എന്താണ് എസ്‌ഐ‌പി നിക്ഷേപം? 10000 രൂപ കൊണ്ട് ലക്ഷങ്ങളുണ്ടാക്കുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിർന്നവർ പലപ്പോഴും യുവതലമുറയോട് അവരുടെ ലക്ഷ്യങ്ങൾക്കായി പണം ലാഭിക്കാനും നിക്ഷേപം ആരംഭിക്കാനും പറയാറുണ്ട്. എന്നാൽ നിക്ഷേപത്തെക്കുറിച്ച് ഒന്നും അറിയാത്ത ആളുകൾക്ക് എസ്‌ഐ‌പി, ഇക്വിറ്റി, ഡെറ്റ് ഫണ്ട്, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ പദങ്ങൾ കേൾക്കുമ്പോൾ ഇവയ്ക്ക് എന്തെല്ലാം പ്രയോജനങ്ങൾ ഉണ്ടെന്നും മനസ്സിലാകില്ല. ലാഭകരമായ എസ്ഐപി നിക്ഷേപത്തെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ ഇതാ..

 

എന്താണ് എസ്ഐപി നിക്ഷേപം?

എന്താണ് എസ്ഐപി നിക്ഷേപം?

സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി പേര് പോലെ തന്നെ അച്ചടക്കമുള്ള നിക്ഷേപമാണ്. ഒരു നിശ്ചിത തുക ഒരു നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപിയുടേത്. നിക്ഷേപകന് അവർ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക, എസ്‌ഐ‌പി തീയതി, സ്കീമുകൾ എന്നിവ തീരുമാനിക്കാവുന്നതാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങൾ, വിരമിക്കൽ, വാഹനം വാങ്ങുക തുടങ്ങിയ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങൾക്ക് അനുസരിച്ച് ഒരാൾക്ക് അവരുടെ എസ്ഐപി ആസൂത്രണം ചെയ്യാൻ കഴിയും.

മ്യൂച്വൽ ഫണ്ട് അല്ല

മ്യൂച്വൽ ഫണ്ട് അല്ല

എസ്‌ഐ‌പി ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ എസ്‌ഐ‌പി ഒരു നിക്ഷേപ രീതിയാണ്, ഒരു ഫണ്ട് / സ്കീം അല്ലെങ്കിൽ ഒരു സ്റ്റോക്ക് അല്ലെങ്കിൽ ഇൻ‌വെസ്റ്റ്മെൻറ് അവന്യൂ അല്ല എന്നതാണ് വസ്തുത. അടിസ്ഥാനപരമായി നിങ്ങൾക്കിഷ്ടമുള്ള ഒരു ഫണ്ടിലോ സ്കീമിലോ നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കാനുള്ള മാർ​ഗമാണ് മാത്രമാണ് എസ്ഐപി.

5000 രൂപ മാസം നിക്ഷേപിക്കാമോ ? ഇതാ മികച്ച സിപ്പുകള്‍

ഉദാഹരണം

ഉദാഹരണം

15 വർഷത്തിനുള്ളിൽ ഒരു കോടി രൂപ ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കരുതുക. എന്നാൽ വളരെ ഉയർന്ന വരുമാനം നേടാമെന്ന പ്രതീക്ഷയോടെ 15 വർഷത്തേക്ക് മ്യൂച്വൽ ഫണ്ട് എസ്‌ഐ‌പിയിൽ കുറേശ്ശെ പണം നിക്ഷേപിചിട്ട് കാര്യമില്ല. അതിനാൽ എല്ലാ മാസവും ഏതെങ്കിലും ക്രമരഹിതമായ തുക നിക്ഷേപിക്കുന്നതിനു പകരം, നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ നിങ്ങൾ എത്രത്തോളം സംഭാവന നൽകണമെന്ന് ആദ്യം കണക്കാക്കുക.

സ്ത്രീകള്‍ക്ക് സാമ്പത്തികം നിയന്ത്രിക്കാനുളള വഴികള്‍

മാസം 10000 രൂപ

മാസം 10000 രൂപ

നിങ്ങൾ പ്രതിമാസം 10,000 രൂപ എസ്ഐപിയിൽ നിക്ഷേപിക്കാൻ ആരംഭിക്കുകയും അടുത്ത 15 വർഷത്തേക്ക് ഇത് തുടരുകയും ചെയ്യുന്നുവെന്ന് കരുതുക. 10 മുതൽ 2 ശതമാനം വാർഷിക ശരാശരി വരുമാനം നേടാനായാൽ നിങ്ങൾക്ക് 15 വർഷത്തിനുള്ളിൽ 41 മുതൽ 50 ലക്ഷം രൂപ സമാഹരിക്കാനാകും. എന്നാൽ 15 വർഷത്തിനുള്ളിൽ 10 മുതൽ 12 ശതമാനം നേട്ടമുണ്ടായാൽ ഒരു കോടി രൂപ സമാഹരിക്കുന്നതിന്, നിങ്ങൾ പ്രതിമാസം 20,000 മുതൽ 24,000 രൂപ വരെ നിക്ഷേപിക്കേണ്ടതുണ്ട്.

മാസം 500 രൂപ നിക്ഷേപിച്ച് കാശുണ്ടാക്കാം; മികച്ച എസ്ബിഐ മ്യൂചൽ ഫണ്ട് സ്കീമുകൾ ഇതാ..

ലക്ഷ്യത്തിന് അനുസരിച്ച് നിക്ഷേപം

ലക്ഷ്യത്തിന് അനുസരിച്ച് നിക്ഷേപം

എസ്ഐപിയുടെ ആദ്യപടി നിങ്ങളുടെ ലക്ഷ്യം ലക്ഷ്യങ്ങളുടെ നിർണ്ണയത്തോടെ ആരംഭിക്കുന്നു. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിക്ഷേപം അവരുടെ ലക്ഷ്യം നിർവ്വചിക്കേണ്ടതുണ്ട്. ഇത് ഏതുതരം സ്കീം തെരഞ്ഞെടുക്കുമെന്ന് വിശകലനം ചെയ്യാൻ ജനങ്ങളെ സഹായിക്കും, നിക്ഷേപത്തിന്റെ കാലാവധി, ഇൻവെൻഷൻ പ്രതീക്ഷിക്കുന്ന വരുമാനം, അങ്ങനെ പലതും.

malayalam.goodreturns.in

English summary

എന്താണ് എസ്‌ഐ‌പി നിക്ഷേപം? 10000 രൂപ കൊണ്ട് ലക്ഷങ്ങളുണ്ടാക്കുന്നത് എങ്ങനെ?

Here are some things you should know about profitable SIP investments. Read in malayalam.
Story first published: Saturday, October 5, 2019, 12:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X