നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ടുണ്ടോ? അല്ലെങ്കിൽ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാൻ താത്പര്യമുണ്ടോ? എങ്കിൽ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട് അവ എന്തൊക്കെയെന്ന് പരിശോധിക്കാം? ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ പിപിഎഫിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ 7.9 ശതമാനമാക്കിയാണ് സർക്കാർ നിലനിർത്തിയിരിക്കുന്നത്. പിപിഎഫിൽ പ്രതിവർഷം 1.5 ലക്ഷം രൂപ വരെയുള്ള സംഭാവനകൾ സെക്ഷൻ 80 സി പ്രകാരം ആദായനികുതി കിഴിവ് നേടാം. പിപിഎഫിന് 15 വർഷത്തെ കാലാവധിയാണുള്ളത്.
ജോയിന്റ് പിപിഎഫ് അക്കൗണ്ട്
ബാങ്ക് അക്കൗണ്ടുകൾ പോലെ പിപിഎഫ് ജോയിന്റ് അക്കൗണ്ടായി തുറക്കാൻ കഴിയില്ല. പ്രായപൂർത്തിയാകാത്ത മക്കളുടെ പേരിൽ മാതാപിതാക്കൾക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും. മാതാപിതാക്കൾക്ക് സ്വന്തം പേരിലും പിപിഎഫ് അക്കൗണ്ട് ഉണ്ടെങ്കിൽ കുട്ടികളുടെ അക്കൗണ്ട് ഉൾപ്പെടെ അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക പ്രതിവർഷം 1.5 ലക്ഷം രൂപയാണ്.
നികുതി ആനുകൂല്യം
പ്രായപൂർത്തിയാകാത്തവരുടെ പിപിഎഫ് അക്കൗണ്ടിലേക്കുള്ള സംഭാവന രക്ഷിതാവിന്റെ വരുമാനത്തിൽ നിന്നാണെങ്കിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം രക്ഷിതാവിന് നികുതി ആനുകൂല്യം നേടാൻ കഴിയും. 18 വയസ്സ് തികയുമ്പോൾ പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ട് സ്റ്റാറ്റസ് മൈനറിൽ നിന്ന് മേജറിലേയ്ക്ക് മാറ്റുന്നതിന് ഒരു അപേക്ഷ സമർപ്പിക്കാം. അതിനുശേഷം അക്കൗണ്ടിന്റെ പ്രവർത്തനം മേജർക്ക് തന്നെ കൈകാര്യം ചെയ്യാൻ കഴിയും.
എൻആർഐകൾക്ക് പിപിഎഫ് അക്കൗണ്ട്
എൻആർഐകൾക്ക് പുതിയ പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയില്ല. എന്നാൽ അവരുടെ നിലവിലുള്ള പിപിഎഫ് അക്കൗണ്ടുകൾ കാലാവധി തീരും വരെ കൈവശം വയ്ക്കാൻ കഴിയും. എന്നാൽ നിലവിലുള്ള പിപിഎഫ് അക്കൗണ്ടുകളിലേക്ക് പുതിയതായി നിക്ഷേപം നടത്താൻ സാധിക്കില്ല.
കൂടുതൽ പലിശ കിട്ടാൻ ചെയ്യേണ്ടത് എന്ത്?
ഓരോ മാസവും അഞ്ചിനും അവസാനത്തിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലൻസിലാണ് പിപിഎഫ് അക്കൗണ്ടിലെ പലിശ കണക്കാക്കുന്നത്. പലിശ വർദ്ധിപ്പിക്കുന്നതിന്, വരിക്കാരൻ ഓരോ മാസവും അഞ്ചിന് മുമ്പായി സംഭാവനകളോ ഒറ്റത്തവണയോ നിക്ഷേപിക്കണം.
ഭാഗിക പിൻവലിക്കൽ
ഏഴാം സാമ്പത്തിക വർഷം മുതൽ അക്കൗണ്ടിൽ നിന്ന് ഭാഗികമായി പണം പിൻവലിക്കാൻ സാധിക്കും. പിപിഎഫിൽ നിന്നുള്ള ഭാഗിക പിൻവലിക്കലുകളും നികുതി രഹിതമാണ്. പിപിഎഫ് അക്കൗണ്ട് 15 വർഷത്തിനപ്പുറത്തേക്ക് നീട്ടിയാലും ഭാഗിക പിൻവലിക്കൽ അനുവദനീയമാണ്.
15 വർഷത്തിന് ശേഷം
15 വർഷത്തെ മെച്യൂരിറ്റി കാലയളവിനുശേഷവും കൂടുതൽ സംഭാവനകൾ നൽകിയോ അല്ലാതെയോ പിപിഎഫ് അക്കൗണ്ട് നിലനിർത്താനാകും. പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് വരെ പലിശ നേടുന്നത് തുടരും. കാലാവധി പൂർത്തിയായി 15 വർഷത്തിനുശേഷം ഒരു വരിക്കാരൻ കൂടുതൽ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അക്കൗണ്ട് കാലാവധി പൂർത്തിയായ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ വരിക്കാരൻ ഫോം എച്ച് സമർപ്പിക്കണം.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
