കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പുതിയ വരുമാന സാധ്യത തുറന്ന് യൂട്യൂബ്. സൂപ്പര്‍ താങ്ക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഫീച്ചറിലൂടെ കൂടുതല്‍ കണ്ടന്റ് നിര്‍മാതാക്കളെ ആകര്‍ഷിക്കുവാന്‍ കഴിയുമെന്നും യൂട്യൂബ്
കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പുതിയ വരുമാന സാധ്യത തുറന്ന് യൂട്യൂബ്. സൂപ്പര്‍ താങ്ക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഫീച്ചറിലൂടെ കൂടുതല്‍ കണ്ടന്റ് നിര്‍മാതാക്കളെ ആകര്‍ഷിക്കുവാന്‍ കഴിയുമെന്നും യൂട്യൂബ് പ്രതീക്ഷിക്കുന്നു. കോവിഡ് കാലത്ത് കൂടുതല്‍ പണം നേടുവാനുള്ള അവസരമാണ് ഈ പെയ്ഡ് ഫീച്ചറിലൂടെ കണ്ടന്റ് നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

യൂട്യൂബ് അവതരിപ്പിക്കുന്ന നാലാമത്തെ പെയ്ഡ് ഡിജിറ്റല്‍ ഫീച്ചറാണ് സൂപ്പര്‍ താങ്ക്സ്. 2017ല്‍ അവതരിപ്പിച്ച സൂപ്പര്‍ ചാറ്റ്സ്, 2018ലെ ചാനല്‍ മെമ്പര്‍ഷിപ്പ്, 2019ല്‍ അവതരിപ്പിച്ച സൂപ്പര്‍ സ്റ്റിക്കര്‍ എന്നീ പെയ്ഡ് ഫീച്ചറുകള്‍ പിന്നാലെയാണ് 2021ല്‍ സൂപ്പര്‍ താങ്ക്സ് ഫീച്ചറുമായി യൂട്യൂബ് രംഗത്ത് വന്നിരിക്കുന്നത്.
പിഎം പെന്ഷന് യോജന; ഈ പദ്ധതിയിലൂടെ നേടാം വര്‍ഷം 1,11,000 രൂപ
യൂട്യൂബ്ഉപയോക്താക്കള്ക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട കണ്ടന്റ് നിര്‍മാതാക്കള്‍ക്ക് 40 രൂപ മുതല്‍ 1000 രൂപ വരെ സമ്മാനമായി നല്കുവാന് സൂപ്പര്‍ താങ്ക്സ് ഫീച്ചറിലൂടെ സാധിക്കും. ഇന്ത്യയിലെ യൂട്യൂബ് കണ്ടന്റ് നിര്‍മാതാക്കള്‍ക്ക് അധിക വരുമാനവും ഒപ്പം വിശ്വസനീയമായ പ്രേക്ഷകാടിത്തറ നേടുവാനും സൂപ്പര്‍ താങ്ക്സ് ഫീച്ചര്‍ സഹായിക്കുമെന്ന് രാജ്യത്തെ മുന്‍നിര യൂട്യൂബര്‍മാര്‍ അഭിപ്രായപ്പെടുന്നു.
സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി
ഇന്ത്യയില്‍ യൂട്യൂബില്‍ നിന്നും പരസ്യാടിസ്ഥാനത്തിലുള്ള വരുമാനം കാര്യമായി ലഭിച്ചു തുടങ്ങിയിട്ടില്ലാത്തതിനാല്‍ യൂട്യബര്മാരെല്ലാം മറ്റ് വരുമാന വഴികളുടെ അന്വേഷണത്തിലാണ്. യൂട്യൂബില്‍ കണ്ടന്റു തയ്യാറാക്കി അപ്ലോഡു ചെയ്യുകയും അതിലേക്ക് നീണ്ടകാലത്തെക്ക് ആള്‍ക്കാരെ അവരുടെ താത്പര്യം നഷ്ടപ്പെടുത്താതെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുകയും ചെയ്യുക എന്നത് ഏറെ ശ്രമകരമായ പ്രവൃത്തി തന്നെയാണ്.
ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് ഓഹരികള്‍ എങ്ങനെ മാറ്റാമെന്നറിയാമോ?
ഇതിനായി ഏറെ സമയവും പരിശ്രമവും ആവശ്യമായി വേണം. അതിനാല്‍ പല കണ്ടന്റ് ക്രിയേറ്റര്‍മാരും അധിക വരുമാനം കണ്ടെത്തുന്നതിനായി ഇന്‍സ്റ്റഗ്രാം പോലുള്ള മറ്റ് പ്ലാറ്റുഫോമുകളിലേക്കും ശ്രദ്ധതിരിക്കാറുണ്ട്.
കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം
സൂപ്പര്‍ താങ്ക്സ് ഫീച്ചറിലൂടെ യൂട്യൂബ് ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെടുന്ന യൂട്യൂബ് ചാനലുകള്‍ക്കുള്ള പിന്തുണ സാമ്പത്തീക സഹായിമായി നല്കുവാന് സാധിക്കും. 68 രാജ്യങ്ങളിലെ പതിനായിരക്കണക്കിന് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂബിന്റെ പുതിയ സൂപ്പര്‍ താങ്ക്സ് ഫീച്ചര്‍ ലഭ്യമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
