കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം! ഈ പദ്ധതിയെപ്പറ്റി അറിയൂ

ഒരു നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണാഭരണങ്ങളോ, സ്വര്‍ണക്കട്ടികളോ സ്വര്‍ണ നാണയങ്ങളോ ഒക്കെ വാങ്ങിക്കുന്നവരില്‍ നമ്മളില്‍ പലരുമുണ്ടാകും. എന്നാല്‍ ഇത്തരത്തില്‍ സ്വര്‍ണം വാങ്ങിക്കുമ്പോഴുള്ള പ്രധാന പ്രശ്‌നമാണ് അവ എങ്ങനെ സൂക്ഷിക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണാഭരണങ്ങളോ, സ്വര്‍ണക്കട്ടികളോ സ്വര്‍ണ നാണയങ്ങളോ ഒക്കെ വാങ്ങിക്കുന്നവരില്‍ നമ്മളില്‍ പലരുമുണ്ടാകും. എന്നാല്‍ ഇത്തരത്തില്‍ സ്വര്‍ണം വാങ്ങിക്കുമ്പോഴുള്ള പ്രധാന പ്രശ്‌നമാണ് അവ എങ്ങനെ സൂക്ഷിക്കും എന്നത്. മോഷണ സാധ്യത ഭയന്ന് മിക്കവരും ഇത്തരം സാഹചര്യങ്ങളില്‍ ബാങ്ക് ലോക്കറുകളെയാണ് ആശ്രയിക്കാറ്. അപ്പോള്‍ അതിനായുള്ള ചിലവ് അധിക ബാധ്യതയായി മാറുകയും ചെയ്യും.

Also Read : വായ്പാ തിരിച്ചടവ് മുടങ്ങിയോ? നിങ്ങള്‍ക്കുള്ള ഈ 5 അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂAlso Read : വായ്പാ തിരിച്ചടവ് മുടങ്ങിയോ? നിങ്ങള്‍ക്കുള്ള ഈ 5 അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ

സ്വര്‍ണ നിക്ഷേപം

സ്വര്‍ണ നിക്ഷേപം

എന്നാല്‍ ഇത്തരം നൂലാമാലകളൊന്നുമില്ലാതെ സ്വര്‍ണം വാങ്ങിക്കുവാന്‍ സാധിക്കുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ ? അത്തരമൊരു സ്വര്‍ണ നിക്ഷേപത്തെക്കുറിച്ചാണ് ഇപ്പോള്‍ ഇവിടെ പറയുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അവതരിപ്പിച്ചിട്ടുള്ള സോവറീന്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപത്തിന്റെ ആറാം സീരീസ് പ്രഖ്യാപനം കേന്ദ്ര ബാങ്ക് നടത്തിക്കഴിഞ്ഞു. ആഗസ്ത് 30 മുതല്‍ സെപ്തംബര്‍ 3 വരെയുള്ള കാലയളവില്‍ സബ്‌സ്‌ക്രിപ്ഷന്‍ നടത്താം. ഗ്രാമിന് 4732 രൂപയാണ് ഇഷ്യു വില.

Also Read : ഐഎഎസ് ഓഫീസറില്‍ നിന്നും പച്ചക്കറി വിപണനത്തിലേക്ക്; അറിയണം ഈ സ്റ്റാര്‍ട്ട് അപ്പ് വിജയഗാഥAlso Read : ഐഎഎസ് ഓഫീസറില്‍ നിന്നും പച്ചക്കറി വിപണനത്തിലേക്ക്; അറിയണം ഈ സ്റ്റാര്‍ട്ട് അപ്പ് വിജയഗാഥ

സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍

സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍

സര്‍ക്കാറിന് വേണ്ടി ആര്‍ബിഐയാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്. നിലവിലെ വിപണി വിലയേക്കാളും താഴ്ന്ന നിരക്കില്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങിക്കുവാന്‍ സാധിക്കുമെന്നതാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളുടെ പ്രത്യേകത. ഓണ്‍ലൈനായോ ഡിജിറ്റില്‍ രീതിയിലോ പെയ്‌മെന്റ് നടത്തുന്ന നിക്ഷേപകര്‍ക്ക് ഗ്രാമിന് 50 രൂപ അധിക കിഴിവും ലഭിക്കും. അത്തരം നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡ് ബോണ്ടിന്റെ ഇഷ്യൂ വില ഗ്രാമിന് 4,682 രൂപയാണ്. 2021 മെയ് മാസം മാസം സെപ്ംബര്‍ വരെ ആറ് ഗഢുക്കളായാണ് 2021-22 സാമ്പത്തീക വര്‍ഷത്തെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യൂ ചെയ്യുക എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Also Read : എന്താണ് ടോപ് അപ്പ് വായ്പകള്‍? അവ വ്യക്തിഗത വായ്പകള്‍ക്ക് സമാനമാണോ? അറിയാംAlso Read : എന്താണ് ടോപ് അപ്പ് വായ്പകള്‍? അവ വ്യക്തിഗത വായ്പകള്‍ക്ക് സമാനമാണോ? അറിയാം

എവിടെ നിന്ന് വാങ്ങിക്കാം?

എവിടെ നിന്ന് വാങ്ങിക്കാം?

സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, പെയ്‌മെന്റ് ബാങ്കുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ ബാങ്കുകളില്‍ നിന്നും സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എസ്എച്ച്‌സിഐഎല്‍), തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകള്‍, സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഇ), ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് (ബിഎസ്ഇ) എന്നിവടങ്ങളില്‍ നിന്നും താത്പര്യമുള്ള നിക്ഷേപകര്‍ക്ക് സോവറീന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങിക്കുവാന്‍ സാധിക്കും.

Also Read : ഓണ്‍ലൈന്‍ പണ കൈമാറ്റം 3 രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയൂAlso Read : ഓണ്‍ലൈന്‍ പണ കൈമാറ്റം 3 രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയൂ

മെച്യൂരിറ്റി കാലയളവ്

മെച്യൂരിറ്റി കാലയളവ്

സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളുടെ മെച്യൂരിറ്റി കാലയളവ് 8 വര്‍ഷമാണ്. എന്നാല്‍ നിക്ഷേപം ആരംഭിച്ച്5 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അടുത്ത പലിശ അടവ് തീയ്യതിയ്ക്ക് മുമ്പായി നിക്ഷേപകന് വിടുതല്‍ ചെയ്യുവാനും കഴിയും. സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപകന്‍ ഏറ്റവും ചുരുങ്ങിയത് ഒരു ഗ്രാം സ്വര്‍ണമെങ്കിലും നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമാണ്. ആവശ്യമെങ്കില്‍ നിക്ഷേപകന് സോവറീന്‍ ഗോള്‍ഡ് ബോണ്ടിന്മേല്‍ വായ്പാ സേവനവും ലഭ്യമാണ്. സ്വര്‍ണം ഈടായി നല്‍കിയാലാണ് വായ്പ ലഭിക്കുക.

Also Read : 20 വര്‍ഷം കൊണ്ട് 5 കോടി സമ്പാദ്യം ; മ്യൂച്വല്‍ ഫണ്ടില്‍ മാസം എത്ര രൂപ നിക്ഷേപിക്കണം?Also Read : 20 വര്‍ഷം കൊണ്ട് 5 കോടി സമ്പാദ്യം ; മ്യൂച്വല്‍ ഫണ്ടില്‍ മാസം എത്ര രൂപ നിക്ഷേപിക്കണം?

ആര്‍ക്കൊക്കെ വാങ്ങിക്കാം?

ആര്‍ക്കൊക്കെ വാങ്ങിക്കാം?

ഏതൊരു വ്യക്തിയ്ക്കും, ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലിയ്ക്കും ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങിക്കുവാന്‍ സാധിക്കും. വാങ്ങിക്കാവുന്നതിന്റെ രിധി 4 കിലോ ഗ്രാമാണ്. അതേ സമയം ട്രസ്റ്റുകള്‍ക്കും മറ്റ് സമാന സ്ഥാപനങ്ങള്‍ക്കുമുള്ള പരമാവധി നിക്ഷേപ പരിധി 20 കിലോ ഗ്രാം സ്വര്‍ണത്തിന് സമാനമാണ്. സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പങ്കാളിത്ത ഉപയോക്താവായും വാങ്ങിക്കാവുന്നതാണ്. പ്രായ പൂര്‍ത്തിയെത്താത്ത കുട്ടുകളുടെ പേരിലും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങിക്കുവാന്‍ സാധിക്കും. പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരിലാണ് വാങ്ങിക്കുന്നത് എങ്കില്‍ കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാവോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Read more about: gold bond
English summary

buy gold at a lower price than the market; start investing in Sovereign Gold Bond Scheme | കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം! ഈ പദ്ധതിയെപ്പറ്റി അറിയൂ

buy gold at a lower price than the market; start investing in Sovereign Gold Bond Scheme
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X