49 രൂപയുടെ പ്ലാന്‍ അവസാനിപ്പിച്ചു; ഇനി എയര്‍ടെലിന്റെ ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാന്‍ 79 രൂപയുടേത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധികം ഉപഭോഗാവശ്യങ്ങളൊന്നുമില്ലാതെ തങ്ങളുടെ നമ്പര്‍ ആക്ടീവ് ആയിരിക്കാന്‍ മാത്രം റീച്ചാര്‍ജ് ചെയ്യുന്നവരാണ് എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നവരില്‍ അധികവും. കുറഞ്ഞ വരുമാനമുള്ള മുതിര്‍ന്ന പൗരന്മാരും വീട്ടമ്മമാരും ഒക്കെ പലപ്പോഴും ഉപയോഗിക്കുന്നത് ഇത്തരം ചെറിയ പ്ലാനുകള്‍ ആയിരിക്കും.

 

ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളാല്‍ വലഞ്ഞോ? കുറഞ്ഞ പലിശ നിരക്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇങ്ങനെ ലഭിക്കുമല്ലോ!

എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകള്‍

എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകള്‍

തങ്ങളുടെ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്ന രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍, പ്ലാനുകള്‍ ആരംഭിക്കുന്ന ഏറ്റവും കുറഞ്ഞ താരിഫ് നിരക്കിലും മാറ്റം വരുത്തിയിരിക്കുകയാണ്. ഇനി കമ്പനിയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ആരംഭിക്കുന്നത് 79 രൂപ മുതലാണ്. അതില്‍ കുറവുള്ള പ്ലാനുകള്‍ ഉപേക്ഷിക്കുവാന്‍ കമ്പനി തീരുമാനമെടുത്തു കഴിഞ്ഞു.

എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം

49 രൂപയുടെ പ്ലാന്‍

49 രൂപയുടെ പ്ലാന്‍

49 രൂപയായിരുന്നു എയര്‍ടെലിന്റെ എന്‍ട്രി ലവല്‍ പ്രീപെയിഡ് പ്ലാനിനായി ഈടാക്കിയിരുന്ന തുക. അതിനേക്കാള്‍ 4 മടങ്ങോളം ഉയര്‍ന്ന ഔട്ട്‌ഗോയിംഗ് സമയവും, ഇരട്ടി ഡാറ്റ സേവനവും 79 രൂപയുടെ പുതുക്കിയ പ്ലാനില്‍ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നു.എന്‍ട്രി ലെവല്‍ പ്ലാനുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ബാലന്‍സിനെപ്പറ്റി ആശങ്കപ്പെടാതെ ദീര്‍ഘനേരം കണക്ടഡ് ആയിരിക്കാന്‍ ഈ മാറ്റം സഹായകമാകുമെന്നാണ് എയര്‍ടെല്‍ പറയുന്നത്. ഏറ്റവും മികച്ച കണക്ടിവിറ്റി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമാണ് ഈ മാറ്റമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

നിക്ഷേപം നടത്തുവാന്‍ മികച്ച ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം

എന്‍ട്രി ലെവല്‍ പ്ലാനുകള്‍

എന്‍ട്രി ലെവല്‍ പ്ലാനുകള്‍

200 MB ഡാറ്റയും 64 രൂപയുടെ ടോക്ക് ടൈമുമാണ് 28 ദിവസത്തെ വാലിഡിറ്റിയില്‍ 79 രൂപയുടെ പ്ലാനില്‍ ഉപയോക്താവിന് ലഭിക്കുക. 10 രൂപ മുതല്‍ 100 രൂപ വരെയുള്ള എന്‍ട്രി ലെവല്‍ പ്ലാനുകളും എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. 10, 20, 100 രൂപയുടെ പ്ലാനുകളില്‍ ടോക്ക് ടൈം സേവനം മാത്രമാണ് ഉപയോക്താവിന് ലഭിക്കുക. 45, 49, 79 രൂപയ്ക്കും എയര്‍ടെല്‍ ടോക്ക്‌ടൈം പ്ലാനുകള്‍ ലഭ്യമാണ്. 49 രൂപയുടെ പ്ലാനില്‍ 100 എംബി ഡാറ്റയും 79 രൂപയുടെ പ്ലാനില്‍ 200 എംബി ഡാറ്റയും ഉപയോക്താക്കള്‍ക്ക് ലഭിക്കും. 45 രൂപയുടെ പ്ലാനില്‍ 28 രൂപത്തെ വാലിഡിറ്റി ലഭിക്കുമെന്നതിനാല്‍ പ്ലാന്‍ ആക്ടീവായി വെക്കുന്നതിന് 45 രൂപയുടെ പ്ലാന്‍ അനുയോജ്യമാണ്.

ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ 18 ലക്ഷം രൂപയായി; കമ്പനി ഏതെന്ന് അറിയാമോ?

ഡാറ്റ ഒണ്‍ലി പ്ലാനുകള്‍

ഡാറ്റ ഒണ്‍ലി പ്ലാനുകള്‍

48 രൂപയ്ക്കും 98 രൂപയ്ക്കുമാണ് എയര്‍ടെല്‍ ഡാറ്റ ഒണ്‍ലി പ്ലാനുകള്‍ നല്‍കുന്നത്. 48 രൂപയുടെ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 3 ജിബി ഡാറ്റയും 98 രൂപയുടെ പ്ലാനില്‍ 12 ജിബി ഡാറ്റയും ലഭിക്കും. 98 രൂപ പ്ലാനിന്റെ വാലിഡിറ്റി നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെയായിരിക്കും.

ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 1000 രൂപയിലേറെ വര്‍ധന; അറിയാമോ ഈ ടെക് കമ്പനിയെ?

കോര്‍പറേറ്റ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍

കോര്‍പറേറ്റ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍

299 രൂപ മുതലുള്ള പുതിയ കോര്‍പറേറ്റ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും എയര്‍ടെല്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ബിസിനസ് ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ പ്ലാനുകളാണിവ. 299 രൂപയ്ക്ക് 30 ജിബി ഡാറ്റ, 349 രൂപയ്ക്ക് 40 ജിബി ഡാറ്റ, 399 രൂപയ്ക്ക് 60 ജിബി ഡാറ്റയും, 499 രൂപയ്ക്ക് 100 ജിബി ഡാറ്റയും, 1599 രൂപയ്ക്ക് 500 ജിബി ഡാറ്റയുമാണ് ഈ പ്ലാനുകളില്‍ ലഭിക്കുക.

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം

മറ്റ് നേട്ടങ്ങള്‍

മറ്റ് നേട്ടങ്ങള്‍

എയര്‍ടെല്‍ കാള്‍ മാനേജര്‍ പോലുള്ള ബിസിനസ് ടൂളുകളും, 399 രൂപ മുതലുള്ള കോര്‍പ്പറേറ്റ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ വിങ്ക് മ്യൂസിക് ആപ്പ്, എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പ് പ്രീമിയം തുടങ്ങിയ സേവനങ്ങളും ലഭിക്കും. 499 രൂപയുടെയും 1599 രൂപയുടെയും പ്ലാനുകളില്‍ 1 വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, 1 വര്‍ഷത്തെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ സെക്യുര്‍, വിങ്ക് മ്യൂസിക് ആപ്പ് പ്രീമിയം, എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പ് പ്രീമിയം എന്നീ സേവനങ്ങളും ഉപയോക്താവിന് നല്‍കുന്നു. പരിധിയില്ലാത്ത കോളിംഗ് സേവനവും ഉപയോക്താവിന് ലഭിക്കും.

Read more about: airtel
English summary

Airtel discontinued its 49 Rs. plan; now the reasonable offering starts from Rs 79 with validity of 28 days | 49 രൂപയുടെ പ്ലാന്‍ അവസാനിപ്പിച്ചു; ഇനി എയര്‍ടെലിന്റെ ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാന്‍ 79 രൂപയുടേത്

Airtel discontinued its 49 Rs. plan; now the reasonable offering starts from Rs 79 with validity of 28 days
Story first published: Wednesday, July 28, 2021, 15:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X