പണം പിൻവലിക്കാനും ബാങ്കിന് പണം നൽകണം! സൗജന്യമെന്ന് കരുതുന്ന 7 ബാങ്കിം​ഗ് സേവനങ്ങളുടെ യഥാർഥ നിരക്കറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി ആരും തന്നെ ഇന്നത്തെ കാലത്തുണ്ടാകില്ല. ഇടപാടുകൾ ഡിജിറ്റാലകുമ്പോൾ എളുപ്പത്തിൽ ഉപയോ​ഗിക്കാൻ ബാങ്ക് അക്കൗണ്ടും എടിഎം സൗകര്യങ്ങളും ആവശ്യമാണ്. ഡിജിറ്റലായി അക്കൗണ്ട് എടുക്കാൻ സാധിക്കുന്നതിനാൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുള്ളവരാകും കൂടുതൽ. ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പല തരത്തിലുള്ള സർവീസുകൾ ബാങ്ക് നൽകുന്നുണ്ട്.

 

പണം നിക്ഷേപിക്കുന്നതിനൊപ്പം എളുപ്പത്തിൽ മറ്റൊരാളിലേക്ക് എത്തിക്കാനും ചെക്ക് വഴി പണം നൽകാനും സാധിക്കും. എന്നാൽ ബാങ്കിന്റെ ഈ സേവനങ്ങൾ സൗജന്യമാണോ. ബാങ്കിൽ നിന്ന് ലഭിക്കുന്ന മിക്ക സേവനങ്ങൾക്കും ബാങ്ക് സർവീസ് ചാർജായി അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്നുണ്ട്. ഇവയിൽ പ്രധാനപ്പെട്ട 7 ചാർജുകൾ നോക്കാം. 

പണമിടപാട്

പണമിടപാട്

ബാങ്ക് അക്കൗണ്ടുകളുടെ പ്രധാന ആവശ്യം പണമിടപാടുകള്‍ തന്നെയാണ്. എല്ലാ ബാങ്കുകളിലും ഒരു പരിധി വരെ മാത്രമെ പണമിടപാടുകള്‍ സൗജന്യമായി നടത്താന്‍ സാധിക്കുരയുള്ളൂ. പരിധി കടന്നുള്ള പണമിടപാടിന് ബാങ്ക് ചാര്‍ജ് ഈടാക്കും. ബാങ്കുകള്‍ക്ക് അനുസരിച്ച് ചാര്‍ജില്‍ വ്യത്യാസമുണ്ടാകും. ദേശസാത്കൃത ബാങ്കുകള്‍ 20 രൂപ മുതല്‍ 100 രൂപ വരെ ഈടാക്കുന്നുണ്ട്. 

Also Read: സൂപ്പർ മാർക്കറ്റ് മുതൽ വാഹന ഷോറും വരെ; സാധാരണക്കാരന്റെ ജീവിതത്തെ റിപ്പോ നിരക്ക് ബാധിക്കുന്നത് എങ്ങനെ?Also Read: സൂപ്പർ മാർക്കറ്റ് മുതൽ വാഹന ഷോറും വരെ; സാധാരണക്കാരന്റെ ജീവിതത്തെ റിപ്പോ നിരക്ക് ബാധിക്കുന്നത് എങ്ങനെ?

മിനിമം ബാലന്‍സ്

മിനിമം ബാലന്‍സ്

ബാങ്ക് അക്കൗണ്ടുകളില്‍ നിശ്ചിത തുക ബാലന്‍സായി കരുതണമെന്ന് ബാങ്കുകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇ പരിധിയില്‍ താഴേക്ക് പോയാല്‍ 'മിനിമം ബാലന്‍ ചാര്‍ജ്' ഈടാക്കും. ഉദാഹരണത്തിന് എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുകളില്‍ 10,000 രൂപ മിനിമം ബാലന്‍സ് ആവശ്യമാണ്. തുക ഇതില്‍ കുറയുന്നതിന് അുസരിച്ച് ബാങ്ക് പിഴ ഈടാക്കും. ഓരോ ബാങ്കിലും അക്കൗണ്ട് തരമനുസരിച്ച് മിനിമം ബാലന്‍സ് പരിധിയും ചാര്‍ജും വ്യത്യസ്തമായിരിക്കും.

ഐഎംപിഎസ് ഇടപാട്

ഐഎംപിഎസ് ഇടപാട്

രാജ്യത്തെ ബാങ്കുകള്‍ക്കിടയില്‍ പണം അയക്കുന്നതിന് ഉപയോഗിക്കുന്നതിന് ഉപയോഗിക്കുന്ന സുരക്ഷത സംവിധാനമാണ് ഇമ്മിഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ് അഥവാ ഐഎംപിഎസ്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഐഎംപിഎസ് നിയന്ത്രിക്കുന്നത്. റിയല്‍ ടൈം ഇടപാടിനൊപ്പം അവധി ദിവസങ്ങളിലും ഐഎംപിഎസ് വഴി പണമയക്കാം.

എന്നാല്‍ മിക്ക ബാങ്കുകളുിം ഇന്നും ഐഎംപിഎസ് ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇത് 1 രൂപ മുതല്‍ 25 രൂപ വരെ വരും. ഇതേസമയം എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ സൗജന്യമായി ഉപയോഗിക്കാം. 

ചെക്ക്

ചെക്ക്

ചെക്ക് ക്ലിയറന്‍സിന് ബാങ്ക് ചാര്‍ജ് ഈടാക്കുന്നത് തുക അനുസരിച്ചാണ്. 1 ലക്ഷം രൂപ വരെയുള്ള ചെക്കുകള്‍ക്ക് ക്ലിയറന്‍സ് ചാര്‍ജില്ല. ഇതിലധികം തുകയുടെ ചെക്കുകള്‍ക്ക് 150 രൂപയാണ് ക്രിയറന്‍സ് ചാര്‍ജ് വരുന്നത്. ഇതോടൊപ്പം എസ്ബിഐ സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് 10 ചെക്കുകള്‍ മാത്രമാണ് സൗജന്യമായി അനുവദിക്കുന്നത്. 

Also Read: കൂടുതലായൊന്നും മുടക്കാതെ തന്നെ സാധാരണക്കാരനും കോടീശ്വരനാകാം; എങ്ങനെയെന്നല്ലേ?Also Read: കൂടുതലായൊന്നും മുടക്കാതെ തന്നെ സാധാരണക്കാരനും കോടീശ്വരനാകാം; എങ്ങനെയെന്നല്ലേ?

എടിഎം ഇടപാട്

എടിഎം ഇടപാട്

സുരക്ഷിതത്വവും എളുപ്പത്തില്‍ ലഭിക്കുമെന്നതിനാലും എടിഎം ഇടപാടുകള്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന കാലമാണ്. എന്നാല്‍ എടിഎമ്മുകളില്‍ നിന്നുള്ള സൗജന്യം പിന്‍വലിക്കലുകള്‍ക്ക് ബാങ്കുകള്‍ പരിധി വെച്ചിട്ടുണ്ട്. പരിധി കവിഞ്ഞാല്‍ ബാങ്കുകള്‍ 20-50 രൂപ വരെ ചാര്‍ജ് ഈടാക്കും. ഇത് ഓരോ ബാങ്ക് അനുസരിച്ചും വ്യത്യസ്തമായിരിക്കും. ഇതോടൊപ്പം ഡെബിറ്റ് കാര്‍ഡ് മാറ്റി വാങ്ങുന്നതിന് 50-500 രൂപ വരെ ഈടാക്കുന്നുണ്ട്. 

Also Read: കണ്ണുമടച്ച് നിക്ഷേപിക്കാം; മുതിർന്നവരാണെങ്കിൽ സർക്കാർ കൂടെയുണ്ട്; സ്ഥിര വരുമാനം നേടാൻ 5 പദ്ധതികൾAlso Read: കണ്ണുമടച്ച് നിക്ഷേപിക്കാം; മുതിർന്നവരാണെങ്കിൽ സർക്കാർ കൂടെയുണ്ട്; സ്ഥിര വരുമാനം നേടാൻ 5 പദ്ധതികൾ

എസ്എംഎസ് അലേര്‍ട്ട്

എസ്എംഎസ് അലേര്‍ട്ട്

ഓരോ തവണ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുമ്പോഴും അക്കൗണ്ടിലേക്ക് പണം വരുമ്പോഴും ഉപഭോക്താവിന് എസ്എംഎസ് വഴി ബാങ്ക് അറിയിപ്പ് നല്‍കാറുണ്ട്. മറ്റു സേവനങ്ങള്‍ സൗജന്യമല്ലാത്തത് പോലെ എസ്എംഎസ് അലോര്‍ട്ടിനും ബാങ്ക് പണം ഈടാക്കുന്നുണ്ട്. ചെറിയ തുകയാണെന്നതിനാല്‍ പലരും അറിയുന്നില്ലെന്നതാണ് സത്യം. ആക്‌സസ് ബാങ്കില്‍ മാസത്തില്‍ 5 രൂപയും ഐസിഐസിഐ ബാങ്കില്‍ ത്രൈമാസത്തില്‍ 15 രൂപയുമാണ് എസ്എംഎസ് ചാര്‍ജമായി ഈടാക്കുന്നത്.

Read more about: bank finance
English summary

Bank Levied Charges On Cash Transactions; These Are The 7 Banking Services That Get By Paid | പണം പിൻവലിക്കാനും ബാങ്കിന് പണം നൽകണം; പണം നൽകി ലഭിക്കുന്ന 7 ബാങ്കിം​ഗ് സേവനങ്ങൾ ഇതാ

Bank Levied Charges On Cash Transactions; These Are The 7 Banking Services That Get By Paid, Read In Malayalam
Story first published: Saturday, October 1, 2022, 10:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X