും തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, 2019-20 സാമ്പത്തിക വർഷത്തെ ഒക്ടോബർ-ഡിസംബർ പാദത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ (പിപിഎഫ്, എൻ‌എസ്‌സി, എസ്‌എസ്‌വൈ, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകൾ, സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീമുകൾ എന്നിവ) പലിശനിരക്കിൽ സർക്കാർ കുറവ് വരുത്തിയിട്ടില്ല. എഫ്ഡികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരം നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം അൽപ്പം കൂടുതലാണ്.

പലിശ നിരക്കുകൾ ഇങ്ങനെ

പലിശ നിരക്കുകൾ ഇങ്ങനെ

ഓഗസ്റ്റ് മുതൽ എസ്ബിഐ എഫ്ഡി നിരക്ക് മൂന്ന് തവണ കുറച്ചിട്ടുണ്ട്. നിലവിൽ, എസ്‌ബി‌ഐയുടെ ഒരു വർഷത്തെ എഫ്ഡിയുടെ പലിശ നിരക്ക് 6.5 ശതമാനമാണ്. എന്നാൽ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകൾക്ക് 6.9 മുതൽ 7.7 ശതമാനം വരെ (ത്രൈമാസ അടിസ്ഥാനത്തിൽ അടയ്ക്കുന്നു) പലിശ ലഭിക്കും. പിപിഎഫിന് 7.9 ശതമാനം വാർഷിക പലിശ ലഭിക്കും.

ഇഎംഐ കുറയും

ഇഎംഐ കുറയും

നിരക്ക് കുറയ്ക്കൽ വായ്പക്കാരുടെ ഇഎംഐകൾ (തുല്യമായ പ്രതിമാസ തവണകൾ) കുറയ്ക്കും. പുതിയ വായ്പ എടുക്കുന്നവർക്കും റിപ്പോ നിരക്ക് കുറയ്ക്കൽ ​ഗുണകരമാകും. അതിനാൽ, ഈ ഉത്സവ സീസണിൽ വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ ആകർഷകമായ നിരക്കുകളിൽ വായ്പ എടുക്കാനാകും.

malayalam.goodreturns.in

English summary

വായ്പ എടുക്കുന്നവർക്ക് സന്തോഷ വാർത്ത, പലിശ കുറയും; എഫ്ഡി നിക്ഷേപകർക്ക് പണി കിട്ടി

Good news for new borrowers. With the Reserve Bank lowering its repo rate, the interest rates on loans will come down again. This is the fifth consecutive time that the Reserve Bank of India has lowered its repo rate. Read in malayalam.
Story first published: Friday, October 4, 2019, 13:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X