സ്വർണാഭരണങ്ങൾ അണിഞ്ഞു നടക്കാൻ താത്പര്യമില്ലാത്തവർക്ക് ആഭരണങ്ങൾ വാങ്ങാതെ തന്നെ സ്വർണത്തിൽ നിക്ഷേപം നടത്താനാകും. ഇത്തരത്തിലുള്ള മികച്ച നിക്ഷേപ മാർഗങ്ങളിലൊന്നാണ് സ്വർണ ബോണ്ടുകൾ. കേന്ദ്രസർക്കാരിനു വേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന സ്വർണ്ണ ബോണ്ടുകളിൽ ഈ മാസം മുതൽ നിക്ഷേപം നടത്താം. അടുത്ത വർഷം മാർച്ച് വരെ ആറു ഭാഗമായി ബോണ്ടുകൾ പുറത്തിറക്കാനാണ് തീരുമാനം.
സ്വർണ ബോണ്ട്
ഒരു ഗ്രാമിൻറെ വിലയ്ക്ക് തുല്യമായത് മുതൽ നാല് കിലോഗ്രാം വരെ സ്വർണ്ണത്തിനുള്ള ബോണ്ടുകളാവും പുറത്തിറക്കുക. സ്വർണ്ണം വാങ്ങാതെ തന്നെ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ബോണ്ടുകളിലൂടെ കഴിയും. ബോണ്ട് കാലാവധി കഴിഞ്ഞ് അന്നത്തെ സ്വർണ്ണ വില അനുസരിച്ച് ബോണ്ടുകൾ പണമാക്കാവുന്നതാണ്. ഒപ്പം നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ച് പലിശയും കിട്ടും.
ബോണ്ടുകൾ വാങ്ങുന്നത് എവിടെ നിന്ന്?
നികുതി വരുമാനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ബോണ്ടുകളിലൂടെ പണം കണ്ടെത്താനുള്ള നീക്കം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ (ചെറുകിട ധനകാര്യ ബാങ്കുകളും പേയ്മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്,
തെരഞ്ഞെടുത്ത പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ് (ബിഎസ്ഇ) ) തുടങ്ങിയവയിൽ നിന്ന് ബോണ്ടുകൾ വാങ്ങാം.
ഷെഡ്യൂൾ
സ്വർണ ബോണ്ട് വാങ്ങുന്നതിനുള്ള ഷെഡ്യൂൾ താഴെ പറയുന്ന രീതിയിലാണ്
- സീരീസ് V: ഒക്ടോബർ 07 മുതൽ 11 വരെ
- സീരീസ് VI: ഒക്ടോബർ 21 മുതൽ 25 വരെ
- സീരീസ് VII: ഡിസംബർ 2 മുതൽ 6 വരെ
- സീരീസ് VIII: ജനുവരി 13 മുതൽ 17 വരെ
- സീരീസ് IX: ഫെബ്രുവരി 3 മുതൽ 7 വരെ
- സീരീസ് X: മാർച്ച് 2 മുതൽ 6 വരെ
ഓഹരികള്‍ പോലെ വില്‍ക്കാം
അധിക നടപടിക്രമങ്ങളില്ലാതെ എക്സ്ചേഞ്ച് വഴി വാങ്ങലും വില്‍ക്കലും സാധിക്കുന്നതിനാല്‍ സ്വര്‍ണ ബോണ്ടുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിപ്പെടും. ഓഹരികള്‍ വില്ക്കുന്നതുപോലെ എക്സ്ചേഞ്ചിലൂടെ സ്വതന്ത്രമായി സ്വര്‍ണബോണ്ടുകള്‍ നിക്ഷേപകര്‍ക്ക് വാങ്ങാനും വില്‍ക്കാനും സാധിക്കും. സ്വര്‍ണ വിലയുമായി ബന്ധിപ്പിച്ചാണ് നിക്ഷേപകര്‍ക്കു റിട്ടേണ്‍ ലഭിക്കുക.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
