ദിവസം വെറും 7 രൂപ മാറ്റി വയ്ക്കാനുണ്ടോ? നിങ്ങൾക്കും നേടാം മാസം 5000 രൂപ പെൻഷൻ, എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസംഘടിത മേഖലയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് 2015-16 ലെ കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ച സർക്കാർ പദ്ധതിയാണ് അടൽ പെൻഷൻ യോജന (എപിവൈ). 60 വയസ്സിന് ശേഷം പ്രതിമാസം 1,000 രൂപ, 2,000 രൂപ, 3,000 രൂപ, 4,000 രൂപ, 5000 രൂപ എന്നിങ്ങനെ പെൻഷൻ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രതിമാസം 5,000 രൂപ പെൻഷൻ ലഭിക്കുന്നതിന് നിങ്ങൾക്ക് പ്രതിമാസം 210 രൂപ മുതൽ നിക്ഷേപിക്കാം. എല്ലാ മാസവും 210 രൂപ വരെ നിക്ഷേപിക്കണമെങ്കിൽ നിങ്ങൾ ദിവസവും 7 രൂപ വീതം നീക്കി വയ്ക്കണം.

 

യോഗ്യത

യോഗ്യത

  • വരിക്കാരൻ ഇന്ത്യയിലെ ഒരു പൗരനായിരിക്കണം.
  • അടൽ പെൻഷൻ യോജനയിൽ ചേരുന്നതിന് വരിക്കാരുടെ പ്രായം 18 -40 വയസ്സിനിടയിലായിരിക്കണം.
  • വരിക്കാർക്ക് അടൽ പെൻഷൻ യോജനയിൽ ഒരു ബാങ്ക് ശാഖ, പോസ്റ്റ് ഓഫീസ് എന്നിവ വഴി നിക്ഷേപം നടത്താം.
  • അടൽ പെൻഷൻ യോജന അക്കൗണ്ടിൽ നാമനിർദ്ദേശവും പങ്കാളിയുടെ വിശദാംശങ്ങളും നൽകേണ്ടത് നിർബന്ധമാണ്.
  • സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് സൗകര്യത്തിലൂടെ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ അല്ലെങ്കിൽ അർദ്ധ വാർഷിക അടിസ്ഥാനത്തിൽ സംഭാവനകൾ നൽകാമെന്നത് ശ്രദ്ധിക്കുക.

പെൻഷൻകാരുടെ നൂലാമാലകൾ ഒഴിഞ്ഞു, പെൻഷൻ നൽകുന്ന ബാങ്കുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾപെൻഷൻകാരുടെ നൂലാമാലകൾ ഒഴിഞ്ഞു, പെൻഷൻ നൽകുന്ന ബാങ്കുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ

പെൻഷൻ തുക

പെൻഷൻ തുക

പ്രതിമാസം 1,000 മുതൽ 5,000 രൂപ വരെ നിശ്ചിത പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന്, വരിക്കാരൻ 18-ാമത്തെ വയസ്സിൽ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ പ്രതിമാസം 42 മുതൽ 210 രൂപ വരെ നിക്ഷേപം നടത്തണം. വരിക്കാരൻ 40 വയസിൽ പദ്ധതിയിൽ ചേരുകയാണെങ്കിൽ, നിശ്ചിത പെൻഷൻ തുകയ്ക്ക് പ്രതിമാസം 291 മുതൽ 1,454 രൂപ വരെ നിക്ഷേപിക്കേണ്ടി വരും.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിമുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി

നിക്ഷേപ തുക

നിക്ഷേപ തുക

പ്രതിമാസം 1,000 രൂപ പെൻഷൻ ലഭിക്കാൻ 42 രൂപ മുതൽ 291 രൂപ വരെയാണ് നിക്ഷേപിക്കേണ്ടത്. 2000 രൂപ പെൻഷൻ ലഭിക്കാൻ 84 രൂപ മുതൽ 582 രൂപ വരെ നിക്ഷേപം നടത്തണം. 18 മുതൽ 40 വയസ്സു വരെയുള്ള പ്രായമുള്ളവ‍ർ പ്രതിമാസം 126 രൂപ മുതൽ 873 രൂപ വരെ നിക്ഷേപം നടത്തിയാൽ 3000 രൂപ വരെ പെൻഷൻ ലഭിക്കും. 168 മുതൽ 1,164 രൂപ വരെ നിക്ഷേപം നടത്തിയാൽ മാസം 4000 രൂപ പെൻഷൻ ലഭിക്കും. പ്രതിമാസം 5000 രൂപ പെൻഷൻ ലഭിക്കാൻ 18 മുതൽ 39 വയസ്സു വരെ പ്രായമുള്ളവ‍ർ 210 രൂപ മുതൽ 1318 രൂപ വരെ പ്രതിമാസ നിക്ഷേപ നടത്തണം.

തുകയിൽ മാറ്റം വരുത്താം

തുകയിൽ മാറ്റം വരുത്താം

2020 ജൂലൈ 1 മുതൽ എപി‌വൈ വരിക്കാർക്ക് അവരുടെ പെൻഷൻ തുക എപ്പോൾ വേണമെങ്കിലും കൂട്ടാനോ കുറയ്ക്കാനോ സാധിക്കും. നേരത്തെ ഈ സൗകര്യം എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. നിങ്ങളുടെ പുതുക്കിയ സംഭാവന തുക പെൻഷൻ തുകയെ അടിസ്ഥാനമാക്കി തീരുമാനിക്കും. അതുപോലെ, ആവശ്യമായ പ്രതിമാസ നിക്ഷേപം തുടരാൻ നിങ്ങൾക്ക് കഴിയില്ലെന്ന് തോന്നുകയാണെങ്കിൽ പെൻഷൻ തുകയിൽ കുറവും അനുവദനീയമാണ്. ഏത് മാസത്തിലും ഒരു സാമ്പത്തിക വർഷത്തിൽ ഒരിക്കൽ നിങ്ങൾക്ക് പെൻഷൻ തുകയിൽ മാറ്റം വരുത്താൻ കഴിയും.

ബാങ്കിനെ അറിയിക്കുക

ബാങ്കിനെ അറിയിക്കുക

തുകയിൽ മാറ്റം വരുത്താൻ ഒരു ഫോം പൂരിപ്പിച്ച് നിങ്ങളുടെ ബാങ്ക് ശാഖയിൽ നൽകണം. പെൻഷൻ തുകയിൽ കുറവ് വരുത്തിയെങ്കിൽ മിച്ചമുള്ള തുക വരിക്കാരന് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തിരികെ നൽകും.

എൽ‌ഐ‌സി പിഎംവിവിവൈ പെൻഷൻ പദ്ധതിയിൽ മാറ്റം: മാസം 10000 രൂപ വരെ പെൻഷൻ നേടാം, അറിയേണ്ട കാര്യങ്ങൾഎൽ‌ഐ‌സി പിഎംവിവിവൈ പെൻഷൻ പദ്ധതിയിൽ മാറ്റം: മാസം 10000 രൂപ വരെ പെൻഷൻ നേടാം, അറിയേണ്ട കാര്യങ്ങൾ

English summary

atal pension yojana scheme: how to get rs 5000 pension monthly | ദിവസം വെറും 7 രൂപ മാറ്റി വയ്ക്കാനുണ്ടോ? നിങ്ങൾക്കും നേടാം മാസം 5000 രൂപ പെൻഷൻ, എങ്ങനെ?

The scheme aims to ensure a pension of Rs 1,000, Rs 2,000, Rs 3,000, Rs 4,000 and Rs 5,000 per month after the age of 60. Read in malayalam.
Story first published: Friday, July 10, 2020, 14:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X