എല്‍ടിസി ക്യാഷ് വൗച്ചര്‍ സ്‌കീം - ആര്‍ക്കൊക്കെ ഗുണഭോക്താക്കളാകാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍ടിസി) ക്യാഷ് വൗച്ചര്‍ പദ്ധതി അവതരിപ്പിക്കുന്നത്. യാത്രാ ബത്തയ്ക്ക് പകരമായി ജീവനക്കാര്‍ വാങ്ങുന്ന ചരക്ക് സേവനങ്ങള്‍ നികുതിയിളവ് നല്‍കിക്കൊണ്ട് ഉപഭോഗം ഉയര്‍ത്തുവാന്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതി നടപ്പിലാക്കുന്നത്.

 
എല്‍ടിസി ക്യാഷ് വൗച്ചര്‍ സ്‌കീം - ആര്‍ക്കൊക്കെ ഗുണഭോക്താക്കളാകാം

2021 മാര്‍ച്ച് 31 ആണ് പദ്ധതിക്ക് കീഴില്‍ ഇളവിന് അവകാശപ്പെടേണ്ട അവസാന തീയ്യതി. എന്നാല്‍ ആര്‍ക്കൊക്കെ ഇതിന് അര്‍ഹതയുണ്ട് എന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. അവ എന്തൊക്കെയെന്നും നമുക്ക് അതിന് അര്‍ഹതയുണ്ടോയെന്നും നമുക്ക് പരിശോധിക്കാം.

പുതിയ നികുതി ക്രമം തിരഞ്ഞെടുത്ത ജീവനക്കാര്‍ക്ക് ഈ പദ്ധതി ബാധകമല്ല. പുതിയ നികുതി ക്രമത്തില്‍ നികുതി നിരക്കുകള്‍ താരതമ്യേന കുറവായിരിക്കുമെങ്കിലും ഇളവുകളും മറ്റ് കിഴിവുകളും നഷ്ടപ്പെടും.

നാല് വര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബ്ലോക്കില്‍ രണ്ട് യാത്രകള്‍ക്ക് മാത്രമാണ് ഒരു ജീവനക്കാരന് അവധി യാത്രാ ബത്ത കിഴിവിന് അര്‍ഹതയുണ്ടാവുക.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായിട്ടായിരുന്നു പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് ഇത് സ്വകാര്യ മേഖലയിലേക്കും കൂടി കൊണ്ടുവരികയായിരുന്നു.

12 ഒക്ടോബറിനും മാര്‍ച്ച് 31നും ഇടയിലുള്ള പര്‍ച്ചേസിംഗ് ബില്ലുകള്‍ സമര്‍പ്പിച്ചാലാണ് ഈ പദ്ധതിയിലെ ആനുകൂല്യം ജീവനക്കാര്‍ക്ക് ലഭിക്കുക.

12 ശതമാനമോ അതില്‍ക്കൂടുതലോ ജിഎസ്ടി ഉള്ള ചരക്ക് സേവനങ്ങളുടെ ബില്ലുകള്‍ ഇങ്ങനെ സമര്‍പ്പിക്കാം. ഡിജിറ്റല്‍ രീതിയിലായിരിക്കണം ഇവയുടെ ബില്ലുകള്‍ അടച്ചത് എന്നത് നിര്‍ബന്ധമാണ്.

Read more about: employee
English summary

benefits under ltc cash voucher scheme - know more

benefits under ltc cash voucher scheme - know more
Story first published: Sunday, March 21, 2021, 21:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X